കാട്ടാളൻ പൊറിഞ്ചു മറിയം ആരാണ് : ജോജു ജോർജ് വെളിപ്പെടുത്തുന്നു

20

ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’കേരളം കാത്തിരിക്കുന്ന ചിത്രമാണ് . ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രളയക്കെടുതി കാരണം മാറ്റി വയ്ക്കുകയായിരുന്നു. ടൈറ്റിൽ കഥാപാത്രമായ പൊറിഞ്ചു മറിയത്തെ അവതരിപ്പിക്കുന്നത് കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്‌കാര ജേതാവായ ജോജു ജോർജ് ആണ്.

ചെമ്പൻ വിനോദ് ജോസും നൈല ഉഷയുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാട്ടാളൻ പൊറിഞ്ചു’ എന്ന തന്റെ കഥാപാത്രത്തെക്കുറിച്ച് ജോജുവിന്റെ വാക്കുകൾ ഇങ്ങനെ.

Advertisements

തൃശ്ശൂരിൽ ജീവിച്ചിരുന്ന ഒരു യഥാർത്ഥ മനുഷ്യന്റെ ജീവിതം ആസ്പദമാക്കിയാണ് കാട്ടാളൻ പൊറിഞ്ചു രൂപപ്പെടുത്തിയിരിക്കുന്നത്. പൂരങ്ങളുടെയും പെരുന്നാളുകളുടെയും നാടാണ് തൃശൂർ.
ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ പെരുന്നാളിന് അടി ഉറപ്പാണ്. ഒരു വശത്തു ബാൻഡ് മേളം കൊട്ടിക്കയറുമ്പോൾ മറുവശത്തു അടി പൊട്ടിക്കയറും.

അങ്ങനെ അടി പൊറിഞ്ചുമാർ അന്ന് നാട്ടിൽ ധാരാളമുണ്ടായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ചുള്ള അടിയല്ല. അത് കൊണ്ട് ജീവഹാനിയൊന്നും ഉണ്ടാകില്ല. ചില പെരുന്നാളിന് ഉണ്ടാകുന്ന അടിയുടെ തുടർച്ച അടുത്ത പെരുന്നാളിനായിരിക്കും. അങ്ങനെയുള്ളൊരു പൊറിഞ്ചുവാണ് എന്റെ കഥാപാത്രം എന്ന് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോജു പറയുന്നു.

ഒരിടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിനുണ്ട്. മോഹൻലാൽ നായകനായ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ലൈലാ ഓ ലൈലാ’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ ജോഷി ചിത്രം. 2015 മേയ് 14 നായിരുന്നു ചിത്രം റിലീസിനെത്തിയത്. അതുകൊണ്ടു തന്നെ, ഏതാണ്ട് നാലുവർഷം നീണ്ട ഇടവേളയ്ക്കു ശേഷം പുതിയ ചിത്രവുമായി ജോഷിയെത്തുമ്പോൾ പ്രതീക്ഷകളേറെയാണ്.

ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചെമ്ബൻ വിനോദ്, ജോജു ജോർജ്, നൈല ഉഷ എന്നിവരുടെ പ്രകടനവും സാന്നിധ്യവും തന്നെയാണ് ട്രെയിലറിന്റെയും ഹൈലൈറ്റ്. മൂന്നുപേർക്കും തുല്യപ്രാധാന്യത്തോടെയാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്ന സൂചനകളാണ് ട്രെയിലർ സമ്മാനിക്കുന്നത്.

Advertisement