ഞങ്ങൾ സഹോദരിമാരാണ്, ഡയാനയെ കുറിച്ചുള്ള രഹസ്യങ്ങൾ പരസ്യമാക്കി ആതിര മാധവ്

5325

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ആതിര മാധവ്. ഈ പരമ്പരയിൽ നായികാ കഥാപാത്രമായ സുമിത്രയുടെ മൂത്തമരുമകൾ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിക്കുന്നത്.

അതേ പോലെ മവലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാണ് ഡയാന ഹമീദ്. ഫ്‌ളവേഴ്‌സ് ചാനലിലലെ സ്റ്റാർ മാജിക്ക് എന്ന ഗെയിം ഷോയിലൂടെയാണ് ഡയാന മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും സജീവമാണ് താരം.

Advertisements

പലപ്പോഴും ആതിരാ മാധവുവും ഡയാനയും തമ്മിലുള്ള ബന്ധം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. സഹോദരിമാർ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ ഡയാന ഹമീദിനെ കുറിച്ചുള്ള ചില രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് ആതിര മാധവ്.

Also Read
ഒരു നല്ല ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നുമാണ് ഞാൻ ഇത്രയൊക്കെ ആയത്: പിന്നിട്ട കഷ്ടപാടുകളെ കുറിച്ച് രസ്‌ന

തന്റെ യുട്യൂബ് ചാനലിലൂടെയാണ് നടി ആ രഹസ്യങ്ങൾ പരസ്യം പരസ്യമാക്കിയത്. ഡയാനയും ആതിരയെ കുറിച്ചുളള ചില കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. നിരന്തരം ഡയനയെ കൊണ്ട് വരണമെന്ന് തന്നോട് ആവശ്യപ്പെടാറുണ്ടെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് അതിര വീഡിയോ ആരംഭിച്ചിരിക്കുന്നത്.

ഡയാനയെ കുറിച്ച് അധികം ആർക്കും അറിയാത്ത ചില രഹസ്യങ്ങളാണ് ആതിര മാധവ് തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.
ഡയാനയുടെ ഉറക്കത്തെ കുറിച്ചാണ് ആതിര ആദ്യം വീഡിയോയിൽ പറയുന്നത്. ഏത് സാഹചര്യത്തിലും ഡയാന ഉറങ്ങുമെന്നാണ് ആതിര പറയുന്നത്.

തിരക്കേറിയ ട്രെയിനിൽ നിന്ന് ഉറങ്ങിയ സംഭവത്തെ കുറിച്ചും ആതിര പറയുന്നുണ്ട്. ഏത് സാഹചര്യത്തിലും തനിക്ക് ഉറങ്ങാൻ പറ്റുമെന്നാണ് ഇതിന് മറുപടിയായി ഡയാന പറയുന്നത്. തനിക്ക് ഉറങ്ങാൻ ലൈറ്റും സൗണ്ടും ഒന്നും ഒരു പ്രശ്‌നമേ അല്ല എന്നും താരം പറയുന്നു. ലൈറ്റ് അംഗീകരിക്കാം. സൗണ്ടിലും ലൈറ്റിലും ഉറങ്ങാൻ തന്നെ കൊണ്ടും പറ്റും. എന്നാൽ നിന്ന് ഉറങ്ങാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണമെന്ന് ആതിര വീഡിയോയിൽ പറയുന്നു.

ഡയാനയ്ക്ക് ജീവിതത്തിൽ ഏറ്റവും പേടിയുള്ള മറ്റൊരു സംഭവത്തെ കുറിച്ചാണ് ആതിര പിന്നീട് പറഞ്ഞത്. പ്രേതത്തെ ഡയാനയ്ക്ക് ഭയങ്കര പേടിയാണ്. ഫോണിലൂടെ പോലും പ്രേതത്ത പറ്റി വല്ലതും പറഞ്ഞാൽ ആ സമയം ഫോൺ കട്ട് ചെയ്തിട്ട് പോകാറുണ്ടെന്നും ആതിര പറയുന്നു. എന്നാൽ തനിക്ക് ഇങ്ങനെയുള്ളവരെ പേടിപ്പിക്കാൻ ഇഷ്ടമാണെന്നും, ഒരിക്കൽ തന്റെ ഫോൺ ഇതുപോലെ ഡയാന കട്ട് ചെയ്തുവെന്നും ആതിര പറയുന്നു.

