കുഞ്ഞിന്റെ കരച്ചിലിന് കാരണം നീയാണെന്ന് കേൾക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണ് ; പ്രസവ ശേഷം താൻ വല്ലാതെ സങ്കടപ്പെട്ട നിമിഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പേളി മാണി

461

പേളി മാണി-ശ്രീനിഷ് ദമ്പതികളെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. ബിഗാബോസ്സിലെ പ്രണയം കല്ല്യാണത്തിലേയ്ക്ക് എത്തി ഒരു കുഞ്ഞുമായി സന്തോഷകരമായ ജീവിതം നയിയ്ക്കുകയാണ് ഇരുവരും.

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത് ഈയടുത്താണ്. ഗർഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പേളി പങ്കുവെക്കാറുണ്ടായിരുന്നു.

Advertisement

ALSO READ

ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം, മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ! സരസ്വതി ക്ഷേത്ര നടയിൽ ആദ്യാക്ഷരം കുറിയ്ക്കുന്ന മകളുടെ ചിത്രം പങ്കു വച്ച് ദീലീപ്

സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമായി പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ജനനം മുതലേ തന്നെ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് നില ബേബി.

പ്രസവ ശേഷം കേൾക്കേണ്ടി വന്ന കമന്റിനെക്കുറിച്ചും അവയെ പോസിറ്റീവായി നേരിട്ടതിനെക്കുറിച്ചും തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് പേളി മാണി. അടുത്തിടെ ഒരു സ്വകാര്യ നാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു പേളി മനസ്സ് തുറന്നത്.

മകളായ നിലയാണ് പേളിയുടേയും ശ്രീനിയുടേയും ലോകം. മകൾ ജനിച്ച ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കിടാറുള്ള പേളി മകളെയും പരിചയപ്പെടുത്തിയിരുന്നു. തന്നെ കാണുമ്പോഴെല്ലാം എല്ലാവരും നിലയെക്കുറിച്ചാണ് ചോദിക്കുന്നതെന്നും പേളി പറഞ്ഞിരുന്നു.

പ്രസവ ശേഷം ഡിപ്രഷനിലൂടെ കടന്നുപോവേണ്ടി വന്നതിനെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളും കുഞ്ഞിന്റെ കാര്യങ്ങളും മാത്രമല്ല മൂഡ് സ്വിങ്സും പ്രശ്നമായി വരാറുണ്ട്. ആദ്യത്തെ 2 മാസം തനിക്കും മൂഡ് മാറ്റങ്ങളൊക്കെയുണ്ടായിരുന്നു, എന്നാൽ കടുത്ത വിഷാദ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വന്നിരുന്നില്ലെന്നായിരുന്നു പേളി പറഞ്ഞത്.

ALSO READ

എന്റെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർ പറഞ്ഞു, കുഞ്ഞും ഒത്തുള്ള പുതിയ ജീവിതത്തിനായി കാത്തിരിപ്പിൽ നിവേദ് ആന്റണി ; ഡാനിയെ പോലെ ആണോ നിവേദ് എന്ന് സോഷ്യൽമീഡിയ

പ്രസവ ശേഷമുള്ള ശാരീരിക മാറ്റത്തെക്കുറിച്ച് പറഞ്ഞും പലരും വേദനിപ്പിക്കാറുണ്ട്. നീ തടി വെച്ചല്ലോയെന്നൊക്കെയായിരുന്നു ചിലരുടെ കമന്റുകൾ. നിനക്ക് പാലിലല്ലോയെന്ന തരത്തിലുള്ള കമന്റും കേൾക്കേണ്ടി വന്നിട്ടുണ്ട്. കണ്ണാടിയിൽ നോക്കുമ്പോൾ വരെ ചില ദിവസങ്ങളിൽ സങ്കടം തോന്നിയിരുന്നുവെന്ന് പേളി പറയുന്നു.

പ്രസവ ശേഷം താൻ വല്ലാതെ സങ്കടപ്പെട്ട നിമിഷത്തെക്കുറിച്ചും പേളി അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. നില ഒരു ദിവസം നല്ല കരച്ചിലായിരുന്നു. ജനിച്ചിട്ട് ഏഴെട്ട് ദിവസമായ സമയത്തായിരുന്നു അത്. പാലില്ല , അതാണ് കൊച്ച് കരയാൻ കാരണം എന്നായിരുന്നു ഒരാളുടെ കമന്റ്.

അടുത്ത ബന്ധുവിന്റെ കമന്റ് കേട്ടപ്പോൾ വിഷമം തോന്നി. അന്ന് താൻ വല്ലാതെ സങ്കടപ്പെട്ട് കരഞ്ഞ് പോയെന്നും പേളി പറഞ്ഞിരുന്നു. കുഞ്ഞിന്റെ കരച്ചിലിന് കാരണം നീയാണെന്ന് കേൾക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണ്. നെഗറ്റീവ് കമന്റ് പറഞ്ഞ് പ്രസവിച്ച് കിടക്കുന്ന പെണ്ണിനെ വിഷമിപ്പിക്കാതിരിക്കുക, മറ്റുള്ളവർ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇതെന്നുമാണ് ഈ സംഭവം വിവരിച്ച് കൊണ്ട പേളി പറയുന്നത്.

 

Advertisement