തമിഴകത്ത് അന്ന് ആ മമ്മൂട്ടി ചിത്രം രജനികാന്തിനെ വിറപ്പിച്ചു, സ്റ്റൈൽമന്നൻ ചിത്രത്തെ മലർത്തിയടിച്ച് ബോക്‌സോഫീസിൽ നേടിയത് ഇടിവെട്ട് വിജയം, സംഭവം ഇങ്ങനെ

2309

മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ തന്നെ മെഗാസ്റ്റാർ ആണ്. അതേപോലെ
എന്നാൽ ഇന്ത്യൻ സിനിമയിലെ ഒരേയൊരു സൂപ്പർതാരം സ്‌റ്റൈൽ മന്നൻ രജനീകാന്ത് ആണെന്നാണ് ഏവരും പറയുന്നത്.

അതേ സമയം പലപ്പോഴും രജനികാന്ത് ചിത്രങ്ങളെ മറികടക്കുന്ന വിജയം ആ ഭാഷയിലെ മാറ്റ് താരങ്ങൾ സൃഷ്ടിക്കാറുണ്ട്. പേട്ടയും വിശ്വാസവും ഒന്നിച്ചിറങ്ങിയപ്പോൾ അജിത് ചിത്രമായ വിശ്വാസം കൂടുതൽ മികച്ച വിജയം നേടിയത് ഓർക്കുക. ദളപതി വിജയിയുടെ ഒട്ടുമിക്ക ചിത്രങ്ങളും രജനി ചിത്രങ്ങളെക്കാൾ വലിയ വിജയം നേടിയവയാണ്.

Advertisements

അതേ സമയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമയ്ക്ക് മുന്നിലും തമിഴകത്ത് രജനി ചിത്രം വിറച്ചുപോയിട്ടുണ്ട്.
തമിഴ് സിനിമയെ ഞെട്ടിച്ച ആ സംഭവം ഉണ്ടായ 1995ൽ ആയിരുന്നു. അന്ന് രജനികാന്ത് ചിത്രമായ മുത്തുവിനൊപ്പം അതേ ദിവസം റിലീസായത് മമ്മൂട്ടിച്ചിത്രമായ മക്കൾ ആട്ച്ചി ആയിരുന്നു. മമ്മൂട്ടി ഒരു രാഷ്ട്രീയക്കാരനായി എത്തിയ തമിഴ് ചത്രം ആയിരുന്നു മക്കൾ ആട്ച്ചി.

Also Read
ചാൻസിന് വേണ്ടി സ്വന്തം മാനം കളയുന്നു, എല്ലാറ്റിനും റെഡി പറഞ്ഞിട്ട് പിന്നെ അത് പീഡനമായി മാറുന്നു: വിജയ് ബാബുവിന് പിന്തുണയുമായി നടി

1995ൽ പുറത്തിറങ്ങിയ മക്കൾ ആട്ച്ചി എന്ന ആർകെ സെൽവമണി ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയായിട്ടാണ് അഭിനയിച്ചത്. സേതുപതി എന്ന രാഷ്ട്രീക്കാരന്റെ വേഷമായിരുന്നു താരത്തിന്. ചിത്രം തമിഴ്‌നാട്ടിൽ നേടിയെടുത്തത് വലിയ വിജയമായിരുന്നു.

രജനി ക്യാമ്പ് അക്ഷരാർതഥത്തിൽ അമ്പരന്നുപോയ വിജയമാണ് മക്കൾ ആട്ച്ചി സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ മാസ് പെർഫോമൻസിന് മുമ്പിൽ പല കേന്ദ്രങ്ങളിലും രജനിയുടെ കോമഡിച്ചിത്രം ആടിയുലഞ്ഞു.

മുത്ത് ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നെങ്കിലും ആ വിജയത്തിന്റെ മാറ്റ് കുറച്ചത് ബോക്‌സോഫീസിൽ മക്കൾ ആട്ച്ചിയുടെ സമാനതകളില്ലാത്ത പ്രകടനമായിരുന്നു. മലയാളം ചിത്രം തേൻമാവിൻ കൊമ്പത്തിന്റെ റീമേക്ക് ആയിരുന്നു മുത്തു. എആർ റഹ്മാന്റെ അതി ഗംഭീര ഗാനങ്ങൾ മുത്തുവിൽ ഉണ്ടായെങ്കിലും അതിനൊന്നും മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കാൻ കഴിഞ്ഞില്ല.

Also Read
കൂർമ്മ ബുദ്ധിയുമായി പൊളിച്ചടുക്കി മമ്മൂട്ടിയുടെ സേതരമയ്യൽ, അമ്പരപ്പിച്ച് ജഗതി, അഞ്ചാം വരവ് അതിഗംഭീരം: സിബി ഐ 5 ദ ബ്രയിൻ പ്രേക്ഷക പ്രതികരണം

Advertisement