ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹൻലാലിനോട്, എന്നാൽ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തൽ

2120

മലയാള സിനിമയിലെ എക്കാലത്തേയും സർവ്വകാല ഹിറ്റുകളിൽ ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോഷി ഒരുക്കിയ ധ്രൂവം എന്ന സിനിമ. സിനിമാ ആരാധകർക്ക് എത്ര തവണ കണ്ടാലും ആർക്കും മടുക്കാത്ത ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ധ്രുവം. മമ്മൂട്ടിയുടെ അസാധ്യ അഭിനയ മികവും, ശബ്ദവും, നായകനോളം അല്ലെങ്കിൽ അതിനും മുകളിൽ നിൽക്കുന്ന വില്ലനും ആയിരുന്നു ധ്രൂവത്തിന്റെ പ്രധാന ആകർഷണം.

1993ലാണ് ധ്രുവം കേരളത്തിൽ റിലീസ് ചെയ്തത്. മമ്മൂട്ടിക്ക് മാത്രം തലവര മാറിയ സിനിമയായിരുന്നില്ല ധ്രുവം. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന സൂപ്പർ താരം ചിയാൻ വിക്രത്തിന്റെ ആദ്യ മലയാള സിനിമയും ധ്രുവമായിരുന്നു. ട്വന്റി ട്വന്റി എന്ന സിനിമയ്ക്ക് മുമ്പ് മമ്മൂട്ടിയും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ച് അഭിനയിച്ചതും ധ്രുവത്തിന് വേണ്ടിയായിരുന്നു. ധ്രുവത്തിൽ അഭിനയിച്ചതിന്റെ ഓർമക്കായിട്ടാണ് നടൻ വിക്രം മകന് ധ്രുവ് എന്ന് പേര് നൽകിയതും.

Advertisements

എല്ലാംകൊണ്ടും മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളുടെ പട്ടികയിലുള്ള സിനിമയാണ് ധ്രുവം. ജയറാം, സുരേഷ് ഗോപി, ഗൗതമി. വിജയ രാഘവൻ, ജനാർദ്ദനൻ, ടിജി രവി, കൊല്ലം തുളസി അങ്ങനെ നീണ്ട ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.

Also Read
ചിത്രം സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് വേണ്ടി അത്രത്തോളം അദ്ദേഹം ബുദ്ധിമുട്ടിയിട്ടുണ്ട്: തുറന്ന് പറഞ്ഞ് രഞ്ജിനി

ഹൈദർ മരക്കാർ ആയി വന്ന കന്നട നടൻ ടൈഗർ പ്രഭാകർ ധ്രുവമെന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളികളുടെ കയ്യടി വാങ്ങി. നരസിംഹ മന്നാടിയാർ എന്ന വേഷം മമ്മൂട്ടിയുടെ എന്നല്ല മലയാള സിനിമയിലെ തന്നെ ഏറ്റവും കരുത്തുറ്റ ഒരു മാസ് ഹീറോ വേഷങ്ങളിൽ ഒന്നാണ്. ആക്ഷൻ മൂവി ആയിരുന്നെങ്കിലും ധ്രൂവത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയും ജയറാമും സഹോദരന്മാരായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചുന്നത്.

ജോഷിയാണ് ധ്രുവം സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ നിരവധി ആക്ഷൻ, ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾക്ക് രചന നിർവഹിച്ചിട്ടുള്ള എസ്എൻ സ്വാമിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. എകെ സാജന്റേതായിരുന്നു കഥ. മമ്മൂട്ടി ചിത്രങ്ങളിലെ ഏറ്റവും വലിയ ഹിറ്റായിരുന്ന ധ്രുവത്തിനെ കുറിച്ചുള്ള അറിയാക്കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ചിത്രത്തിനായി കഥയെഴുതിയ എകെ സാജൻ.

