അടിവസ്ത്രങ്ങൾ ആരും വാങ്ങുന്നില്ല, കീശ കീറി കമ്പനികൾ

475

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഒന്നാകെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി അടിവസ്ത്ര വിപണിയെയും പ്രശ്‌നത്തിലാക്കിയിരിക്കുന്നു. രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിർമാതാക്കളുടെയെല്ലാം വിൽപ്പനയിൽ വൻ ഇടിവുണ്ടായി.

കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് അടിവസ്ത്ര വിപണി ഏറ്റവാങ്ങിയത്.
പ്രമുഖ അടിവസ്ത്ര നിർമാണ ബ്രാൻഡായ ജോക്കിയുടെ അവസാന പാദത്തിലെ വിൽപ്പന വളർച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്.

Advertisements

2008 ലെ വിപുലീകരണത്തിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളർച്ച നിരക്ക് ജോക്കിയുടെ നിർമാതാക്കളായ പേജ് ഇൻഡസ്ട്രീസിന് നേരിടേണ്ടി വരുന്നത്. മറ്റ് പ്രമുഖ അടിവസ്ത്ര നിർമാതാക്കൾക്ക് വൻ തിരിച്ചടിയാണ് വിപണിയിൽ നിന്നുണ്ടായത്. ഡോളർ ഇൻഡസ്ട്രീസിന് വിൽപ്പനയിൽ നാല് ശതമാനത്തിൻറെ ഇടിവ് നേരിട്ടു.

വിഐപി ക്ലോത്തിംഗിനുണ്ടായത് 20 ശതമാനത്തിന്റെ തളർച്ചയാണ്. ലക്‌സ് ഇൻഡസ്ട്രീസിൻറെ വിൽപ്പന ഫ്‌ലാറ്റാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിട്ട തളർച്ചയാണ് ഇത്തരത്തിലൊരു ഇടിവിന് പ്രധാന കാരണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. വിപണിയുടെ ഇപ്പോഴത്തെ അവസ്ഥ യോജിച്ചതല്ലെന്നാണ് ജോക്കി ബ്രാൻഡിൻറെ മാതൃ കമ്പനിയായ പേജ് ഇൻഡസ്ട്രീസ് സിഇഒ വേദ്ജി ടിക്കു പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

കമ്പനിയുടെ ഇപ്പോഴത്തെ വിൽപ്പന വളർച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. ഇത് ആദ്യമായാണ് ഞങ്ങൾക്ക് ഇങ്ങനെയൊരു ഇടിവുണ്ടാകുന്നത് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തൊഴിൽ ഇല്ലായ്മ നിരക്ക് വളരെ ഉയർന്നതാണ്. ഗ്രാമീണ മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബാങ്കുകളിലെ നിഷ്‌കൃയ ആസ്തി കൂടുകയാണ്. ബാങ്കുകളോട് ചേർന്ന് നിൽക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും വലിയ പ്രതിസന്ധി ഇതുമൂലം ഉണ്ടാകുന്നുണ്ട്’. പ്രമുഖ അടിവസ്ത്ര നിർമാതാക്കളായ ഡോളർ ഇൻഡസ്ട്രീസിൻറെ മാനേജിംഗ് ഡയറക്ടർ വിനോദ് കുമാർ ഗുപ്ത അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പേജ് ഇൻഡസ്ട്രീസിനും ലക്‌സ് ഇൻഡസ്ട്രീസിനും ഉണ്ടായ ഇടിവ് 46 ശതമാനമാണ്. ഡോളറിന് ഉണ്ടായ വിൽപ്പന ഇടിവ് 33 ശതമാനവും. വിഐപിക്ക് വൻ തകർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായത്. 76 ശതമാനമാണ് അവർക്കുണ്ടായ ഇടിവ്. 27,931 കോടിയുടേതാണ് ഇന്ത്യയിലെ മൊത്തം അടിവസ്ത്ര വിപണി.

ഇത് ആകെ ഇന്ത്യൻ അപ്പാരൽ മാർക്കറ്റിൻറെ 10 ശതമാനം വരും. അടുത്ത പത്ത് വർഷങ്ങളിൽ 10 ശതമാനം നിരക്കിൽ അടിവസ്ത്ര നിർമാണ വ്യവസായ വളരുമെന്നാണ് കണക്കാക്കിയിരുന്നത്. അടുത്ത പത്ത് വർഷത്തിനകം ഇത് 74,258 കോടിയുടെ വ്യവസായമായി മാറുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഈ വൻ ഇടിവ് മേഖലയുടെ പ്രതീക്ഷിത മുന്നേറ്റത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും.

Advertisement