ഉളുപ്പ് ഉണ്ടായിരുന്നുവെങ്കിൽ അയാൾ വീണ്ടും അങ്ങനെ ചെയ്യുമായിരുന്നില്ല; സിനിമയിൽ നിന്നുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ഷഫ്ന

837

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായും സഹ നടിയായും എല്ലാം തിളങ്ങിയ താരമാണ് ഷഫ്ന നിസാം. ചിന്താവിഷ്ടയായി ശ്യാമള എന്ന സിനിമയിൽ ശ്രീനിവാസന്റെ മകളായി വേഷമിട്ട താരം പിന്നീട് കഥ പറയുമ്പോൾ എന്ന സിനിമയിലും ശ്രീനിവാസന്റെ മകളായി ശ്രദ്ധനേടുക ആയിരുന്നു.

തുടർന്ന് പ്ലസ്ടു എന്ന സിനിമയിൽ നായികയായ ഷഫ്‌ന അവസാനം അഭിനയിച്ച സിനിമ സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ഫഹദ് ഫാസിലിന്റെ 2 നായികമാരിൽ ഒരാളായി ആയിരുന്നു. ഇതിനിടെ സിനിമാ സീരിയൽ താരം സജിൻ ടിപിയെ പ്രണയിച്ച് വിവാഹം കഴിച്ച താരം അഭിനയരംഗത്ത് നിന്നും വിട്ടുനിന്നു.

Advertisements

എന്നാൽ പിന്നീട് നടി സീരിയൽ രംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. ഇപ്പോൾ സിനിമകളെക്കാൾ കൂടുതൽ സീരിയലുകളിൽ ആണ് ഷഫ്ന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അതും അന്യഭാഷാ സീരിയലുകൾ. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞതാണ് പ്രക്ഷക ശ്രദ്ധ നേടുന്നത്.

Also Read
ഇനി നിത്യ മേനോനെ വേണ്ട നിഖില വിമലിന്റെ പുറകേ കൂടി സന്തോഷ് വർക്കി, എനിക്ക് അവരെ ഇഷ്ടമാണ് നല്ല ഭംഗിയുണ്ട് നല്ല കുട്ടിയാണ് നല്ല മിടുക്കിയാണ് ഞാൻ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടെന്നും സന്തോഷ്

ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിനിമാ മേഖലയിൽ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ. കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ നേരിട്ട് തനിയ്ക്ക് ഉണ്ടായിട്ടില്ല, എന്നാൽ ഫോണിലൂടെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് ഷഫ്ന തുറന്ന് പറഞ്ഞു.

അതും മലയാളത്തിൽ നിന്നും ആയിരുന്നില്ല, തെലുങ്കിൽ നിന്നായിരുന്നു. കഥ പറയുമ്പോൾ എന്ന സിനിമ ഒക്കെ ചെയ്തു നിൽക്കുന്ന സമയമായിരുന്നു. വിവാഹം കഴിഞ്ഞിട്ടില്ല. തെലുങ്കിൽ നിന്നും ഒരു സിനിമയുടെ ഓഫർ വന്നു. മൂന്ന് മണിക്കൂറോളം അദ്ദേഹം സീൻ ബൈ സീനായി സിനിമയുടെ കഥ പറഞ്ഞു.

വൻ പേയ്മന്റും ഓഫർ ചെയ്തു അവസാനം ചോദിച്ചു, ഓകെയാണ് പക്ഷെ നിങ്ങൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന്.
ഇല്ല എന്ന് വ്യക്തമായി പറഞ്ഞു. അഡ്ജസ്റ്റ്മെന്റ് എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായിരുന്നു. എന്നിരുന്നാലും ഒരിക്കൽ കൂടെ മനസ്സിലാവാത്തത് പോലെ ഞാൻ ചോദിച്ചു. സംവിധായകനൊപ്പം അഡ്ജസ്റ്റ് ചെയ്യാമോ എന്ന് അയാൾ വീണ്ടും ചോദിച്ചു.

സോറി സർ ക്ഷമിക്കണം ഈ ആവശ്യത്തിന് എന്നെ ഇനി വിളിക്കേണ്ടതില്ല, നിങ്ങൾക്ക് മറ്റൊരു നായികയെ കാസ്റ്റ് ചെയ്യാം എന്ന് പറഞ്ഞു. ഒരു അഞ്ച് ആറ് വർഷം കഴിഞ്ഞപ്പോൾ അയാൾ വീണ്ടും വിളിച്ചു, തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട്. ഉളുപ്പ് എന്ന് പറയുന്ന സാധനം ഉണ്ടായിരുന്നെങ്കിൽ അയാൾ വിളിക്കുമായിരുന്നില്ല.

Also Read
‘ജീവിതത്തിലെ ഇനിയുള്ള വഴികളില്‍ കുഴികള്‍ കൂടുതല്‍ ആണല്ലോ ഈശ്വരാ’, ആരാധകരില്‍ സംശയമുണര്‍ത്തി ബീന ആന്റണിയുടെ പോസ്റ്റ്

എന്റെ തീരുമാനത്തിൽ മാറ്റമില്ല, ഇനി എന്നെ വിളിക്കരുത് എന്ന് താക്കീതും നൽകി പിന്നെ വിളിച്ചിട്ടില്ലെന്നും ഷഫ്ന പറഞ്ഞു. അത് പോലെ മറ്റൊരു തെലുങ്ക് സിനിമയ്ക്ക് വേണ്ടി അല്പം ഗ്ലാമറായ വേഷം ധരിക്കാൻ പറഞ്ഞ് നിർബന്ധിച്ച അനുഭവവും ഉണ്ടായിട്ടുണ്ടന്നാണ് നടി പറയുന്നത്.

അത് അവിടെ പോയി കഥ കേട്ട്, ലുക്ക് ടെസ്റ്റ് എല്ലാം കഴിഞ്ഞ ശേഷമാണ് വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞത്. പറ്റില്ല എന്ന് പറഞ്ഞ് അതും ഉപേക്ഷിക്കുക ആയിരുന്നു എന്ന് ഷഫ്‌ന പറയുന്നു. അതേ സമയം ഇപ്പോൾ തമിഴ് സീരിയലുകളുടെ തിരക്കിലാണ് ഷഫ്‌നയുള്ളത്. ഭർത്താവ് സജിൻ മലയാളത്തിലെ സൂപ്പർഹിറ്റ് സീരിയൽ സാന്ത്വനത്തിൽ ആണ് അഭിനയിക്കുന്നത്.

Advertisement