മനപൂർവം വ്യക്തിപരമായി വേദനിപ്പിക്കാൻ വേണ്ടി പറയുന്നത് എനിക്ക് തിരിച്ചറിയാൻ കഴിയും, അതൊന്നും എന്നെ ഇൻഫ്ളുവൻസ് ചെയ്യില്ല: തുറന്നടിച്ച് മഞ്ജു വാര്യർ

1344

രണ്ടു വരവുകളിലൂടെ ആയി മലയാള സിനിമയിൽ മികച്ച നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് മഞ്ജു വാര്യൽ. 1995 ൽ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കലോൽസവ വേദിയിൽ നിന്നുമായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള വരവ്. സാക്ഷ്യത്തിന് പിന്നാലെ തൊട്ടടുത്ത വർഷം സല്ലാപം എന്ന സിനിമയിലൂടെ നായികയായി താരം മാറി നിരവധി മികച്ച കഥാപാത്രങ്ങളെ അവതരപ്പിക്കുകയാും ചെയ്തിരുന്നു താരം. പിന്നീട് വിവാഹവും വിഹോമോചനവും ഒക്കെയായി 14 വർഷം ഇടവേള എടുത്ത താരം ഹൗ ഓൾഡ് ആർയുവിലൂടെ തിരിച്ചെത്തി. ഇപ്പോൽ തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നായികയായി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ.

Advertisements

അതേ സമയം ഇപ്പോഴിതാ സോഷ്യൽ മീഡികളിൽ തനിക്ക് നേരെ വരുന്ന വാർത്തകളെ കുറിച്ചും ട്രോളുകളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മഞ്ജു വാര്യർ. കൺസ്ട്രക്ടീവ് ക്രിട്ടിസിസവും വ്യക്തിപരമായി വേദനിപ്പിക്കാൻ പറയുന്നതും മനസിലാകും, തന്നെ അതൊന്നും വലുതായി ബാധിക്കാറില്ലെന്നും നടി പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു മഞ്ജു വാര്യർ.

Also Read
ജീവിക്കാൻ വേണ്ടി സിഗ്‌നനിൽ ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും വേണ്ടി ഞാൻ ഭിക്ഷ യാചിച്ചു, സെ ക് സ് വർക്ക് ചെയ്തു, വേദനയായി അനന്യയുടെ വാക്കുകൾ, വൈറൽ

മഞ്ജു എന്ന വ്യക്തിയെ ഒരിക്കലും ഇതൊന്നും ഇൻഫ്ളുവൻസ് ചെയ്യില്ല. പക്ഷേ ഒരു നെഗറ്റീവ് കമന്റാണെങ്കിൽ അതിൽ കഴമ്പുണ്ടോ എന്നാണ് ഞാൻ ആദ്യം നോക്കുക. കഴമ്പുണ്ട്, ഞാനത് ശ്രദ്ധിക്കേണ്ടതാണ് എന്ന് തോന്നിക്കഴിഞ്ഞാൽ ഇംപ്രൂവ് ചെയ്യാൻ നോക്കാറുണ്ട്. ചിലപ്പോഴൊക്കെ ഞാൻ പോലുമറിയാതെ എന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ചില വീഴ്ചകൾ ചൂണ്ടി കാണിക്കുന്നത് ഇതേ പോലെയുള്ള അഭിപ്രായങ്ങൾ ആയിരിക്കും.

ചില കാര്യങ്ങൾ മാത്രം എല്ലാമല്ല. പക്ഷേ ചിലതൊക്കെ മനപൂർവം വ്യക്തിപരമായി വേദനിപ്പിക്കാൻ വേണ്ടി പറയുന്നതാവും. അത് നമുക്ക് തിരിച്ചറിയാൻ കഴിയും. കൺസ്ട്രക്ടീവായ ക്രിട്ടിസിസം ഞാൻ സ്വാഗതം ചെയ്യാറുണ്ടെന്നും മഞ്ജു വാര്യർ പറയുന്നു. സ്തുതി പാഠകരെ അടുപ്പിച്ചോ അകറ്റിയോ നിർത്തുക എന്ന ചോദ്യത്തിന് തനിക്ക് ചുറ്റും അങ്ങനെ സ്തുതിപാഠകർ ഇല്ലെന്നും ഒപ്പമുള്ളവരെല്ലാം തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരാണ് എന്നും നടി പറഞ്ഞു.

അങ്ങനെ ഉള്ളവരെയാണ് കൂടുതൽ ഇഷ്ടമെന്നും സ്വയമേ മെച്ചപ്പെടാൻ ചെയ്യാൻ വേണ്ടിയാണെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. തുടക്കത്തിൽ ഒക്കെ ഞാൻ ഡിസ്റ്റേർബ്ഡ് ആകുമായിരുന്നു. പിന്നീട് അതൊരു പ്രത്യേകതരം മാനസികാവസ്ഥയാണ് എന്ന് മനസിലാക്കാനുള്ള പക്വത എനിക്ക് വന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ടുള്ള ഒരു പ്രവണത എനിക്ക് തോന്നിയിട്ടുള്ളത് ആര് എന്ത് അഭിപ്രായം നല്ല രീതിയിൽ പറഞ്ഞാലും അതിനെ വളച്ചൊടിച്ച് ഒരു രാഷ്ട്രീയമോ മതമോ ഒക്കെ കൂട്ടിക്കുഴച്ച് നമ്മൾ പോലും കാണാത്ത രീതിയിൽ അതിനെ വളച്ചൊടിക്കുമെന്നാണ്. പണ്ടൊക്കെ പല കാര്യങ്ങളിലും അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നു.

പക്ഷേ ഇപ്പോൾ അഭിപ്രായങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. നമ്മൾ വിചാരിക്കുന്ന രീതിയിലല്ല അത് ചിത്രീകരിക്കുന്നത്. അപ്പോൾ ആവശ്യമുള്ളിടത്ത് മാത്രം സംസാരിച്ചാൽ മതിയെന്നുള്ളതാണെന്നും സോഷ്യൽ മീഡിയയിലെ പൊങ്കാലകളെ കുറിച്ച് മഞ്ജു വാര്യർ വ്യക്തമാക്കുന്നു.

Also Read
രംഭയാണ് ചിത്രത്തിലെ നായിക എന്നറിഞ്ഞതോടെ അദ്ദേഹം പിന്മാറി, ഇതൊരു കുടുംബചിത്രമാണ് രംഭ ശരിയാവില്ലെന്ന് പറഞ്ഞു, ക്രോണിക് ബാച്ചിലര്‍ സിനിമയില്‍ സംഭവിച്ച കാര്യം തുറന്നുപറഞ്ഞ് സിദ്ധിഖ്

Advertisement