ഒരു കൈകൊണ്ട് എന്റെ ഇടുപ്പിൽ ഉരസി മറ്റേ കൈകൊണ്ട് സ്വയം ഭോഗം ചെയ്തു: ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി യുവനടി, കെഎസ്ആർടിസി ബസിൽ നടിക്ക് നേരെ അശ്ലീലം കാട്ടിയ യുവാവ് അറസ്റ്റിൽ

66422

യുവ നടിയും മോഡലുമായ യുവതിക്ക് നേരെ കെഎസ്ആർടിസി ബസിൽ വെച്ച് ലൈം ഗി കാതിക്രമം നടത്തിയ യുവാവിനെ പോലീസ് പൊക്കി. കോഴിക്കോട് കായക്കൊടി കാവിൽ സവാദ് എന്ന 27 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടി പരാതിപ്പെട്ടപ്പോൾ ബസിൽ നിന്നും ഇറങ്ങിയോടിയ ഇയാളെ ബസിലെ കണ്ടക്ടറും ഡ്രൈവറും ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏൽപ്പിക്കുക ആയിരുന്നു.

പട്ടാപ്പകൽ ആയിരുന്നു കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് ഇയാൾ മോശമായി പെരുമാറിയത്. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തും. കോഴിക്കോട് സ്വദേശി സവാദിന് എതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements

Also Read
മിഥുനോട് എനിക്ക് സഹോദരനെ പോലുള്ള ഫീല്‍, ബ്രായുടെ സ്ട്രാപ്പ് പുറത്ത് കണ്ടാലൊന്നും ഒരു കുഴപ്പവുമില്ല, മലയാളികളുടെ സംസ്‌കാരവും ആചാരവുമൊക്കെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്, തുറന്നടിച്ച് ലെച്ചു

കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികൻറെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തൻറെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

അതേ സമയം തനിക്ക് നേരിട്ട ദുരവസ്ഥ നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. മെയ് 16 ചൊവ്വാഴ്ച തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യവെ അങ്കമാലി കഴിഞ്ഞ് കൊച്ചി എയർപ്പോർട്ടിന് മുമ്പാണ് തനിക്ക് നേരെ ലൈം ഗി കാ തിക്രമം ഉണ്ടായത് നനടി പറയുന്നു. അങ്കമാലിയിൽ നിന്നാണ് സവാദ് ഈ ബസിൽ കയറിയത്. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് ഇരുന്നത്.

ബസ് അങ്കമാലിയിൽനിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാൻ തുടങ്ങി. തുടർന്ന് സവാദ് നഗ്നത പ്രദർശിപ്പിക്കാൻ ശ്രമിച്ചതോടെ യുവതി സീറ്റിൽനിന്ന് ചാടി എഴുന്നേറ്റു. പെട്ടെന്ന് അത്താണി സിഗ്നലിൽ ബസ് നിർത്തിയപ്പോൾ സവാദ് പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഓടിച്ചെന്ന് കണ്ടക്ടർ പിടിച്ചെങ്കിലും സവാദ് കുതറി ഓടി.

ഇതോടെ നാട്ടുകാരും യാത്രക്കാരും ചേർന്ന് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിന്റെ വിശദ വിവരങ്ങൾ എല്ലാം വീഡിയോ സഹിതം യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇന്നലെ തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുക ആയിരുന്നു. രാവിലെ എട്ടുമണിക്ക് കെഎസ്ആർടിസി ബസിൽ കയറി. തലേന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

Also Read
കൊഞ്ചിച്ച് വളര്‍ത്തിയ ഏകസഹോദരന്റെയും ഭാര്യയുടെയും മരണം എന്നെ തളര്‍ത്തി, സ്വന്തം ചേച്ചിയെ പോലെ കണ്ട് ആശ്വസിപ്പിച്ചത് ധ്യാനൂട്ടന്‍, മനസ്സുതുറന്ന് സ്മിനു സിജോ

ബസിൽ ഇരുന്ന് ഉറങ്ങിപ്പോയി ബസ് അങ്കമാലിയിൽ എത്തിയപ്പോൾ ഒരു മനുഷ്യൻ വന്ന് എന്റെ അടുത്തിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. ഞങ്ങൾ രണ്ടു സ്ത്രീകൾ ഇരിക്കുന്നതിന്റെ നടുക്കാണ് അയാൾ ഇരുന്നത്. ഞാൻ ജനലിന് അടുത്താണ് ഇരുന്നത്. ആള് എന്റെ അടുത്തിരുന്നിട്ട് എവിടേക്കാണ് പോകുന്നത്, ബ്ലോക്ക് ഉണ്ടാകുമോ എന്നൊക്കെ ചോദിച്ചു, കളമശ്ശേരിക്ക് ആണെന്ന് ഞാൻ പറഞ്ഞു.

