ജീവിക്കാൻ വേണ്ടി സിഗ്‌നനിൽ ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും വേണ്ടി ഞാൻ ഭിക്ഷ യാചിച്ചു, സെ ക് സ് വർക്ക് ചെയ്തു, വേദനയായി അനന്യയുടെ വാക്കുകൾ, വൈറൽ

231

റേഡിയോ ജോക്കിയും അവതാരകയും രാഷ്ട്രീയ പ്രവർത്തകയും ഒക്കെയായ അനന്യ കുമാരി അലക്സ് ജീവൻ ഒ ടു ക്കി യ സംഭവം കേരള സമൂഹത്തെ ഇളക്കി മറിച്ച ഒന്നായിരുന്നു. ഇപ്പോൾ അനന്യ മ ര ണ പ്പെ ട്ടി ട്ട് ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്.

ആ വേർപാട് ഇപ്പോഴും അനന്യയുടെ കമ്യൂണിറ്റിയിലുള്ളവർക്ക് താങ്ങാൻ കഴിയാത്ത വേദനയി തീർന്നിരിക്കുകയാണ്. ഇപ്പോഴിതാ വളരെ ബോൾഡ് ആയി അനന്യ ജോഷ് ടോക്കിൽ സംസാരിയ്ക്കുന്ന വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

Advertisements

എന്റെ കൂടെ നാടാണ് ഇതെന്നും. ഇവിടെ രാവും പകലും എനിക്കും ഉള്ളതാണെന്നും എല്ലാ ഇടങ്ങളും എനിക്കും കൂടെ സഞ്ചരിക്കാൻ ഇള്ളതാണെന്നും എന്നെ പോലുള്ള കുറേ മനുഷ്യർ ഇവിടെ ഉണ്ട് എന്നും ഞാൻ സംസാരിച്ചു തുടങ്ങിയെന്നാണ് അനന്യ പറയുന്നത്.

ഞാൻ ആദ്യമായി സമ്പാദിച്ചു തുടങ്ങിയത് ബാഗ്ലൂരിൽ നിന്ന് ആണ്. എങ്ങിനെയാണ് സമ്പാദിച്ചത് എന്ന് ചോദിച്ചാൽ കൊടപ്പ കൊടസാമി എന്ന് കൈമുട്ടിക്കൊണ്ട്. ഭിക്ഷ എടുക്കുക എന്ന് പറഞ്ഞാൽ അതൊരു മോശം കാര്യമല്ല. നമുക്ക് ജീവിക്കാൻ വേറെ വഴിയില്ലാതെയാവുമ്പോൾ, എനിക്ക് നിങ്ങളുടെ അത്രയും കെൽപില്ല, അതുകൊണ്ട് സഹായിക്കണം എന്ന് പറയുന്നത് ഒരു കുറച്ചിലായി എനിക്ക് തോന്നിയിട്ടില്ല.

Also Read
എന്റെ ബേബി സിസ്റ്ററാണ് മീനാക്ഷി, അവളെ ഹോസ്റ്റലിൽ നിന്ന് ചാടിച്ച് ഞാൻ കറങ്ങാൻ പോകുന്നതറിഞ്ഞ് ദിലീപ് അങ്കിൾ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തി മാളവിക ജയറാം

ഞാൻ ഒരു രൂപയും രണ്ട് രൂപയും എല്ലാം ഭിക്ഷ എടുത്തിട്ടുണ്ട്. സ്‌കൂളിൽ പഠിയ്ക്കുന്ന സമയത്ത് ചാന്ത് പൊട്ട്, പെണ്ണാളാ എന്നൊക്കെ പറഞ്ഞ് ഒരുപാട് കളിയാക്കി വിളിക്കുമായിരുന്നു. അത് കേട്ട് കുറേ ആൺ കുട്ടികളെ അനുകരിച്ച് നടക്കാനും പെൺകുട്ടികളോട് റൊമാന്റിക് ആയി പെരുമാറാനും ശ്രമിച്ചിട്ടുണ്ട്.

