ജീവിതത്തിൽ ഒട്ടേറെ ചതി കുഴികൾ കാണേണ്ടി വന്നു, പലപ്പോഴും പൊട്ടിക്കരഞ്ഞു പോയി: വെളിപ്പെടുത്തലുമായി ശരണ്യ ആനന്ദ്

271

മേജർ രവിയുടെ സംവിധാനത്തിൽ താരരാജാവ് മോഹൻലാലിനെ നായകനാക്കി 2016ൽ പുറത്തിറങ്ങിയ ബിയോണ്ട് ദ ബോർഡേഴ്സ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യാ ആനന്ദ്. ഇപ്പോൾ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശരണ്യ ആനന്ദ്.

പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. അടുത്തിടെയാണ് ശരണ്യ വിവാഹിതയായത്. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ശരണ്യയുടെ വിവാഹം.

Advertisements

Also Read
മകൾക്കൊപ്പം പഠിക്കുന്ന കുട്ടികൾക്ക് മനസിൽ ദുഷ്ടത്തരം ഉണ്ടാവില്ല, എന്നാൽ മറ്റുള്ളവർ അങ്ങനെയാവില്ലല്ലോ, അതുകൊണ്ട് മകളുടെ ഡ്രസിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട് : ശോഭന

അതേ സമയം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിലിൽ ആണ് ശരണ്യ ഇപ്പോൾ അഭിനയിക്കുന്നത്. ഈ സീരിയലിൽ വില്ലത്തി കഥാപാത്രമാണ് വേദിക. വളരെ മനോഹരമായാണ് താരം വേദിക എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരത്തിന് ആരാധകരും ഏറെയാണ്.

മലയാള സിനിമയ്ക്ക് പുറമേ തമിഴകത്തും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം തനിക്ക് അവിടുന്ന് നേരിടേണ്ടി വന്ന ചതിയെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ. അവസരങ്ങൾ തേടി വന്നപ്പോൾ ഒട്ടേറെ ചതി കുഴികൾ കാണേണ്ടി വന്നുവെന്നാണ് ശരണ്യ പറയുന്നത്.

സിനിമയുടെ കഥ തന്നോട് പറയാൻ വരുന്നവർ വീട്ടിൽ എത്തുമ്പോൾ മികച്ച കഥകൾ ആയിരിക്കും പറയുന്നത്. അപ്പോൾ ഒകെ പറയും. എന്നാൽ അഭിനയിക്കാൻ ചെല്ലുമ്പോൾ കഥ വേറെ ആണെന്ന് താരം പറയുന്നു. സെറ്റിൽ ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകുമ്പോൾ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ടെന്നും താരം പറഞ്ഞു.

Also Read
വിജയ് ബാബുവിനെ അങ്ങനെ ചവിട്ടി പുറത്താക്കാനാവില്ല, മാലാ പാർവതിയ്ക്ക് എന്തുവേണേലും ചെയ്യാം; തുറന്നടിച്ച് മണിയൻപിള്ള രാജു

എന്നാലും അഭിനയത്തോടും വാക്കിന് നൽകുന്ന വില കൊണ്ടും പല ചിത്രങ്ങളും ചെയ്യുന്നത് എന്നും എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള രീതികളോട് നോ പറയാൻ പടിച്ചു. ചെറിയ കഥാപാത്രമായിരുന്നു സിനിമയിൽ താരത്തെ തേടി എത്തിയിരുന്നത് എങ്കിൽ കൂടിയും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗമായിട്ടാണ് ശരണ്യ കാണുന്നത്.

ബിയോണ്ട് ദ ബോർഡേഴ്സിനെ തുടർന്ന് തനഹ,ലാഫിങ് അപ്പാർട്ട്മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി. മലയാളത്തിൽ ആകാശഗംഗ 2 ഉൾപ്പടെ ഒരുപിടി സിനിമകളിൽ ശ്രദ്ധേയമായ വേഷം താരം ചെയ്തിട്ടുണ്ട്. താരം ഇപ്പോൾ അഭിനയിക്കുന്നത് കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ്.

Advertisement