ഷാരൂഖ് ഖാൻ ചിത്രത്തിൽ നയൻതാര നായികയായത് ഇങ്ങനെ ; ആദ്യം സംവിധായകൻ പരിഗണിച്ചിരുന്നത് സാമന്തയെ, സിനിമയിൽ അഭിനയിക്കാൻ സാം തയ്യാറായില്ല!

112

അറ്റ്ലി കുമാർ സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ നയൻതാര നായികയായി എത്തുന്ന എന്ന വാർത്ത സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് വളരെ അധികം ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നയൻതാരയെ അല്ലായിരുന്നു എന്ന പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലേക്ക് നായികയായി അറ്റ്ലി ആദ്യം മനസ്സിൽ കണ്ടത് സമാന്ത റുത്ത് പ്രഭുവിനെ ആയിരുന്നു. നടിയോട് സിനിമയെ കുറിച്ച് സംസാരിച്ചു എങ്കിലും, ലയേൺ എന്ന് താത്കാലികമായി പേരിട്ട സിനിമയിൽ അഭിനയിക്കാം സാം തയ്യാറായില്ല. ശേഷം അറ്റ്ലി നയൻതാരയെ സമീപിയ്ക്കുകയായിരുന്നു.

Advertisements

ALSO READ

ഞങ്ങൾ സഹോദരിമാരാണ്, ഡയാനയെ കുറിച്ചുള്ള രഹസ്യങ്ങൾ പരസ്യമാക്കി ആതിര മാധവ്

ഫാമിലി മാൻ എന്ന വെബ് സീരീസിലൂടെ ബോളിവുഡ് പ്രേമികളുടെ പ്രിയം പിടിച്ചു പറ്റിയ സമാന്ത ഹിന്ദി സിനിമകളിൽ സജീവമാകുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടുതൽ സിനിമകൾ ബോളിവുഡിൽ നിന്നും വരുന്നതിനാൽ സാം മുംബൈയിലേക്ക് താമസം മാറുന്നു എന്നൊക്കെയായിരുന്നു വന്നിരുന്ന ഗോസിപ്പുകൾ. എന്നാൽ ഹൈദരബാദ് വിട്ട് താൻ എങ്ങോട്ടേക്കും ഇല്ല എന്ന് സാം പറഞ്ഞതോടെ ആ ഗോസിപ്പ് അവസാനിച്ചു.

നയൻതാരയെ സംബന്ധിച്ച്, തമിഴ് തെലുങ്ക് മലയാളം സിനിമകളിൽ സൂപ്പർ ലേഡിയാണെങ്കിലും ബോളിവുഡിൽ ഇതുവരെ ഒരു സിനിമ ചെയ്തിട്ടില്ല. മുൻ കാമുകൻ പ്രഭുദേവ ബോളിവുഡ് സിനിമയിൽ സജീവമായതിനാലാണ് നയൻ ഹിന്ദി സിനിമകളോട് ‘നോ’ പറയുന്നത് എന്ന ഗോസിപ്പ് പരന്നിരുന്നു. എന്തായാലും അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം നയൻ ബോളിവുഡിൽ തുടക്കം കുറിയ്ക്കുകയാണ്.

രാജാറാണി, മാസ്റ്റർ തുടങ്ങിയ ചിത്രം സംവിധാനം ചെയ്ത് തമിഴിൽ മുൻനിര സംവിധായകരുടെ നിരയിലേക്ക് ഉയർന്ന സംവിധായകനാണ് അറ്റ്ലി. സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ എല്ലാം വിജയിപ്പിച്ച അറ്റ്ലിയുടെ ഷാരൂഖ് ഖാൻ ചിത്രവും ഇതിനോടകം വിജയം ഉറപ്പിച്ചു കഴിഞ്ഞു. നയൻതാരയെയും ഷാരൂഖ് ഖാനെയും കൂടാതെ പ്രിയാമണി, യോഗി ബാബു, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ എന്ന പ്രത്യേകതയും ഉണ്ട്.

പത്തൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു ഷാരൂഖ് ഖാൻ. ജോൺ അബ്രഹാം, ദീപിക പദുക്കോൺ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അതിഥി താരമായി സൽമാൻ ഖാനും അഭിനയിക്കുന്നുണ്ട്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2022 ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്ട്ടുകൾ. മകൻ ആര്യൻ ഖാൻ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് ഷാരൂഖ് ഖാൻ ഇപ്പോൾ.

ALSO READ

അഭിനയത്തിനൊപ്പം നിർമ്മാണ മേഖലയിലും സജീവമാണ് ഇപ്പോൾ നയൻതാര. മലയാളത്തിൽ ഗോൾഡ് എന്ന അൽഫോൺസ് ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. തമിഴിൽ കാമുകൻ വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതൽ എന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് നയൻ പൂർത്തിയാക്കി.

ചിത്രത്തിൽ സമാന്തയാണ് മറ്റൊരു നായികാ വേഷം ചെയ്യുന്നത്. ശാകുന്തളം എന്ന ചിത്രമാണ് സമാന്തയുടെ അടുത്ത റിലീസ്. ഇതിന് പുറമെ ഇപ്പോൾ രണ്ട് ദ്വിഭാഷ ചിത്രങ്ങളും സാം കരാറ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

 

Advertisement