വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ: നടി അനശ്വര രാജന്റെ പ്രതിഷേധം ബുര്‍ക്ക ധരിച്ച്‌

23

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച്‌ നടി അനശ്വര രാജന്‍. ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ!’ എന്ന് കുറിച്ചുകൊണ്ട് ബുര്‍ക്ക ധരിച്ചുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്ന ഹാഷ്ടാ​ഗും ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഉദാഹരണം സുജാത, എവിടെ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് താരമാണ് അനശ്വര. പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച്‌ മലയാളി താരങ്ങളടക്കം നിരവധിപ്പേര്‍ രം​ഗത്തെത്തിയതിന് പിന്നാലെയാണ് അനശ്വരയുടെയും പ്രതിഷേധം.

Advertisements

സിനിമാ താരങ്ങളായ പാര്‍വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് സുകുമാരന്‍,ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, രജീഷ വിജയന്‍, അനൂപ് മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി തു‌ടങ്ങ‌ിയവരടക്കം നിരവധിപ്പേര്‍ പൊലീസ് നടപടിയെ എതിര്‍ക്കുകയും ജാമിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയറിയിക്കുകയും ചെയ്തിരുന്നു.

Advertisement