ഇനി നിത്യ മേനോനെ വേണ്ട നിഖില വിമലിന്റെ പുറകേ കൂടി സന്തോഷ് വർക്കി, എനിക്ക് അവരെ ഇഷ്ടമാണ് നല്ല ഭംഗിയുണ്ട് നല്ല കുട്ടിയാണ് നല്ല മിടുക്കിയാണ് ഞാൻ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടെന്നും സന്തോഷ്

1518

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം ആചിത്രത്തെ കുറിച്ച് റിവ്യു പറഞ്ഞ് പുറത്തുവന്ന വീഡിയോയിലൂടെ വൈറലായ ആരാധകൻ ആണ് ആറാട്ട് വർക്കിയെന്ന് അറിയപ്പെടുന്ന സന്തോഷ് വർക്ക്. സിനിമ കഴിഞ്ഞ് പുറത്തേറിങ്ങിയ ഓരോരുത്തരും ആറാട്ടിനെ കുറിച്ച് പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുന്ന ആളെ ഓഡിയൻസ് റെസ്‌പോൺസ് വീഡിയോയിൽ നിറഞ്ഞു കാണാമായിരുന്നു.

മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ താരത്തിന്റെ വാക്കുകൾ ട്രോളുകളിലും നിറഞ്ഞിരുന്നു. എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനു വേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.

Advertisements

നടി നിത്യാ മേനോൻ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കണം എന്നും സന്തോഷ് വർക്കി പറഞ്ഞതും വൈറലായി മാറിയിരുന്നു. എന്നാൽ വർഷങ്ങളായി സന്തോഷ് വർക്കി തന്റെ പുറകേ നടക്കുകയാണെന്നും ഇയാളെ കൊണ്ട് വലിയ ശല്യമാണെന്നും നിത്യാ മേനോൻ പ്രചികരിച്ച് രംഗത്ത് എത്തിയിരുന്നു.

Also Read
എല്ലാവരുടേയും സ്നേഹവും പിന്തുണയും പ്രാർത്ഥനയും വേണം വിവാഹ മോചനത്തിന് ശേഷമുള്ള പുതിയ സന്തോഷ വാർത്ത അറിയിച്ച് അർച്ചന കവി, തന്റെ പുതിയ തുടക്കമെന്നും നടി

പിന്നാലെ ഇങ്ങോട്ട് വന്നാലും തനിക്ക് ഇനി നിത്യാ മേനോനെ വേണ്ടെന്ന് സന്തോഷ് വർക്കി പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ യുവ നടി നിഖില വിമലിനെ കുറിച്ച് സന്തോഷ് വർക്കി പറയുന്നതിന്റെ വീഡിയോ ആണ് വൈറൽ ആവുന്നത്.

ഞാൻ ഒരു ട്രോൾ വീഡിയോ കണ്ടു എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ. നിഖില വിമൽ കണ്ണൂരുകാരിയാണ് കമ്യൂണിസ്റ്റുകാരിയാണ് ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. ഒരിക്കൽ ഞാൻ അവരുടെ അമ്മയോട് ചോദിച്ചതാണ്.

മകൾക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്നാണ് പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ് അതുകൊണ്ട് ഇപ്പോഴേ കല്യാണം കഴിക്കാൻ താൽപര്യമില്ല എന്നാണ് അവർ പറഞ്ഞത്. നല്ല ബോൾഡായ ലേഡി ആണ് നല്ല കുട്ടിയാണ് സുന്ദരി ആണ്. എന്നെ കഴിഞ്ഞ ദിവസം മൈൻഡ് ചെയ്യാതിരുന്നത് അല്ല അവർ ഫോണിൽ ആയിരുന്നു. അവർ എന്നെ കണ്ടില്ല അതുകൊണ്ടാണ് മിണ്ടാതെ പോയത്.

എനിക്ക് അവരെ ഇഷ്ടമാണ് നല്ല ഭംഗിയുണ്ട് നല്ല കുട്ടിയാണ്. നല്ല മിടുക്കിയാണ് ഞാൻ എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അത് അവരുടെ ചോയിസ് ആണ് കല്യാണം കഴിക്കാണോ വേണ്ടയോ എന്നത്. അവർക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്നാണ് അവർ പറയുന്നത്. എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ. അവർക്ക് എന്നോട് ഇഷ്ടം തോന്നണ്ടേ എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

Also Read
ഒന്നും മറച്ചുവെക്കില്ല, വിവാഹം എല്ലാവരെയും അറിയിക്കും, നടന്‍ സുദീപുമായുള്ള പ്രണയവാര്‍ത്തകളില്‍ സത്യാവസ്ഥ വെളിപ്പെടുത്തി മീന

Advertisement