ആളുകൾ കുറച്ച് മാന്യത പാലിക്കണം: വണ്ടിയിടിച്ച് നിർത്താതെ പോയ സംഭവത്തിൽ വീണ്ടും വിശദീകരണവുമായി ഗായത്രി സുരേഷ്

114

മലയാളത്തിനലെ യുവ നടി ഗായത്രി സുരേഷ് സഞ്ചരിച്ച കാർ അ പ ക ട ത്തിൽ പെട്ട് നിർത്താതെ പോയി ഒടുവിൽ നാട്ടുകാർ തടഞ്ഞ സംഭവമാണ് രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വിഷയം. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതോടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി ഗായത്രി സുരേഷ് രംഗത്ത് എത്തിയിരുന്നു.

അ പ ക ടം നടന്ന ശേഷം നിർത്താതെ പോകണമെന്ന് കരുതിയതല്ലെന്നും എന്നാൽ ഭയംമൂലം രക്ഷപ്പെടാൻ ശ്രമിച്ചത് ആണെന്നുമാണ് ഗായത്രി സുരേഷ് പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. യഥാർഥ സംഭവത്തെ കുറിച്ച് വിവരിച്ചുള്ള ഗായത്രിയുടെ വീഡിയോയ്ക്ക് നിരവധി പരിഹാസ ട്രോളുകളും സോഷ്യൽമീഡിയയിൽ നിന്ന് ലഭിച്ചിരുന്നു.

Advertisement

Also Read
മമ്മൂക്കയ്ക്ക് വേണ്ടി ഒരോ സമ്മാനം വാങ്ങി നൽകുമ്പോഴൊക്കെ ദുൽഖറിന് വലിയ അഭിമാനമാണ്, തനിക്കത് സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ്: സങ്കടത്തോടെ പൃഥ്വിരാജ്

ഇപ്പോഴിതാ പലരും തനിക്കെതിരെ പല കള്ള പ്രചരണങ്ങളും നടക്കുന്നുണ്ടെന്നാണ് നടി പറയുന്നത്. താൻ മദ്യപിച്ചിരുന്നു എന്ന തരത്തിൽ സോഷ്യൽ മീഡയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഗായത്രി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

സോഷ്യൽ മീഡിയയിൽ ആളുകൾക്ക് എല്ലാത്തരം നുണകളും പറയാൻ കഴിയും. സ്ഥലത്തെത്തിയ പോലീസിന് സത്യം അറിയാം. കേസ് രജിസ്റ്റർ ചെയ്തിട്ടില്ല ആർക്കും പരിക്കില്ല. പൊതുവായി ഒരു പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ ആളുകൾ കുറച്ച് മാന്യത പാലിക്കണമെന്നാണ് എന്റെ ആഗ്രഹം. കഴമ്പില്ലാത്ത നുണകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഞാൻ ഒരു പെൺകുട്ടിയാണെന്ന് അവർക്ക് പരിഗണിക്കാമായിരുന്നു.

എന്റെ കുടുംബം തന്നെ സംഭവവുമായി ബന്ധപ്പെട്ട് എന്ന വഴക്ക് പറഞ്ഞിരുന്നു. എനിക്കറിയാം ഞാൻ രണ്ട് ദിവസത്തേക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെടുമെന്ന് അതിനുശേഷം അവർക്ക് പുതിയൊരാളെ ലഭിക്കും അപ്പോൾ അവർ എന്നെ മറക്കും എന്നും ഗായത്രി പറയുന്നു.

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഗായത്രി തന്റെ ഇൻസ്റ്റഗ്രാമിൽ നൽകിയ വിശദീകരണ വീഡിയോയിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിങ്ങൾക്കാർക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ പങ്കുവെക്കുന്നത്.

Also Read
ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹൻലാലിനോട്, എന്നാൽ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തൽ

ഞങ്ങൾ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോൾ മുമ്പിൽ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതിൽ വാഹനങ്ങളുടെ സൈഡ് മിറർ പോയിരുന്നു. അല്ലാതെ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാൽ വാഹനം നിർത്താൻ ഭയന്ന് ഞങ്ങൾ വണ്ടി വിട്ടുപോയി.

ഞാനൊരു നടിയാണല്ലോ ആ വാഹനത്തിൽ എന്നെ കാണുമ്പോൾ അവിടെയുള്ള ജനങ്ങൾ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. പേടിച്ചിട്ടാണ് നിർത്താതെ പോയത്. ആ തെറ്റ് മാത്രമാണ് ഞങ്ങൾ ചെയ്തത്. എന്നാൽ അവർ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്റ്റൈലിൽ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങൾ ഒറുപാട് നേരം അവരോട് കെഞ്ചി മാപ്പ് പറഞ്ഞു.

പക്ഷെ അവർ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിർത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങൾ ഒത്തുതീർപ്പാക്കി. ആ സംഭവത്തിൽ ആർക്കും ഒരു പോറൽപോലും ഏറ്റിട്ടില്ല. നിങ്ങൾക്ക് എന്ന് കുറിച്ച് മോശം ചിന്തവരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്നായിരുന്നു ഗായത്രി സുരേഷ് വീഡിയോയിൽ പറഞ്ഞത്.

Also Read
എനിക്ക് ലവ് മാര്യേജിൽ വിശ്വാസമില്ലായിരുന്നു, മനേഷ് ഏട്ടനിലേക്ക് എത്തിയത് ഇങ്ങനെ, നടി അനുശ്രീയും ഉപദേശിച്ചു: വിവാഹത്തേയും സീരിയലിനേയും കുറിച്ച് ശരണ്യ ആനന്ദ്

Advertisement