മോഹൻലാലും മമ്മൂട്ടിയും നേർക്കുനേർ ഏറ്റുമുട്ടുന്ന സിനിമ ഒരുക്കാൻ ഫാസിൽ, ആവേശത്തിൽ ആരാധകർ

97

താരരാജാവ് മോഹൻലാലിനേയും കുഞ്ചാക്കോ ബോബനേയും ഫഹദ് ഫാസിലിനേയും ഒക്കെ സിനിമയിലെത്തിച്ച മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ഫാസിൽ വീണ്ടും സിനിമയിൽ സജീവമാകുന്നു. ഫഹദിന്റെ ആദ്യ സിനിമ കൈയ്യെത്തു ദൂരത്തിന് ശേഷം പിതാവും മകനും വീണ്ടും ഒന്നിക്കുകയാണ്.

പക്ഷേ ഇത്തവണ സംവിധായകൻ ആയല്ല ഫാസിൽ മകന്റെ സിനിമ ഒരുക്കുന്നത്. മലയൻ കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ഫഹദ് നായകനാവുന്ന ചിത്രം നിർമ്മിക്കുന്നത് ഫാസിലാണ്. അടുത്തിടെയാണ് ഈ സിനിമയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറംലോകം അറിയുന്നത്.

Advertisements

അതേ സമയം ഫഹദിനൊപ്പമുള്ള സിനിമ മാത്രമല്ല മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ വെച്ച് സിനിമ എടുക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കൂടി ഫാസിൽ വ്യക്തമാക്കിയിരിക്കുകയാണ്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു ഇപ്പോഴത്തെ സിനിമകളെ കുറിച്ചും തന്റെ പഴയ ചിത്രങ്ങളും ആയിട്ടുള്ള വ്യത്യാസങ്ങളെ കുറിച്ചും ഫാസിൽ തുറന്ന് സംസാരിച്ചത്.

സിനിമയിൽ കാലഘട്ടം ഉണ്ടാക്കിയ ഒരുപാട് മാറ്റങ്ങളുണ്ട്. അത് പ്രണയത്തിലും നിഴലിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന സിനിമ റിലീസ് ചെയ്തിരുന്നത് ഇപ്പോൾ ആയിരുന്നെങ്കിൽ അതൊരു പരാജയം ആയിരിക്കും. നാണം എന്ന ഘടകത്തിന് വംശനാശം വരുന്നതിന് മുൻപേയാണ് അനിയത്തിപ്രാവ് റിലീസ് ചെയ്തത്.

സിനിമയിൽ ശാലിനി അവതരിപ്പിച്ച കഥാപാത്രത്തിന് അൽപം നാണം അവശേഷിയ്ക്കുന്നുണ്ടായിരുന്നു. സിംഹവാലൻ കുരങ്ങന് വംശനാശം സംഭവിച്ചത് പോലെ പ്രണയത്തിൽ ലജ്ജ എന്ന ഘടകത്തിനും വംശനാശം സംഭവിച്ചിരിക്കുന്നു. ഫേസ് ഓഫ് എന്ന ഹോളിവുഡ് സിനിമ കണ്ടതിനു ശേഷം അതുപോലെയുള്ള ഒരു സിനിമ മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് എടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.

ഹോളിവുഡിലെ മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിൽ ഒന്നാണ് ഫേസ് ഓഫ്. നായകനും വില്ലനും തമ്മിൽ മുഖം മാറുന്നതാണ് സിനിമയുടെ പ്രമേയം. അതുകൊണ്ടു തന്നെ സിനിമയിൽ ഒരു നായകനോ വില്ലനോ ഉണ്ടാകുന്നില്ല. അതിനാൽ മോഹൻലാലിന്റയും മമ്മൂട്ടിയുടെയും ഫാൻസിനും വല്യ പ്രശ്നമുണ്ടാകില്ല. ഞാൻ വിളിച്ചാൽ മോഹൻലാലും മമ്മൂട്ടിയും ഇനിയും എന്റെ സിനിമയിൽ അഭിനയിക്കും.

ഫേസ് ഓഫ് പോലത്തെ ഒരു സബ്ജക്ട് വെച്ച് സിനിമയെടുക്കണമെന്നു ഞാൻ ആലോചിക്കുന്നുണ്ട്. മോഹൻലാലും, കുഞ്ചാക്കോ ബോബനും, ഫഹദ് ഫാസിലുമാണ് ഞാൻ കൊണ്ട് വന്ന നടന്മാർ. മോഹൻലാൽ മികച്ച നടനാണെന്ന് തെളിയിച്ചു കഴിഞ്ഞു. വൈറസും, അഞ്ചാം പാതിരയും കണ്ടതിനു ശേഷമാണ് കുഞ്ചാക്കോ ബോബനിലെ മികച്ച നടനെ എനിക്ക് ബോധ്യപ്പെട്ടത്.

അതുപോലെ തന്നെ ദുൽഖറും, പൃഥ്വിരാജും ടൊവിനോയും നല്ല നടന്മാരാണെന്നു എപ്പോഴൊക്കെയോ നമ്മൾ പറഞ്ഞിട്ടുണ്ട്. ഇനിയും പറയേണ്ടി വരും. ഫഹദ് ഫാസിൽ മറ്റെല്ലാവരെക്കാൾ മികച്ച നടനാണെന്ന് അച്ഛനും സംവിധായകനുമെന്ന നിലയിൽ ഞാൻ പറയില്ല. എന്നാൽ ഫഹദ് വളരെ ബുദ്ധിപരമായിട്ടാണ് ചിന്തിയ്ക്കുന്നതെന്നും ഫാസിൽ പറയുന്നു.

Advertisement