ഇന്നെത്തും ഇട്ടിമാണിയിലെ കിടുക്കാച്ചി ഐറ്റം; ലാലേട്ടൻ ആരാധകർ ആവേശത്തിൽ

20

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ടീസർ ഇന്ന് വൈകിട്ട് ആറിന് റിലീസ് ചെയ്യും. മോഹൻലാലാണ് ഇക്കാര്യം തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്. ഇതോടെ ലാലേട്ടൻ ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.

Advertisements

ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അച്ഛനും മകനുമായി മോഹൻലാൽ വേഷമിടുമെന്നാണ് റിപ്പോർട്ട്. മകൻ ഇട്ടിമാണി തൃശ്ശൂരിൽ ഇട്ടിമാണി കേറ്ററിംഗ് സർവ്വീസ് നടത്തുകയാണ്.

ഹണി റോസാണ് ഇട്ടിമാണിയുടെ കാമുകി. ഹണിയുടെ കഥാപാത്രം ലണ്ടനിൽ നഴ്‌സാണ്. മോഹൻലാലിന് ഒപ്പം അജു വർഗീസ്, ഹരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രാധിക ശരത് കുമാർ, ഹണി റോസ്, അശോകൻ, സിജോയ് വർഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹൻ, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാർ, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പൻ താരനിര ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോർ മ്യൂസിക്‌സ് ആണ്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Advertisement