ശ്രുതിയുമായുള്ള കിടുക്കാച്ചി ലിപ് ലോക്കുമായി ഞെട്ടിച്ച് നിത്യാ മേനോൻ, വിഡിയോ വൈറൽ, കണ്ണുതള്ളി ആരാധകർ

127

ആദ്യസീസൺ വിജയത്തിന് ശേഷം ആമസോൺ പ്രൈം ഒറിജിനൽ വെബ് സീരീസ് ബ്രീത്ത് തിരിച്ചു വരികയാണ്. ഇത്തവണ പുതിയ താരങ്ങളും അണിയറക്കാരുമാണ്. ആദ്യ ഭാഗത്ത് ആർ മാധവൻ, അമിത് സാദ്, എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങൾ. പുതിയ സീസൺ ബ്രീത്ത് ഇൻ ടു ദ ഷാഡോസ് എന്നാണ് പേര്. അമിത് സാദ് ആദ്യഭാഗത്തിലെ അതേവേഷത്തിൽ തുടരുന്നു. അഭിഷേക് ബച്ചൻ ആദ്യമായി വെബ്സീരീസിലേക്കെത്തുന്നു.

സൗത്ത് ഇന്ത്യൻ താരം നിത്യമേനോൻ ഹിന്ദിയിൽ മിഷൻ മംഗൽ എന്ന സിനിമയിലൂടെ തുടക്കം കുറിച്ചിരുന്നു. താരത്തിന്റെ ആദ്യ വെബ്സീരീസ് ആണ് ബ്രീത്ത്. വെബ് സീരീസുകൾ ഇന്ത്യയിൽ ചർച്ചയാകുന്ന സമയത്തു തന്നെ വലിയ രീതിയിൽ ജനപ്രീതി നേടിയ സീരീസാണ് ബ്രീത്ത്.

Advertisements

വലിയ താരനിര അണി നിരന്ന ആദ്യ സീസൺ വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടി. ആദ്യ സീസൺ സംവിധാനം ചെയ്ത മയങ്ക് ശർമ്മ തന്നെ ഇപ്പോൾ ബ്രീത്തിന്റെ രണ്ടാം സീസണുമായി എത്തിയിരിക്കുകയാണ്. ബ്രീത്ത് ഇൻ ടു ദ ഷാഡോസ് എന്നാണ് രണ്ടാം സീസണിന്റെ പേര്.

ബ്രീത്ത് 2വിൽ ഏറേ ചർച്ചയാകുന്നത് സൗത്ത് ഇന്ത്യൻ താരം നിത്യാമേനോനാണ്. സീരിസിലെ നടി നിത്യാ മേനോന്റെ ലിപ്ലോക്ക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറലായി. ശ്രുതി ബാപ്ന എന്ന നടിയുമായിട് നിത്യാ മേനോന്റെ ഈ ലിപ്ലോക്ക് രംഗങ്ങൾ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

എന്നാൽ ആദ്യ സീസണിന്റെ നിലവാരത്തേക്കാൾ ഒരുപാട് പിറകിലാണ് ഇപ്പോൾ ബ്രീത്ത് 2ന്റെ സ്ഥാനം.
പ്രതീക്ഷിച്ച ത്രില്ലർ എലമെന്റ്സും ട്വിസ്റ്റുകളും ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴേക്കും പ്രേക്ഷകർക്ക് ലഭിക്കുന്നില്ല. എങ്കിലും ത്രില്ലർ സീരീസുകൾ ഇഷ്ട്ടപ്പെടുന്നവരെ സീരീസ് നിരാശപ്പെടുത്തുന്നുമില്ല.

Advertisement