എനിക്ക് ലവ് മാര്യേജിൽ വിശ്വാസമില്ലായിരുന്നു, മനേഷ് ഏട്ടനിലേക്ക് എത്തിയത് ഇങ്ങനെ, നടി അനുശ്രീയും ഉപദേശിച്ചു: വിവാഹത്തേയും സീരിയലിനേയും കുറിച്ച് ശരണ്യ ആനന്ദ്

379

മലയാളകളായ സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക് സീരിയൽ. പ്രശസ്ത ചലച്ചിത്ര നടി മീരാ വാസുദേവ് ആണ് കുടുംബവിളക്കിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയായി അഭിനയിക്കുന്നത്. നിരവധി ആരാധകരെയാണ് ഈ പരമ്പര മീരാ വാസുദേവിന് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്.

അതേ പോലെ തന്നെ കുടുംബവിളക്കിേെലാ വില്ലത്തി വേദികയായി അഭിനയിക്കുന്നതും നടിയും മോഡലുമായ ശരണ്യ ആനന്ദാണ്. മീരാ വാസുദേവിന് മാത്രമല്ല ശരണ്യ ആനന്ദിനും വലിയ ആരാധക പിൻബലമാണുള്ളത്. വേദികയായി അഭിനയിച്ചിരുന്ന രണ്ട് നടിമാർ പിന്മാറിയതിന് ശേഷം മൂന്നാമത്തെ ആളായിട്ടാണ് ശരണ്യ എത്തുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ കിടിലനൊരു വില്ലത്തി വേഷം ചെയ്യാൻ നടിയ്ക്ക് സാധിച്ചു.

Advertisements

പരമ്പരയിൽ സുമിത്രയുടെ ഭർത്താവിനെ തട്ടി എടുത്ത് അവൾക്കിട്ട് പാര പണിയുന്ന വേദിക എല്ലാവരും വെറുക്കുന്ന കഥാ പാത്രമാണ്. എങ്കിലും ശരണ്യയുടെ പ്രകടനത്തിന് ലഭിക്കുന്ന വലിയ അംഗീകരാമാണിത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും സീരിയലിലെ അഭിനയത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് ശരണ്യ ആനന്ദ്. മംഗളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

Also Read
എന്റെ ശ രീ രം കാണിക്കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്.കുരയ്ക്കുന്ന പട്ടികൾ അത് തുടരട്ടെ, മറുപടി നൽകാൻ ഇല്ല: തുറന്നടിച്ച് സനുഷ

ശരണ്യയുടെ വാക്കുകൾ ഇങ്ങനെ:

തന്റെ വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു. ലവ് മാര്യേജിൽ തനിക്ക് വിശ്വാസമില്ലെന്നാണ് ശരണ്യ ആനന്ദ് വ്യക്തമാക്കുന്നത്. അഭിയനത്തിന്റെ പീക്ക് സമയത്താണ് വിവാഹം. എന്തിനാണ് ഇത്രയും നേരത്തെ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഞാൻ സിനിമയെ സ്നേഹിക്കുന്ന വ്യക്തിയാണ്. അച്ഛനും അമ്മയും ഗുജറാത്തിൽ ആയിരുന്നെങ്കിലും കേരളത്തിലെ നാട്ടിൻപുറത്തിന്റെ മെന്റാലിറ്റി തന്നെയായിരുന്നു.

പെൺകുട്ടികളെ പ്രായമാവുമ്പോൾ കല്യാണം കഴിപ്പിച്ച് വിടുക എന്ന നിർദ്ദേശം വന്നപ്പോൾ ഞാൻ മറിച്ചൊന്നും പറഞ്ഞില്ല.
ഞാൻ മറിച്ചൊന്നും പറഞ്ഞില്ല. അവർക്ക് പ്രായം ആവുകയല്ലേ. എന്റെ സിനിമാ ആഗ്രഹങ്ങൾക്ക് സഹായിച്ചത് അവരാണ്. എനിക്ക് വേണ്ടി ഗുജറാത്തിൽ നിന്നും എറണാകുളത്തേക്ക് മാറാൻ പോലും അവർ തയ്യാറായി.

