മമ്മൂക്കയ്ക്ക് വേണ്ടി ഒരോ സമ്മാനം വാങ്ങി നൽകുമ്പോഴൊക്കെ ദുൽഖറിന് വലിയ അഭിമാനമാണ്, തനിക്കത് സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ്: സങ്കടത്തോടെ പൃഥ്വിരാജ്

65

സിനിമാ അഭിനയ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ മെഗാസ്റ്റാർ മമ്മൂട്ടിമലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ്. താരങ്ങൾക്കിടയിൽ നിന്നു പോലും മമ്മൂട്ടിക്ക് ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മകൻ ദുൽഖർ സൽമാനെ കുറിച്ചും നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ സുകുമാരൻ എന്ന അച്ഛൻ കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിനാണ് ദുൽഖർ സൽമാനേയും മമ്മൂട്ടിയേയും കുറിച്ച് നടൻ പറഞ്ഞത്. പൃഥ്വിരാജിന്റെ അടുത്ത സുഹൃത്താണ് ദുൽഖർ സൽമാൻ. കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് നടനുള്ളത്.

Advertisement

കുടുംബങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയ യിൽ വലിയ ചർച്ചയാവാറുമുണ്ട്. തന്റെ ഉയർച്ച കാണാൻ അച്ഛൻ സുകുമാരൻ ഇല്ലാത്തതിന്റെ സങ്കടം ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.

Also Read
ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹൻലാലിനോട്, എന്നാൽ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തൽ

അച്ഛൻ ഇല്ലാത്തിന്റെ വിഷമം തീർച്ചയായും ഉണ്ട്. തന്റെയും ചേട്ടന്റെയും വിജയങ്ങൾ, അച്ഛൻ ഇന്നുണ്ടായിരുന്നെങ്കിൽ ഒരുപാട് ആസ്വദിച്ചേനെ എന്ന് പറയുകയാണ് പൃഥ്വിരാജ്. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. അവിടെയാണ് പൃഥ്വിരാജ്, ദുൽഖർ മമ്മൂട്ടി ബന്ധത്തെ കുറിച്ച് പറയുന്നത്.

ദുൽഖർ എന്ന മകൻ നേടുന്ന വിജയങ്ങൾ മമ്മൂട്ടിക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുൽഖറിന് വലിയ അഭിമാനം ആണ്. അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളതെന്നും പൃഥ്വിരാജ് പറയുന്നു.

1997 ജൂലൈ16 ന് ആയിരുന്നു സുകുമാരൻ ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. സുകുമാരന്റെ വിയോഗം സംഭവിച്ച് വർഷങ്ങൾക്ക് ശേഷമാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്കെത്തിയത് . സുകുമാരന്റെ വിയോഗത്തിന് ശേഷം മകൾക്ക് എല്ലാ പിന്തുണയു നൽകി ഇവരെ മുന്നോട്ട് കെണ്ട് നയിച്ചത് നടി മല്ലിക സുകുമാരൻ ആയിരുന്നു.

ശക്തയായ അമ്മ എന്നാണ് നടിയെ അറിയപ്പെടുന്നത്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകിയതിന് ശേഷമാണ് ഇവരുടെ താൽപര്യം തിരിച്ചറിഞ്ഞ അമ്മ ഇവരെ സിനിമയിലേയ്ക്ക് കൈ പിടിച്ച് കയറ്റിയത്. ആദ്യം മൂത്ത മകൻ ഇന്ദ്രജിത്ത് ആയിരുന്നു സിനിമയിൽ എത്തിയത്.

Also Read
എനിക്ക് ലവ് മാര്യേജിൽ വിശ്വാസമില്ലായിരുന്നു, മനേഷ് ഏട്ടനിലേക്ക് എത്തിയത് ഇങ്ങനെ, നടി അനുശ്രീയും ഉപദേശിച്ചു: വിവാഹത്തേയും സീരിയലിനേയും കുറിച്ച് ശരണ്യ ആനന്ദ്

പിന്നീട് പൃഥ്വിരാജും സിനിമയിൽ എത്തുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ സ്വന്തമായ സ്ഥാനവും പേരു ഇരുവരും നേടി എടുക്കുകയായിരുന്നു.

Advertisement