പക്ഷെ അതൊന്നും നടന്നില്ല. പെണ്ണാവണം എന്ന ആഗ്രഹം മനസ്സിൽ ഇരിക്കുമ്പോഴാണ് ഒരു ട്രാൻസ് സുഹൃത്ത് വഴി ബാഗ്ലൂരിൽ പോയാൽ പൂർണമായും പെണ്ണാവാൻ സാധിയ്ക്കും എന്ന് അറിയുന്നത്. ബാഗ്ലൂരിൽ എത്തി സിഗ്‌നലിൽ ഭിക്ഷ യാചിക്കാൻ തുടങ്ങി.

രാവിലെ തൊട്ട് വൈകുന്നേരം വരെ ഭിക്ഷ എടുത്ത് കിട്ടുന്ന തുക അവിടെയുള്ള വലിയ യജമാനത്തിയായി ഇരിക്കുന്ന ആൾക്ക് കൊടുക്കണം. അങ്ങനെ എല്ലാ മുതിർന്ന ആളുകളും എടുത്തതിന് ശേഷമാണ് തുച്ഛമായ ഒരു തുക നമുക്ക് കിട്ടുന്നത്. അവിടെ വച്ച് എനിക്ക് സെ ക് സ് വർക്കും ചെയ്യേണ്ടി വന്നിട്ടുണ്ട്. തിരിച്ച് ഞാൻ നാട്ടിലെത്തി അപ്പോഴും കേരളം മാറിയിരുന്നില്ല.

ബാഗ്ലൂരിൽ എന്നെ പോലുള്ള ഒരുപാട് ആളുകൾക്കൊപ്പം പെണ്ണായി ജീവിച്ച ഞാൻ തിരിച്ച് കേരളത്തിൽ എത്തിയപ്പോൾ വീണ്ടും ആൺ വേഷം കെട്ടി ജീവിക്കേണ്ടി വന്നു. നമുക്ക് നമ്മളായി ജീവിക്കണം എങ്കിൽ നാവ് ഉണ്ടെങ്കിലേ പറ്റൂ എന്ന് ഞാൻ തിരിച്ചറിഞ്ഞു സംസാരിക്കാൻ തുടങ്ങി.

എനിക്ക് വൈദികനിൽ നിന്ന് പോലും ലൈം ഗി ക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഞാൻ അന്ന് ഒൻപതാം ക്ലാസിൽ പഠിക്കുക ആയിരുന്നു. അട്ടപ്പാടിയിലെ ഒരു കാടിനുള്ളിൽ ചുറ്റും മലയുള്ള ആശ്രമം ആയിരുന്നു. സഹിക്കാൻ പറ്റാത്ത ഒരു രാത്രി ഞാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നെ പിടിച്ച് കൈ തല്ലി ഒടിച്ചു. ട്രാൻസ്ജെന്റർ ആയി പോയി എന്നത് വലിയ കുറ്റമുള്ള കാര്യമൊന്നും അല്ല.

Also Read
ഇനി നിത്യ മേനോനെ വേണ്ട നിഖില വിമലിന്റെ പുറകേ കൂടി സന്തോഷ് വർക്കി, എനിക്ക് അവരെ ഇഷ്ടമാണ് നല്ല ഭംഗിയുണ്ട് നല്ല കുട്ടിയാണ് നല്ല മിടുക്കിയാണ് ഞാൻ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടെന്നും സന്തോഷ്

മനസ്സ് ഇഷ്ടപ്പെടുന്നത് പോലെ ശരീരത്തെ പാകപ്പെടുത്തി ജീവിയ്ക്കുക. ഇഷ്ടപ്പെട്ട വേഷം ധരിയ്ക്കുക എന്നൊക്കെയുള്ള കാര്യം വലിയ കുറ്റമല്ല. നിങ്ങൾ എന്തോ ആയിക്കോട്ടെ, ആരോ ആയിക്കോട്ടെ എങ്ങിനെയായാലും സ്വയം അംഗീകരിക്കുക. നമ്മൾ നമ്മൾ സ്വയം ബഹുമാനിയ്ക്കുകയും അംഗീകരിക്കുകയും ചെയ്തില്ല എങ്കിൽ മറ്റുള്ളവരും അത് ചെയ്യില്ല എന്നും അനന്യ വ്യക്തമാക്കുന്നു.

Advertisement