എന്റെ കാഴ്ചപാടുമായി യോജിക്കുന്ന, എന്നെ മനസിലാക്കുന്ന വ്യക്തി ആയിരിക്കണം ജീവിതപങ്കാളി എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മനേഷ് ഏട്ടനിൽ എത്തുന്നത്. മിനിസ്‌ക്രീനിലെ തന്റെ ആദ്യ പരനര്പ കുടുംബവിളക്കാണ്. നെഗറ്റീവ് കഥാപാത്രമായ വേദിക എനിക്ക് നല്ല ശ്രദ്ധ നേടി തന്നു. പോസിറ്റീവായി തുടങ്ങി പ്രതികാരത്തിലേക്ക് നീങ്ങുന്ന കഥാപാത്രം. സാഹചര്യങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്.

അത് പ്രേക്ഷകർക്ക് ഇഷ്ടമാകുന്നു എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. വേദികയുടെ ആക്ടിംഗ്, പ്രസന്റേഷൻ, ഡ്രസിംഗ് എല്ലാം സൂപ്പർ ആണെന്നാണ് എല്ലാവരും പറയുന്നത്. കുടുംബവിളക്കിൽ അഭിനയിക്കാൻ പോകുന്നതിന് മുൻപ് തന്നെ വേദികയുടെ നെഗറ്റീവ് ഷേഡിനെ കുറഇച്ച് ഞാൻ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തിരുന്നു.

ഈ നല്ല അവസരം ഉപയോഗപ്പെടുത്തണമെന്ന് ഭർത്താവ് അടക്കമുള്ളവർ പറയുകയും ചെയ്തു. പിന്നെ നടി അനുശ്രീ എന്റെ അടുത്ത സുഹൃത്താണ്. അവളും ഈ ക്യാരക്ടർ എനിക്ക് ചേരുമെന്ന് പറഞ്ഞു. കണ്ണുംപൂട്ടി അത് സ്വീകരിക്കാം എന്നും വേദികയായി നന്നായി ഷൈൻ ചെയ്യാൻ പറ്റുമെന്നും അവൾ ഉപദേശിച്ചു.

Also Read
ദയവായി ആണ്ടാൾ കാണൂ, എന്നിട്ട് വിലയിരുത്തു ; ജൂറിക്കെതിരെ പരസ്യവിമർശനവുമായി ഇടത് യുവജന നേതാവും സിനിമാ സംവിധായകനുമായ എൻ അരുൺ

വീട്ടുകാർക്ക് പുറത്തിറങ്ങി നടക്കുമ്പോൾ ക്യാരക്ടർ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഫീൽ ചെയ്യുന്നുണ്ട്. അവർ അഭിമാനത്തോടെയാണ് എന്നെയും എന്റെ കഥാപാത്രത്തെയും കാണുന്നത്. ഇനി പോസിറ്റീവ് കഥാപാത്രം വരുമ്പോൾ നന്നായി ചെയ്യാമെന്ന കോൺഫിഡൻസ് ഉണ്ടെന്നും ശരണ്യ പറയുന്നു.

അതേ സമയം വിവാഹം കഴിഞ്ഞാലും തന്റെ അഭിനയത്തെ നാഷണൽ അവാർഡ് തലത്തിലേക്ക് ഉയർത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കൂടി ശരണ്യ പറയുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. എന്റെ തീരുമാനങ്ങൾ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ശരിയായ വഴികളിലൂടെ തന്നെയായിരുന്നു. അല്ലെങ്കിൽ നഴ്സിങ് പഠിക്കാൻ പോയ താനിവിടെ എത്തില്ലല്ലോ എന്നും നടി ചോദിക്കുന്നു.

Advertisement