നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയുമാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ദേവി ചന്ദന. മികച്ച ഒരു നർത്തകികൂടി ആയി ദേവിചന്ദന പക്ഷേ കോമഡി സ്‌കിറ്റുകലിലൂടെയാണ് ആദ്യകാലത്ത് പ്രേക്ഷകരുടെ പ്രിയ താരമായി മാറുന്നത്.
പിന്നീട് സിനിമകളിലൂടെയും, സീരിയലുകളിലൂടെയും താരം പ്രേക്ഷകരെ കൈയ്യിലെടുത്തു. സഹനടി വേഷമായിരുന്നു മിക്ക സിനിമകളിലും താരത്തിന്റെത്. ഗായകനായ കിഷോർ വർമയെയാണ് നടി വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷവും തന്റെ അഭിനയ ജീവിതം തുടരുകയാണ് ദേവി ചന്ദന.

താരവും താരത്തിന്റെ ഭർത്താവുമൊത്ത് ഉള്ള ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
തന്റെ ശരീര വണ്ണത്തെപ്പറ്റി ഒരുപാട് വിമർശനങ്ങളും, കളിയാക്കലുകളും താരത്തിന് നേരിടേണ്ടിവന്നു. ഇതിനെതിരെ വണ്ണം കുറച്ചുള്ള മേക്ക് ഓവർ ആയിട്ടായിരുന്നു താരത്തിന്റെ സീരിയലിലേക്ക് ഉള്ള രണ്ടാമത്തെ മടങ്ങിവരവ്.
Also Read
ലാലേട്ടനെ കണ്ട എക്‌സൈറ്റ്‌മെന്റില്‍ ഡയലോഗ് പറയാന്‍ മറന്ന് വാ പൊളിച്ചു നിന്നുപോയി; ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് ലാല്‍ ജോസ് സാര്‍ പറഞ്ഞു: അന്ന രാജന്‍
ഏഷ്യാനെറ്റിലെ പൗർണമി തിങ്കൾ എന്ന സീരിയലിലെ നെഗറ്റീവ് ക്യാരക്ടറും താരം വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു. വില്ലത്തി റോൾ ആണെങ്കിലും വസന്തമല്ലിക എന്ന ആ വേഷത്തിന് ഇന്നും ഏറെ ആരാധകരുണ്ട് എന്നതാണ് സത്യം.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.

ഇപ്പോൾ മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താനും ഫഹദും ഒരേ ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഞാനിപ്പോൾ ഇത് പറയുമ്പോൾ നിങ്ങളിൽ പലരും പറയും ഞാൻ വെറുതെ ചുമ്മാ തള്ളുവാണെന്ന്.
നേരത്തെ തന്നെ ഫാസിൽ സാറിന്റെ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അത് ഒരു തമിഴ് സിനിമയായിരുന്നു എന്നും നടി പറയുന്നു. താൻ സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ ഫാസിൽ സാറിനെ തനിക്ക് പരിചയം ഉണ്ടെന്ന് താരം പറയുന്നു. താനും ഫഹദ് ഫാസിലും ക്ലാസ്‌മേറ്റ്‌സ് ആയിരുന്നു.

ഫഹദിനെ അന്ന് സ്‌കൂളിൽ കൊണ്ടുവിടാൻ വരുമ്പോൾ ഫാസിൽ സാറിനെ പരിചയപ്പെട്ടിട്ടുണ്ട് എന്ന് താരം പറയുന്നു. ഇത് പക്ഷെ പലർക്കും അറിയില്ല. ഇക്കാര്യം താൻ ഇപ്പോൾ പറയുമ്പോൾ ആളുകൾ പറയും കള്ളത്തരം പറയുക ആണെന്ന്.
ഫഹദ് ഫാസിൽ തന്റെ കൂടെ കുറച്ചുകാലം പഠിച്ചിട്ടുണ്ട് അതിനുശേഷം ഫഹദ് ബോർഡിങ്ങിലേക്ക് പോയി. പക്ഷേ ഉണ്ടായിരുന്ന അത്രയും നാൾ ഞങ്ങൾ ഒരേ ക്ലാസിൽ ആണ് പഠിച്ചതെന്ന് ദേവി ചന്ദന പറയുന്നു. അതേ സമയം ഫാസിൽ സാറിന്റെ സഹായത്തോടെ യാണ് തനിക്ക് തമിഴിൽ വിജയിയുമായി ചേർന്ന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്, അതിന് സാറിനോട് എന്നും താൻ കടപ്പെട്ടിരിക്കുന്നു എന്നും താരം പറയുന്നു.

നിരവധി സിനിമകളിൽ മികച്ച ദേവി ചന്ദന വേഷങ്ങൾ ചെയ്തിട്ടുള്ള ദേവി ചന്ദന സ്‌കൂളിൽ പഠിക്കുമ്പോൾ കലാതിലകം ആയിട്ടുണ്ട്. അങ്ങനെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തിയതെന്നും ദേവി ചന്ദന വ്യക്തമാക്കുന്നു.









