ചിത്രം സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് വേണ്ടി അത്രത്തോളം അദ്ദേഹം ബുദ്ധിമുട്ടിയിട്ടുണ്ട്: തുറന്ന് പറഞ്ഞ് രഞ്ജിനി

66

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന സൂപ്പർനായിക ആയിരുന്നു രഞ്ജിനി. മലയാളത്തിലും ഒരു പിടി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരുന്നു രഞ്ജിനി. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, കോട്ടയം കുഞ്ഞച്ചൻ തുടങ്ങി നിരവധി മലയാളം സൂപ്പർഹിറ്റുകളിൽ രഞ്ജിനി വേഷമിട്ടിരുന്നു.

രഞ്ജിനി നായികയായി തകർത്തഭിനയിച്ച സിനിമ ആയിരുന്നു താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രം എന്ന സിനിമ. ഇപ്പോഴിതാ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ സൂപ്പർഹിറ്റ് സിനിമയായ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.

Advertisement

Also Read
എനിക്ക് ലവ് മാര്യേജിൽ വിശ്വാസമില്ലായിരുന്നു, മനേഷ് ഏട്ടനിലേക്ക് എത്തിയത് ഇങ്ങനെ, നടി അനുശ്രീയും ഉപദേശിച്ചു: വിവാഹത്തേയും സീരിയലിനേയും കുറിച്ച് ശരണ്യ ആനന്ദ്

ചിത്രത്തിൽ അഭിനയിക്കുമ്പോഴുണ്ടായ ഒരു പ്രധാന ബുദ്ധിമുട്ടിനെ കുറിച്ചും അന്ന് തനിക്ക് വലിയ സഹായമായി നിന്ന വ്യക്തിയെ കുറിച്ചുമാണ് സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് രഞ്ജിനി തുറന്ന് പറഞ്ഞത്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ:

ചിത്രം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് ഭാഷ വലിയ പ്രശ്നമായിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയൊക്കെ എനിക്ക് വേണ്ടി കുറെയധികം ബുദ്ധിമുട്ടി. പ്രിയൻ സാർ എന്നോട് പറഞ്ഞത് വെറുതെ സരിഗമ എന്നൊക്കെ പറഞ്ഞാൽ മതിയെന്ന്, എങ്കിലും ഞാൻ മലയാളം പഠിക്കാൻ കഴിവതും ശ്രമിച്ചു.

അന്ന് എന്നെ സഹായിച്ച ആ സിനിമയുടെ അസോസിയേറ്റ് സംവിധായകൻ വിആർ ഗോപാലകൃഷ്ണൻ സാറിനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രത്തോളം അദ്ദേഹം എനിക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്. ഓരോ സംഭാഷണങ്ങളും അദ്ദേഹം എനിക്ക് അത്രത്തോളം ക്ഷമയോടെ പറഞ്ഞു തന്നു.

Also Read
എന്റെ ശ രീ രം കാണിക്കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്.കുരയ്ക്കുന്ന പട്ടികൾ അത് തുടരട്ടെ, മറുപടി നൽകാൻ ഇല്ല: തുറന്നടിച്ച് സനുഷ

അതിൽ ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാൻ കഴിഞ്ഞു. പ ട്ടി, തെ ണ്ടി, എന്നൊക്കെയുള്ള വിളി ഞാൻ പഠിച്ചെടുത്തു. ആ സിനിമ പോലെ ഞാൻ ആസ്വദിച്ചു ചെയ്ത മറ്റൊരു സിനിമയില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു.

Advertisement