രഹസ്യമായി വിവാഹനിശ്ചയം നടത്തി പരസ്പരം സീരിയൽ നടി റൂബിയും അജാസും, വീഡിയോ വൈറൽ, ആശംസകളുമായി താരങ്ങൾ

349

നിരവധി പരമ്പരകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമായി മാറിയ നടിയാണ് റൂബി ജ്യുവൽ. കൊച്ചു ടിവിയിൽ പരിപാടി അവതരിപ്പിച്ചാണ് റൂബി തന്റെ കരിയറിന് തുടക്കമിടുന്നത്. പിന്നീട് സിനിമയിലും സീരിയലുകളിലും നിരവധി അവസരങ്ങൾ നടിയെ തേടിയെട്ടി.

2013ൽ പുറത്തിറങ്ങിയ റെഡ് റെയ്ൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് താരം ബിഗ്സ്‌ക്രീനിൽ ആദ്യമായി എത്തുന്നത്. മിനിസ്‌ക്രീനിൽ ഇന്ദിര എന്ന പരമ്പരയിലൂടെയാണ് റൂബി എത്തുന്നത്. സൂപ്പർഹിറ്റ് പരമ്പരയായ പരസ്പരത്തിലും നടി അഭിനയിച്ചു. മിറക്കിൾസ് ഓഫ് വല്ലാർപാടത്തമ്മയിലും റൂബി അഭിനയിച്ചിരുന്നു.

Advertisements

പരസ്പരത്തിൽ രേഖ രതീഷിന്റെ കഥാപാത്രമായ പത്മാവതിയുടെ മകളായ സുചിത്ര എന്ന കഥാപാത്രം ആയിട്ടായിരുന്നു റൂബി എത്തിയത്. തുടക്കത്തിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു പിന്നീട് പോസിറ്റീവുമായി മാറി. ഇപ്പോൾ ജീവിത്തിൽ വലിയ സന്തോഷകരമായ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നടി.

More Articiles
തന്റെ ഭർത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാൻ സാധിക്കും: കങ്കണയ്ക്ക് എതിരെ ആഞ്ഞടിച്ച് സെറീന വഹാബ്

റൂബിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു നടി റൂബി ജ്യുവലിന്റെ വിവാഹ നിശ്ചയം നടന്നത്. അജാസാണ് വരൻ. വിവാഹ നിശ്ചയത്തിൽ കസവ് സാരിയിൽ ആയിരുന്നു നടി റൂബി ജൂവൽ, അജാസ് കസവ് മുണ്ടിലും കുർത്തയിലും ആയിരുന്നു.

സിനിമയിൽ അസോസിയേറ്റ് എഡിറ്റർ ആയിട്ട് ജോലി ചെയുകയാണ് അജാസ്. മമ്മൂട്ടി, സൂര്യ, വിജയ് ദേവരകൊണ്ട തുടങ്ങി നിരവധി സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ എഡിറ്റർ ആയി ജോലി ചെയ്തിട്ടുണ്ട് അജാസ്.

മലയാളികൾ അത്രപെട്ടെന്ന് റൂബി ജ്യുവലിനെ മറക്കാൻ വഴിയില്ല. കാരണം അഞ്ചു വർഷത്തോളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിൽ സുചിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് റൂബി ജ്യുവൽ ആയിരുന്നു. സുചിത്രയായി അഭനയിച്ച് കൊണ്ടിരുന്ന നടി രേവതി കൃഷ്ണ പിന്മാറിയപ്പോൾ ആണ് റൂബിക്ക് അവസരം ലഭിക്കുന്നത്.

അതേ സമയം താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് റൂബിക്ക്. അൻഷിത ഉൾപ്പടെ നിരവധി പേരാണ് റൂബിക്ക് ആശംസ അറിയിച്ചിട്ടുണ്ട് കൺഗ്രാറ്റ്സ് മുത്തേ, മൈ ചക്കരേ എന്ന് കുറിച്ചുകൊണ്ടാണ് അൻഷിത ചിത്രം പങ്കുവെച്ചത്. തനി നാടൻ വേഷം ധരിടച്ചാണ് റൂബിയും അജാസുമെത്തിയത്.

More Articiles
എന്താ ആണിനും പെണ്ണിനും സുഹൃത്തുക്കളായിരുന്നൂടേ, ഞങ്ങളെക്കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമാക്കാറില്ല: തുറന്നടിച്ച് കൂടെവിടെ നടി അൻഷിത

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകരും ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തി. ആശംസ അറിയിച്ചവർക്ക് മറുപടി നൽകി റൂബിയും അജാസും രംഗത്തെത്തി.

Advertisement