നിലത്തിരുന്ന് ചക്ക മുറിക്കുന്ന മലയാളത്തിന്റെ പ്രിയ താരത്തെ മനസ്സിലായോ ? സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി ചിത്രങ്ങൾ

83583

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായെത്തി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ താരം തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ നിലത്തിരുന്ന് ചക്കപ്പഴം മുറിക്കുന്ന അഭിരാമിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

Advertisements

‘ചെറിയ ആനന്ദം പ്രിയപ്പെട്ട കാര്യങ്ങൾ… ജാക്ക്ഫ്രൂട്ട്, ചക്ക അല്ലെങ്കിൽ തമിഴിൽ പലാ പഴം. ഓരോ കഷണങ്ങളും ലഭിക്കുന്നത് കഠിനധ്വാനമാണെങ്കിലും, അവസാനത്തെ ‘അധ്വാനത്തിന്റെ ഫലം’ വളരെ രുചികരമാണ് എന്റെ ഭർത്താവും അച്ഛനും ചക്ക വരട്ടിയുടെ (പഴത്തിൽ നിന്ന് നിർമ്മിച്ച ഒരു ജാം) വലിയ ആരാധകരാണ്.’ എന്ന കുറിപ്പോടുകൂടിയാണ് അഭിരാമി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Also read

പുതിയ സന്തോഷം പങ്കു വച്ച് ആൻ അഗസ്റ്റിൻ ; ഒപ്പം സാരിയുടുത്ത് അതിസുന്ദരിയായ ഫോട്ടോയും പങ്കു വച്ചിട്ടുണ്ട് താരം

ഒരു ടെലിവിഷൻ അവതാരകയായി ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അഭിരാമി കടന്നു വന്നത്. 1999 ൽ ഇറങ്ങിയ മലയാളചലച്ചിത്രമായ പത്രം എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് മില്ലേനിയം സ്റ്റാർസ് ഞങ്ങൾ സന്തുഷ്ടരാണ് , ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ആദ്യത്തെ തമിഴ് ചിത്രം വാനവിൽ ആയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന സിനിമയായ വീരുമാണ്ടിയിൽ പ്രമുഖ നടൻ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചു. 2004 ൽ ഇറങ്ങിയ തെലുഗു ചിത്രമായ രക്ത കണ്ണിര് വളരെ ശ്രദ്ധേയമായി.

ചലച്ചിത്രജീവിതം തുടങ്ങുന്നതിനു മുമ്പ് അഭിരാമി കഥാപുരുഷൻ എന്ന മലയാളം ടെലിവിഷൻ സീരിയലിലും അഭിനയിച്ചുണ്ട്. ഇതിന്റെ സംവിധാനം ശ്രീ കുമാരൻ തമ്പി ആയിരുന്നു.

Also read

അന്ന് അത് ചെയ്യാൻ തയ്യാറായത് കൊണ്ടാണ് ഇന്ന് സിനിമയിൽ നിലനിൽക്കുന്നത്! തുറന്നുപറഞ്ഞ് അമല പോൾ

തനിക്കെതിരെ നടന്ന ബോഡി ഷെയിമിങ്ങിനെതിരെ അഭിരാമി നേരെത്തെ പ്രതികരിച്ചിരുന്നു.

ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് അഭിരാമിയുടെ പ്രതികരണം. ‘വിവാഹം കഴിച്ച് കുടുംബമായതോടെ പുതിയ മാറ്റങ്ങൾ വന്നുതുടങ്ങി, വയസാകുന്നത്‌പോലും ശരീരം അറിയിക്കുമെന്ന് അഭിരാമി’ എന്ന തലക്കെട്ടോടുകൂടി തുടങ്ങുന്ന വാർത്തയിൽ നൽകിയിരിക്കുന്ന ഫോട്ടോകളാണ് അഭിരാമിയെ ചൊടിപ്പിച്ചത്.

‘വാർത്തയിൽ നൽകിയിരിക്കുന്ന രണ്ടു ഫോട്ടോകൾ കൊണ്ട് എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. കാരണം രണ്ടിലും ഒരേപോലത്തെ കോൺഫിഡൻസ്, ഒരേപോലത്തെ സ്മൈൽ, ഒരേപോലത്തെ പച്ച ഡ്രസ്സ്, പിന്നെ ഇയാൾ ഉദ്ദേശിച്ച മാറ്റം എന്താണ് ? മൈ… മുടി” – എന്നാണ് അഭിരാമി പ്രതികരിച്ചത്.

 

 

 

Advertisement