ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം, മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ! സരസ്വതി ക്ഷേത്ര നടയിൽ ആദ്യാക്ഷരം കുറിയ്ക്കുന്ന മകളുടെ ചിത്രം പങ്കു വച്ച് ദീലീപ്

75

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റേയുംകാവ്യ മാധവൻറേയും മകൾ മഹാലക്ഷ്മി ആദ്യക്ഷരം കുറിച്ചു. ആവണംകോട് സരസ്വതി ക്ഷേത്ര നടയിൽ വെച്ചായിരുന്നു ആദ്യക്ഷരം കുറിച്ചത്. ദിലീപ് തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Advertisement

ALSO READ

എന്റെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർ പറഞ്ഞു, കുഞ്ഞും ഒത്തുള്ള പുതിയ ജീവിതത്തിനായി കാത്തിരിപ്പിൽ നിവേദ് ആന്റണി ; ഡാനിയെ പോലെ ആണോ നിവേദ് എന്ന് സോഷ്യൽമീഡിയ

ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചുവെന്ന് പറഞ്ഞാണ് ദിലീപ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കാവ്യയും മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു.

ശ്രീശങ്കരൻറെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് ആദ്യക്ഷരം കുറിച്ചത്.
ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ എന്നും ദിലീപ് കുറിച്ചു.

ALSO READ

ഷാരൂഖ് ഖാൻ ചിത്രത്തിൽ നയൻതാര നായികയായത് ഇങ്ങനെ ; ആദ്യം സംവിധായകൻ പരിഗണിച്ചിരുന്നത് സാമന്തയെ, സിനിമയിൽ അഭിനയിക്കാൻ സാം തയ്യാറായില്ല!

എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം എന്ന് കൂടി കുറിച്ചാണ് ദിലീപ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. അരിയിൽ എഴുതിക്കുന്നതനിടെ മഹാലക്ഷ്മി കരയുന്നത് ചിത്രങ്ങളിൽ കാണാം. പിന്നീട് ഒരുമിച്ച് കുടുംബത്തോടെയുള്ള ചിത്രത്തിൽ മീനാക്ഷിയുടെ ചുമലിൽ ചേർന്ന് കിടക്കുന്ന മഹാലക്ഷ്മിയേയും കാണാം.

Advertisement