കോൺഗ്രസ്സുകാർ നന്നായി പിഴിഞ്ഞ ക്ഷീണം ഇപ്പോളും വിട്ടിട്ടില്ല, ധർമ്മജൻ പോസ്റ്റ് ചെയ്ത നേപ്പാളിൽ നിന്നുള്ള ചിത്രത്തിന് താഴെ പരിഹാസ കമന്റുകളുമായി സോഷ്യൽ മീഡിയ

147

മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയലും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. സിനിമയിലിൽ ചെറിയ വേഷങ്ങളും കോമഡി വേഷങ്ങളും ഒക്കെ ചെയ്ത് മുന്നോട്ടു പോകുന്ന ധർമ്മജന് ആരാധകരും വിമർശകരും ഉണ്ട്.

നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഹാസ്യ വേഷങ്ങൾ ചെയ്ത പോരുന്ന ധർമ്മജന് കൊച്ചിയിൽ മീൻ ബിസിനസ്സും നടത്തുന്നുണ്ട്. അതേ സമയം അടുത്തിടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ധർമ്മജൻ ബോൾഗാട്ടി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ കോൺഗ്രസ് സാഥാനാർത്ഥിയായി മൽസരിച്ച് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

Advertisements

മിനിസ്‌ക്രീൻ പരിപാടികളിലെ കോമഡി സ്‌ക്റ്റുകളിലൂടെയാണ് ധർമ്മജൻ ശ്രദ്ധേയൻ ആവുന്നത്. മിമിക്രി ആർട്ടിസ്റ്റും നടനും സംവിധായകനുമായ രമേശ് പിഷാരടിക്കൊപ്പം ചോർന്നായിരുന്നു ധർമ്മജൻ സ്റ്റേജ് ഷോകൾ ചെയ്തിരുന്നത്.

Also Read
സിനിമയിലുള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ജീവിതത്തിൽ ഒരു വിഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് ചെയ്തത് ഇങ്ങനെ, അന്നു തീർന്നു ആ ബന്ധം: തുറന്നുപറഞ്ഞ് ജോമോൾ

അതേ സമയം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ധർമ്മജൻ ബോൾഗാട്ടിക്ക് നേരെ ഇപ്പോഴും സൈബർ അറ്റാക്ക് തുടരുകയാണ്. കഴിഞ്ഞ ദിവം നടൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിനും പരിഹാസ കമന്റുകൾ നിറയുകയാണ്.

ഒരു നേപ്പാൾ ക്ലിക്ക് എന്ന് ക്യാപ്ഷനോട് താരം പങ്കുവെച്ച ചിത്രത്തിനാണ് പരിഹാസ കമന്റുകൾ വരുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പലായനം ചെയ്തതാണോ എന്നാണ് ചിലർ ചോദിക്കുന്നത്. തോറ്റതോടെ പലായനം ചെയ്തോ നന്നായ് അവിടെ ജയിക്കാനുള്ള വക ഉണ്ടോ എന്ന് നോക്കെന്ന് ചിലർ കുറിക്കുന്നു.

Also Read
കൂടെ അഭിനയിച്ചിട്ടുള്ളവരിൽ തനിക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉള്ളത് ദിലീപേട്ടനോട്, ചന്ദ്രേട്ടൻ എന്നാണ് ഞാൻ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്: തുറന്ന് പറഞ്ഞ് അനുശ്രീ

അന്ന് പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ലേ, കോൺഗ്രസ്സ് അടിത്തറ കെട്ടി ഉറപ്പിക്കാൻ പോയത് ആവും, കോൺഗ്രസ്സുകാർ നന്നായി പിഴിഞ്ഞ ക്ഷീണം ഇപ്പോളും വിട്ടിട്ടില്ലെന്നും ചിലർ പറയുന്നു. ഇലക്ഷന്റെ പേരും പറഞ്ഞു ഇനി ആരും കളിയാക്കില്ല. അതൊക്കെ എല്ലാരും വിട്ടു. ഇങ്ങോട്ട് തിരിച്ചുവാ. എന്നീ രീതികളിലുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നുണ്ട്.

Advertisement