അയാൾ മാന്യമായി വസ്ത്രം ധരിച്ചിരുന്നു. അയാൾ ചോദിച്ചതിനെല്ലാം ഞാൻ മറുപടി പറഞ്ഞു. രണ്ടു സെക്കൻഡ് കഴിഞ്ഞപ്പോൾ അയാളുടെ കൈ എന്റെ ഇടുപ്പിൽ ഉരയുന്നതായി എനിക്ക് തോന്നി. ഞാൻ നോക്കിയപ്പോൾ ശരിയാണ്, അയാളുടെ കൈ എന്റെ മേൽ ഉരയുന്നുണ്ട്. മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്ത് ഉരയ്ക്കുന്നതും എന്റെ ശ്രദ്ധയിൽ പെട്ടു.

എനിക്ക് വല്ലാത്ത പ്രയാസം തോന്നി. ഞാൻ ബസിന്റെ വിൻഡോ ഉയർത്തി അവിടേക്ക് നോക്കി അയാളിൽനിന്ന് അകലം പാലിച്ച് മിണ്ടാതെ ഇരുന്നു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അയാൾ സിപ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വ യം ഭോ ഗം ചെയ്യുന്നതാണ് കണ്ടത്. എന്തു ചെയ്യണമെന്ന് അറിയാത്ത ഞാൻ പെട്ടെന്ന് എന്റെ ഫോൺ എടുത്ത് വിഡിയോ എടുത്തു എന്നിട്ട് അയാളോട് എന്താണ് നിങ്ങളുടെ പ്രശ്‌നം എന്ന് ചോദിച്ചു. അയാൾ ഒന്നും അറിയാത്തതു പോലെ എന്ത് പറ്റി എന്ന് ചോദിച്ചിട്ട് സിപ് വലിച്ചിട്ട് ചാടി എഴുന്നേറ്റ് ഇറങ്ങാൻ പോയി.

ഞാൻ ഒച്ചയുണ്ടാക്കി നടന്ന സംഭവം പറഞ്ഞപ്പോൾ കണ്ടക്ടർ എന്നോട് പരാതി ഉണ്ടോ എന്ന് ചോദിച്ചു. പരാതിയുണ്ടെന്ന് ഞാനും പറഞ്ഞു. എന്നാൽ അയാൾ തന്റെ സിപ്പ് ഒന്നും ഓപ്പൺ അല്ല ഇവർ വെറുതെ പറയുകയാണ് എന്നാണു പറഞ്ഞത്. ബസ് അപ്പോൾ എയർപോർട്ടിന്റെ അടുത്തായി നിർത്തി. ഡോർ തുറന്നതും അയാൾ പുറത്തേക്ക് ഓടി. പിന്നാലെ ഓടിയ കണ്ടക്ടറെ തള്ളി ഇട്ടിട്ട് അയാൾ വീണ്ടും ഓടി. കണ്ടക്ടറും ബസ് ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു അപ്പോഴേക്കും പൊലീസ് വന്നു.

ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം നിന്നു. അവർക്ക് ഞാൻ നന്ദിപറയുന്നു. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. എന്നെ സഹായിച്ച നിയമവിദ്യാർഥി ഒരിക്കൽ നല്ലൊരു വക്കീൽ ആയി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. പരാതി കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി അവൻ ആ സിപ് തുറക്കുമ്പോൾ എന്റെ മുഖം ഓർക്കണം. ആ സിപ് തുറക്കാൻ അവൻ പേടിക്കണം എന്നാണ് നടി വീഡിയോയിൽ പറയുന്നത്.

Also Read
മറ്റൊരു പെൺകുട്ടിയുടെ മരണത്തിനും ദേവികയെ ഇല്ലാതാക്കിയ സതീഷ് ഉത്തരവാദി, അന്ന് രക്ഷപ്പെടുത്തിയത് ബന്ധു, ഇയാൾ തകർത്തത് 3 യുവതികളുടെ ജീവതം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Advertisement