ആദ്യം ധ്രുവത്തിന്റെ കഥ മോഹൻലാലിനോടാണ് പറഞ്ഞതെന്നാണ് എകെ സാജൻ ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അന്ന് മോഹൻലാലിനോട് കഥ പറയുമ്പോൾ ചിത്രത്തിൽ ആരാച്ചാർക്കായിരുന്നു പ്രധാന റോൾ എന്നാണ് എകെ സാജൻ പറയുന്നത്. ആദ്യം ഈ കഥ രചിക്കുമ്പോഅതിൽ നരസിംഹ മന്നാഡിയാർ എന്നത് ഒട്ടും പ്രാധാന്യം ഇല്ലാത്ത കഥാപാത്രം ആയിരുന്നുവെന്നും എകെ സാജൻ പറയുന്നു.

എകെ സാജന്റെ വാക്കുകൾ ഇങ്ങനെ:

ധ്രുവത്തിന്റെ കഥ മോഹൻലാലിനോട് ആണ് ആദ്യം പറഞ്ഞത്. അന്ന് ആ കഥ അദ്ദേഹത്തോട് പറയുമ്പോൾ നരസിംഹ മന്നാടിയാർ എന്ന കഥാപാത്രത്തിന് വലിയ റോൾ ഉണ്ടായിരുന്നില്ല. വളരെ ചെറിയ കഥാപാത്രം മാത്രമായി മന്നാടിയാരെ ഒതുക്കിയിരുന്നു. ചിത്രത്തിലെ നായക കഥാപാത്രം എന്നത് ഒരു ആരാച്ചാരുടെ കഥാപാത്രമായിരുന്നു.

Also Read
എനിക്ക് ലവ് മാര്യേജിൽ വിശ്വാസമില്ലായിരുന്നു, മനേഷ് ഏട്ടനിലേക്ക് എത്തിയത് ഇങ്ങനെ, നടി അനുശ്രീയും ഉപദേശിച്ചു: വിവാഹത്തേയും സീരിയലിനേയും കുറിച്ച് ശരണ്യ ആനന്ദ്

ആരാച്ചാർ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും പിന്നീട് ഈ കഥ ആദ്യമായി പറയാൻ ആയി മോഹൻലാലിനെ സമീപിക്കുക ആയിരുന്നു. ഊട്ടിയിൽ കിലുക്കത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാൽ കഥ കേൾക്കുന്നത്. പക്ഷെ അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്ക് ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നു.

അതുകൊണ്ട് തന്നെ ഒരു വാണിജ്യ ചിത്രം ഒരുക്കാൻ ആഗ്രഹിച്ച കമലും നിർമ്മാതാവും ഈ കഥ തെരഞ്ഞെടുക്കാൻ തയ്യാറായില്ല. പിന്നീട് കുറച്ചുനാൾ കഴിഞ്ഞാണ് ഈ കഥ എസ്എൻ സ്വാമിയോട് പറയുന്നത്. അന്ന് ജോഷിക്ക് വേണ്ടി ഒരു മമ്മൂട്ടി ചിത്രം എഴുതാനുള്ള തയ്യാറെടുപ്പിലാണ് സ്വാമി.

ഈ കഥ കേട്ട ജോഷി പറഞ്ഞത് ഇതിൽ ഒരു നായകൻ മിസ്സിങ് ആണെന്നും മമ്മൂട്ടിയെ ആരാച്ചാരൊന്നും ആക്കാൻ പറ്റില്ല എന്നുമാണ്. മമ്മൂട്ടി വരുമ്പോൾ ഹീറോയിസം കൊണ്ട് വരണമെന്നും ജോഷി പറഞ്ഞു. അങ്ങനെയാണ് നരസിംഹ മന്നാഡിയാർ എന്ന കഥാപാത്രത്തെ ഞാനും സ്വാമിയും ചേർന്ന് വികസിപ്പിച്ച് ഇന്ന് കാണുന്നപോലെ ആക്കിമാറ്റിയതെന്നും എകെ സാജൻ പറയുന്നു.

Advertisement