ന്യൂഡ് ചിത്രങ്ങൾ ആവശ്യപ്പെട്ടയാൾക്ക് യുവതി വീഡിയോ അയച്ചു നൽകി: കൈയ്യടിച്ചു സോഷ്യൽ മീഡിയ

20

നഗ്‌നചിത്രങ്ങൾ ആവശ്യപ്പെട്ട് പണവുമായി തന്നെ ഓൺലൈനിൽ സമീപിച്ച യുവാവിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഒരു പെൺകുട്ടി. ലാഷ് എന്ന പെൺകുട്ടിയാണ് യുവാവിന്റെ യഥാർത്ഥ ചിത്രം സോഷ്യൽ മീഡിയയക്ക് മുന്നിൽ തുറന്നു കാട്ടിയത്.

യുവാവുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോർട്ടുകളും ന്യൂഡിൽസിന്റെ ചിത്രങ്ങളും അവർ തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ഒരു വ്യക്തി എന്നെ സമീപിച്ച് 30 ഡോളർ അയച്ചു തന്നു. പകരമായി എന്റെ നഗ്‌ന ചിത്രങ്ങളാണ് അയാൾ ആവശ്യപ്പെട്ടത്. പണം നല്ല രീതിയിൽ ഉപയോഗിക്കണമെന്നും അയാൾ എന്നോട് ആവശ്യപ്പെട്ടു.

Advertisements

എൻറെ ന്യൂഡ് ചിത്രങ്ങൾ ആവശ്യപ്പെട്ടയാൾക്ക് ഞാൻ ഒരു വീഡിയോ അയച്ചു നൽകി. റെസ്റ്റോറൻറിലെത്തി അയാൾ അയച്ചുനൽകിയ മുപ്പത് ഡോളർ ഉപയോഗിച്ച് നല്ല ന്യൂഡിൽസ് കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ. പെൺകുട്ടിയുടെ കിടിലൻ മറുപടിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലെത്തിയത്.

Advertisement