ഐമാക്സിലും മരയ്ക്കാർ എത്തും: താരരാജാവിന്റെ ഇടിവെട്ട് ചിത്രം ഒരുങ്ങുന്നത് മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത വമ്പൻ റിലീസിന്

17

മലയാള സിനിമാ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് താരരാജാവ് മോഹൻലാൽ സൂപ്പർ ഡയറക്ടർ പ്രിയദർശൻ കൂട്ടുകെട്ടിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം അടുത്ത വർഷം മാർച്ച് 19 നാണ് തിയേറ്ററുകളിലെത്തുക. വമ്പൻ റിലീസാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാർ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇതിനോടകം തന്നെ 500 റോളം സ്‌ക്രീനുകൾ കേരളത്തിൽ ചാർട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ഇപ്പോഴിതാ ചിത്രം ഐമാക്സിലും പ്രദർശനത്തിനെത്തുമെന്നാണ് അറിയുന്നത്. ഐമാക്‌സ് എന്നത് ഇമേജ് മാക്‌സിമം എന്നതിന്റെ ചുരുക്കപ്പേരാണ്. ഐമാക്‌സ് കോർപ്പറേഷൻ എന്ന കനേഡിയൻ കമ്പനി നിർമ്മിച്ച ഈ ഫിലിം ഫോർമാറ്റ് സാധാരണയിൽ നിന്നും വ്യത്യസ്തമായി വളരെ വലിപ്പത്തിലും, റെസല്യൂഷനിലും സിനിമകൾ ചിത്രീകരിയ്ക്കാനും പ്രദർശിപ്പിയ്ക്കാനും ആണ് ഉപയോഗിക്കുന്നത്.

Advertisements

മരയ്ക്കാർ ഐമാക്‌സ് തിയേറ്ററുകളിലും റിലീസിനെത്തിക്കുവാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
മരയ്ക്കാറിന് വിഎഫ്എക്‌സ് ഒരുക്കുക മാർവെൽ സിനിമകൾക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രയിൻ ആണ്. ലോക സിനിമയിലെ തന്നെ പല വമ്പൻ സിനിമകൾക്കും വി എഫ് എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിൻ. കിങ്സ്മാൻ, ഗ്വാർഡിയൻ ഓഫ് ഗ്യാലക്സി, ഡോക്ടർ സ്‌ട്രെയിൻജ്ജ്, നൗ യൂ സീ മീ 2 എന്നിവ ഇവയിൽ ചിലത് മാത്രം. ഒരു കോടി രൂപയക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റു പോയിരിക്കുന്നത്. റോണി റാഫേൽ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ നാല് പാട്ടുകളാണുള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.

മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നു. സുനിൽ ഷെട്ടിയും ചിത്രത്തിലുണ്ട്.

Advertisement