എന്റെ ശ രീ രം കാണിക്കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്.കുരയ്ക്കുന്ന പട്ടികൾ അത് തുടരട്ടെ, മറുപടി നൽകാൻ ഇല്ല: തുറന്നടിച്ച് സനുഷ

991

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ നായിക നടിയായി മാറിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും നടി തിളങ്ങി നിൽക്കുകയാണ്. ഏകദേശം 22 വർഷത്തോളമായി ബാല നടിയായും നായികയായും ഒക്കെ തിളങ്ങി നിൽക്കുകയാണ് സനൂഷ.

ബാലതാരമായി സിനിമയിലെത്തി ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു സനുഷ. വിനയൻ ഒരുക്കിയ മമ്മൂട്ടി ചിത്രം ദാദാ സാഹിബിലൂടെയാണ് ബാലതാരമായി സനൂഷ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി സിനിമകളിൽ സനൂഷ ബാലതാരമായി വേഷമിട്ടു.

Advertisement

ഇപ്പോൾ നായികയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങുകയാണ് താരം. മലയാളത്തിന്റെ ജനപ്രിയൻ ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് സനൂഷ നായികയായി മാറുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സനൂഷ അവസാനമായി അഭിനയിച്ചത് നാനി നായകനായ തെലുങ്ക് ചിത്രം ജഴ്‌സിയിൽ ആയിരുന്നു.

Also Read
ദയവായി ആണ്ടാൾ കാണൂ, എന്നിട്ട് വിലയിരുത്തു ; ജൂറിക്കെതിരെ പരസ്യവിമർശനവുമായി ഇടത് യുവജന നേതാവും സിനിമാ സംവിധായകനുമായ എൻ അരുൺ

കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സക്കറിയായുടെ ഗർഭിണി കളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമർശവും ഫിലിം ഫെയർ പുരസ്‌കാരവും സൈമ പുരസ്‌കാരവും എല്ലാം സനുഷ നേടുകയുണ്ടായി. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.അഭിനയിച്ച മേഖലയിലെല്ലാം തന്നെ താരം മികവ് പുലർത്തിയ താരത്തിനെ അങ്ങനെ പ്രേക്ഷകർ മറക്കാനിടയില്ല.

2016ൽ ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയാണ് സനൂഷ അവസാനം അഭിനയിച്ച മലയാളചിത്രം. പിന്നീട് മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാളുകളായി സിനിമയിൽ നിന്നും ഇടവേള എടുത്ത താരം തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ സനൂഷ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ചില ചിത്രങ്ങൾ വിമർശനങ്ങൾക്ക് വഴി വെയ്ക്കാറുണ്ട്. ചില ഗ്ലാമറസ് ചിത്രങ്ങൾ സൈബർ അറ്റാക്കുകൾക്കുംഇരയായിട്ടുണ്ട്.

അടുത്തിടെ താരം പു ക വ ലി ബോധവത്കരണത്തിന് വേണ്ടി പങ്കുവെച്ച ചിത്രത്തിനും വലിയ സൈബർ അറ്റാക്കും അധിക്ഷേപവും പരിഹാസങ്ങളുമാണ് ഉണ്ടായത്. പുക വലിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്. ഇതോടെയാണ് വിമർശനം കടുത്തത്. എന്നാൽ ഇത്തരത്തിൽ കളിയാക്കുന്നവർക്കും പരിഹസിക്കുന്നവർക്കും ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സനുഷ.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മറുപടി നൽകിയത്. ഒരാളുടെ ഫോട്ടോഷൂട്ട്, ഗ്ലാമറസായ വസ്ത്രങ്ങൾ ധരിക്കുന്നത്, എല്ലാം തന്നെ വ്യക്തിപരമായ കാര്യമാണ്. ഒരാൾക്ക് അവരുടേതായ അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട്. അതിൽ അവർ കംഫർട്ടിബിൾ ആണെങ്കിൽ നിങ്ങൾ ആരാണ് അവരെ ചോദ്യം ചെയ്യാൻ.

എന്റെ ശ രീ രം കാണിക്കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടാണ് ഞാനാണ്. അക്കാര്യത്തിൽ അഭിപ്രായം പറയാൻ ആർക്കാണ് അവകാശമെന്ന് സനുഷ ചോദിക്കുന്നു. കുരയ്ക്കുന്ന പട്ടികൾ അത് തുടരട്ടെ എന്നേ കരുതാൻ കഴിയൂ. അല്ലാതെ ഇവർക്ക് മറുപടി നൽകാൻ ഇല്ല.

Also Read
അടച്ചുറപ്പില്ലാത്ത ഈ ഒറ്റമുറി വീട്ടിൽ നിന്നാണ് ഇത്തവണത്തെ മികച്ച ബാലതാരം, പേര് നിരഞ്ജൻ ; ശ്രദ്ധ നേടി എ എ റഹിമിന്റെ കുറിപ്പ്

27 വയസുള്ള ഒരു വ്യക്തിയാണ് ഞാൻ. എനിക്ക് എന്റേതായ വഴികളും ശരികളുമുണ്ട്. ഇനിയങ്ങോട്ട് അത് അനുസരിച്ച് മാത്രമേ ജീവിക്കൂ. മോശം കാര്യങ്ങൾ പറഞ്ഞാൽ പോലും അതിൽ നിന്ന് നല്ലത് കണ്ടെത്തി മുന്നോട്ടുപോകുന്ന ആളാണ് ഞാൻ. ഒരു അഭിനേത്രി എന്ന നിലയ്ക്ക് ഫോട്ടോഷൂട്ട് എനിക്ക് ചെയ്‌തേ മതിയാകൂ. നാളെ ഒരു കഥാപാത്രത്തെ ചെയ്യാൻ പുകവലി ആവശ്യമെങ്കിൽ എനിക്കത് ചെയ്യാൻ കഴിയണം എന്നും സനുഷ പറയുന്നു.

Advertisement