Home Entertainment

എന്റെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർ പറഞ്ഞു, കുഞ്ഞും ഒത്തുള്ള പുതിയ ജീവിതത്തിനായി കാത്തിരിപ്പിൽ നിവേദ് ആന്റണി ; ഡാനിയെ പോലെ ആണോ നിവേദ് എന്ന് സോഷ്യൽമീഡിയ

13977

ആദ്യത്തെ ഗേ ദമ്പതികളായ നിവേദും റഹീമും ഏവർക്കും സുപരിചിതരാണ്. എന്നാൽ അവരുടെ ദാമ്പത്യം അധികം നിലനിന്നില്ല. ഇപ്പോഴിതാ നിവേദ് ആന്റണിയുടെ ചിത്രങ്ങളും വീഡിയോകളും വീണ്ടും മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്.

മെയിൽ പ്രെഗ്‌നനൻസി എന്ന ടാഗ് ലൈനിൽ കുറച്ചു ദിവസങ്ങളായി നിവേദ് പങ്കുവച്ച ചിത്രങ്ങൾക്കും, വീഡിയോകൾക്കും ആണ് മികച്ച പ്രതികരണം ലഭിച്ചിരിക്കുന്നത്.

Advertisements

ALSO READ

ഷാരൂഖ് ഖാൻ ചിത്രത്തിൽ നയൻതാര നായികയായത് ഇങ്ങനെ ; ആദ്യം സംവിധായകൻ പരിഗണിച്ചിരുന്നത് സാമന്തയെ, സിനിമയിൽ അഭിനയിക്കാൻ സാം തയ്യാറായില്ല!

ആരാധകർക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട് എങ്കിലും വെയിറ്റ് ആൻഡ് സീ എന്ന് മാത്രമാണ് അദ്ദേഹം മറുപടി നൽകിയത്. മെയിൽ പ്രെഗ്‌നൻസി എങ്ങനെ സാധ്യമാകുന്നു എന്ന ചോദ്യങ്ങൾ പലരും ഉന്നയിക്കുന്നു എങ്കിലും തന്റെ സ്വകാര്യതയെ മാനിക്കണം എന്ന പോസ്റ്റുമായി നിവേദ് വരികയും ചെയ്തു.

കുറച്ചുനാൾ മുൻപ് ട്രാൻസ് മാൻ ഡാനി അമ്മയായ വിശേഷം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഡാനി വേക്ഫീൽഡ് ആണ് സുഖപ്രസവത്തിലൂടെ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. പെൺ ശരീരവും ആണിന്റെ സ്വത്വവും കൂടിചേർന്നതാണ് ട്രാൻസ് മാൻ. ശരീരം കൊണ്ടും ആണാവാൻ ഡാനി തന്റെ സ്തനങ്ങൾ റിമൂവ് ചെയ്തിരുന്നു. പക്ഷെ, ഗർഭപാത്രവും വജൈനയും മാറ്റിയിരുന്നില്ല. അങ്ങനെയാണ് ഡാനിയ്ക്ക് ഗർഭിണിയാവാൻ കഴിഞ്ഞത് എന്ന് മുൻപൊരിക്കൽ ഡോക്ടർ മനോജ് വെള്ളനാട് പങ്കിട്ട പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

ഡാനിയെപോലെ തന്നെ ആണോ നിവേദ് എന്ന ചോദ്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. എന്തുതന്നെ ആയാലും സന്തോഷവാർത്തയ്ക്കായി കാത്തിരിക്കുകയാണ് മലയാളികൾ. താൻ കാത്തിരിപ്പിൽ ആണെന്നും ‘ദൈവം തന്ന ഏറ്റവും വലിയ ഭാഗ്യത്തിൽ ഒന്നാണ് ഈ കാത്തിരിപ്പ് എന്നും നിവേദ് ഇൻസ്റ്റ സ്റ്റോറികളിലൂടെ പറയുന്നുണ്ട്.

എന്റെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർ പറഞ്ഞു, എന്നാൽ കുഞ്ഞും ഒത്തുള്ള പുതിയ ജീവിതത്തിനല്ലേ എന്നാണ് ഞാൻ പറഞ്ഞതെന്നും നിവേദ് കുറിച്ചു. നിവേദിനൊപ്പം തന്നെ ട്രാൻസ് ശ്രുതി സിത്താരയും പോസ്റ്റുമായി എത്തുകയുണ്ടായി. ഇതിന്റകത്ത് എന്താണെന്നു അറിയണോ? അദ്ദേഹം വെളിപ്പെടുത്തുന്നത് വരെ കാത്തിരിക്കുക എന്നാണ് ശ്രുതി കുറിച്ചത്. നിരവധി ആളുകൾ ആണ് ആശംസകൾ നേർന്നുകൊണ്ട് എത്തിയത്.

ALSO READ

ഞങ്ങൾ സഹോദരിമാരാണ്, ഡയാനയെ കുറിച്ചുള്ള രഹസ്യങ്ങൾ പരസ്യമാക്കി ആതിര മാധവ്

വ്യത്യസ്ത ചിത്രങ്ങൾ കൊണ്ടാണ് ആരാധകരുടെ മനസ്സിൽ നിരവധി സംശയങ്ങൾ നിവേദ് പകർന്നു നൽകിയത്. കുഞ്ഞുകുമ്പയിൽ കൈവച്ചിരിക്കുന്ന വ്യത്യസ്ത പോസുകളിൽ ഉള്ള ചിത്രങ്ങൾ ഒക്കെയിലും ഹാഷ് ടാഗിൽ പ്രെഗ്‌നനൻസി, ഗേ ഡാഡി, പ്രെഗ്‌നനൻസി,ഷൂട്ട്, മെയിൽ മറ്റേർണിറ്റി, ലവ്, ലവ് ഈസ് ലവ്, മെയിൽ പ്രെഗ്‌നൻസി , തുടങ്ങി നിരവധി ഹാഷ് ടാഗുകളും നിവേദ് ചേർത്തിരുന്നു.

ഒരു കുട്ടിയുടെ അച്ഛനും അമ്മയും ആയി മാറുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യം ആണ്. ഞാൻ ഒരു സിംഗിൾ പേരന്റ് ആകാൻ തീരുമാനിച്ചു. എന്ന ക്യാപ്ഷ്യനോടെയും പുതിയ ചിത്രങ്ങൾ നിവേദ് പങ്കുവച്ചിട്ടുണ്ട്. എന്താണ് ഇതിലെ യാതാർത്ഥ്യം എന്നറിയാനുള്ള കാത്തിരിപ്പിൽ ആണ് മലയാളികൾ. ഒരുപാട് ചോദ്യങ്ങൾ നിവേദിനോട് ചോദിക്കുന്നുണ്ട് എങ്കിലും അദ്ദേഹം പൂർണ്ണമായി ഒന്നും വിട്ട് പറഞ്ഞിട്ടില്ല.

Advertisement