Also Read
അന്ന് ഞാൻ മമ്മൂക്കയെ കളിയാക്കി, എന്നാൽ പിറ്റേ ദിവസം മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

അതേ സമയം ഡയാനയും ആതിരയെ കുറിച്ച് അധികം ആർക്കും അറിയാത് രഹസ്യ വീഡിയോയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രേതത്തെ പേടിയില്ലാത്ത അതിരയ്ക്ക് പല്ലി, ഉറുമ്പ് എന്നിവയെ ഭയങ്കര പേടിയാണെന്നാണ് ഡയാന പറയുന്നത്. ഇത് ആതിര സമ്മതിച്ചിട്ടുമുണ്ട്. തനിക്ക് ഇവ രണ്ടും ഇഷ്ടമല്ല എന്നാണ് ആതിര മറുപടിയായിട്ട് പറയുന്നത്.

കൂടാതെ മമ്മൂക്കയോടൊപ്പം ഒരു ചായ കുടിക്കാൻ പോകണമെന്നുള്ള ആഗ്രഹവും ഡയാന പങ്കുവെച്ചിട്ടുണ്ട്. ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സെലിബ്രിറ്റി ആരാണെന്നുള്ള ചോദ്യത്തിനായിരുന്നു മെഗാസ്റ്റാറിന്റെ പേര് താരം പറഞ്ഞത്. പ്രേക്ഷകരുടെ സ്ഥിരം സംശയത്തിനും ഡയാന ഉത്തരം നൽകിയിട്ടുണ്ട്. തങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് പ്രേക്ഷകർ സ്ഥിരം ചോദിക്കാറുണ്ടെന്ന് ആതിര പറയുമ്പോഴണ് തങ്ങൾ സഹോദരിമാർ ആണെന്ന് ഡയാന മറുപടി നൽകുന്നത്.

മുൻപ് ഒരിക്കലും ഇരുവരും തമ്മലുള്ള ആത്മബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങൾ സഹോദരങ്ങളാണ്, സുഹൃത്തുക്കൾ ആണ്, ഒരു കുടുംബം ആണ് എന്നാണ് അന്ന് ഇവർ പറഞ്ഞത്. കൂടാതെ അനുജത്തിയാണ് എന്ന് പലരും കരുതിയ സംഭവത്തെ കുറിച്ചും താരങ്ങൾ പങ്കുവെച്ചിരുന്നു.

തമ്മിൽ ചെറിയ കാലത്തെ ബന്ധമാണ് ഉള്ളത് . ഒരു നാല് വർഷത്തെ. ഫോളോ മീ എന്ന ചാനലിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. ഡയാന ഇങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അങ്ങനെ കണ്ടു പരിചയം ആയി. സീരിയൽ വരെ എത്തി നിൽക്കുന്നുണ്ട്. വേറെ ആരും ചെയ്യാത്ത ആ സഹായം ആണ് അവൾ ചെയ്തത്. കുറെ നല്ല ഗുണങ്ങൾ പഠിച്ചതും ഡയാനയിൽ നിന്നുമാണ് എന്നും ആതിര പറയുന്നു. കൂടാതെ ഒരു വർഷം ഞങ്ങൾ സെയിം ക്യാംപസിൽ ഉണ്ടായിരുന്നുവെന്നും ആതിര പറഞ്ഞു.

Also Read
അന്ന് ഞാൻ മമ്മൂക്കയെ കളിയാക്കി, എന്നാൽ പിറ്റേ ദിവസം മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

Advertisement