റോവിനുമായുള്ള ചിത്രങ്ങളെല്ലാം ‘ലെച്ചു’ ജൂഹി നീക്കം ചെയ്തു; ഇരുവരും ബ്രേക്ക് അപ് ആയോ എന്ന് സോഷ്യൽ മീഡിയ

18

ഫ്‌ളവേഴ്‌സ് ചിാനലിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകും ടെലിവിഷൻ പ്രേക്ഷകർ സ്ഥിരമായി കാണുന്ന പരിപാടികളിലൊന്നാണ് . ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്പ രയിലെ കുട്ടി താരങ്ങൾ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. ഉപ്പും മുളകിലും ഏറെ ആരാധകരുള്ള താരമായിരുന്നു ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി രുസ്തഗിയാണ് ലച്ചുവായി എത്തുന്നത്.

ലച്ചുവിന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. രാജസ്ഥാനിയായ രഘുവീർ ശരൺ രസ്തോഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി രുസ്തഗി. തനിക്ക് ഏറെ പ്രശസ്തി നൽകിയ ഉപ്പും മുളകും സീരിയലിൽ നിന്നും താരം പിന്മാറിയിട്ട് നാളുകളായി.

Advertisements

പിന്നാലെ സീരിയലിന് ശനി ദശ തന്നെയായിരുന്നു. റേറ്റിങ്ങിലും സീരിയൽ ഏറെ താഴേക്ക് പോയിരുന്നു. ഇതിന് പിന്നാലെ താൻ സീരിയലിൽ നിന്നും പിൻമാറിയെന്ന് പറഞ്ഞുള്ള ലച്ചുവിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നിരവധി സംശയങ്ങൾ ആരാധകർ ഉയർത്തിയിരുന്നു.

റോവിൻ ജോർജ്ജുമായി താരം പ്രണയത്തിലാണെന്ന സൂചനകളും പുറത്തുവന്നു. തനിക്ക് പഠനത്തിൽ തുടരണം എന്നും യാത്രകൾ ചെയ്യണം എന്നുമായിരുന്നു പിന്മാറ്റത്തിന് കാരണമായി ജൂഹി വ്യക്തമാക്കിയിരുന്നത്. ഒപ്പം ഒരു യൂ ട്യൂബ് ചാനലും ഇരുവരും ചേർന്ന് ആരംഭിക്കുകയും ചെയ്തിരുന്നു.

റോവിന് ഒപ്പമുള്ള തിരുനെല്ലി യാത്രയായിരുന്നു ആദ്യ വിഡിയോ. ഐതിഹ്യങ്ങൾ ഉറങ്ങുന്ന തിരുനെല്ലിയുടെ കഥ പറഞ്ഞ വീഡിയോ ലക്ഷകണക്കിന് വ്യൂവേഴ്സിനെയാണ് ജൂഹിക്ക് നൽകിയത്. പെർഫെക്ട് സ്ട്രേഞ്ചേഴ്സ് എന്ന് പേരിട്ടുകൊണ്ട് ആരംഭിച്ച യൂ ട്യൂബ് ചാനൽ വളരെ പെട്ടെന്നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ലച്ചു സീരിയലിലെക്ക് തിരിച്ച വരണമെന്നാണ് പ്രേക്ഷകർ അഭ്യർത്ഥിച്ചത്.

സ്വന്തം യൂ ട്യൂബ് ചാനലിലൂടെ ഭാവി വരൻ എന്ന് ജൂഹി പരിചയപ്പെടുത്തിയ റോവിന് ഒപ്പമുള്ള തിരുനെല്ലി യാത്രയും താരം പുറത്തുവിട്ടു. ഐതിഹ്യങ്ങൾ ഉറങ്ങുന്ന തിരുനെല്ലിയുടെ കഥ പറഞ്ഞ വീഡിയോ ലക്ഷക്കണക്കിന് വ്യൂവേഴ്സിനെയാണ് ജൂഹിക്ക് നൽകിയത്. റോവിനും ജൂഹിയും ഒരുമിച്ചുളള നിരവധി ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

എന്നാൽ പിന്നീട് ഇരുവരും അടിച്ചു പിരിഞ്ഞെന്നും വാർത്തകൾ എത്തിയിരുന്നു. എന്നാലിപ്പോൾ വീണ്ടും അത്തരത്തിലെ സംശയങ്ങളുിരവധി വ്യൂവേഴ്സിനെ സമ്മാനിച്ച ആ വീഡിയോ ഇപ്പോൾ ജൂഹിയുടെ യൂ ട്യൂബ് ചാനലിൽ നിന്നും ഡിലീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരാധകർ പുതിയ സംശയവുമായി രംഗത്ത് വന്നത്.

റോവിനുമായി ബ്രേക്ക് അപ് ആയോ എന്ന സംശയമാണ് ആരാധകർ ഇപ്പോൾ ഉയർത്തുന്നത്. മാത്രവുമല്ല ഇൻസ്റ്റയിൽ ജൂഹിയുടെ പ്രൊഫൈലിൽ റോവിന് ഒപ്പമുള്ള ചിത്രങ്ങൾ കാണാത്തതും ആരാധകരിൽ സംശയം ഉയർത്തിയിട്ടുണ്ട്.

റോവിനൊപ്പമുള്ള ഓർമ്മകൾ വേണ്ട എന്ന നിലപാടിൽ ആണോ ലച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്.

Advertisement