മറ്റൊരു പെൺകുട്ടിയുടെ മരണത്തിനും ദേവികയെ ഇല്ലാതാക്കിയ സതീഷ് ഉത്തരവാദി, അന്ന് രക്ഷപ്പെടുത്തിയത് ബന്ധു, ഇയാൾ തകർത്തത് 3 യുവതികളുടെ ജീവതം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

1001

കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിൽ മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ സതീഷിനെ കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അതി ക്രൂരമായി കൊലചെയ്യപ്പെട്ട ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയെ കൂടാതെ മറ്റൊരു മരണത്തിനും സതീഷ് ഉത്തരവാദി ആണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയെയാണ് (34) പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിലെ 36ാം നമ്പർ മുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ആദൂർ ബോവിക്കാനത്തെ സതീഷ് (36) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Advertisements

യുവതിയുടെ കഴുത്തിൽ കുത്തി കൊലപ്പെടുത്തി, മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് സതീഷ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രവാസിയുടെ ഭാര്യയാണ് ദേവിക. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

Also Read
മിഥുനോട് എനിക്ക് സഹോദരനെ പോലുള്ള ഫീല്‍, ബ്രായുടെ സ്ട്രാപ്പ് പുറത്ത് കണ്ടാലൊന്നും ഒരു കുഴപ്പവുമില്ല, മലയാളികളുടെ സംസ്‌കാരവും ആചാരവുമൊക്കെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്, തുറന്നടിച്ച് ലെച്ചു

അതേ സമയം 2016 ൽ ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ 22 കാരിയായ കംപ്യൂടർ സയൻസ് വിദ്യാർഥിനിയുടെ മരണത്തിനും ഉത്തരവാദി സതീഷ് തന്നെയാണെന്ന വിവരം ഒരു ബന്ധു ആണ് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. അന്ന് കാസർകോട്ടെ ഒരു ബാറിൽ ബിലിംഗ് സെക്ഷനിൽ ജീവനക്കാരൻ ആയിരുന്നു സതീഷ്. പ്രേമിച്ച് വഞ്ചിച്ചതിന്റെ പേരിൽ പെൺകുട്ടി തൂങ്ങി മരിക്കുക ആയിരുന്നു.

അന്ന് മരണത്തിന് ഉത്തരവാദി സതീഷ് ആണെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു എങ്കിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. സതീഷിനെ കേസിൽ നിന്നും രക്ഷപ്പെടുത്തിയത് അയാൾ ജോലി ചെയ്തു വന്നിരുന്ന ബാറിന്റെ ഉടമ ആയിരുന്നു.

യുവാവിന്റെ ഫോണുകളടക്കം പരിശോധിച്ച് സംശയകരമായ ഒന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. തെളിവുകൾ നശിപ്പിക്ക പെപ്പട്ടതിനെ തുടർന്നാണ് കേസിന്റെ പിന്നാലെ പോകാതിരുന്നത്. സതീഷ് പിന്നീട് വിവാഹം കഴിച്ച പെൺകുട്ടിയോട് വിവരങ്ങൾ പറഞ്ഞിരുന്നു. തങ്ങൾ പറയുന്നത് കേൾക്കാതെയാണ് യുവാവിനെ വിവാഹം കഴിച്ചതെന്നും മരിച്ച പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.

Also Read
കേരളം വിടുന്നു, ടോപ്പ് സിംഗറില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മീനാക്ഷി അനൂപ്, വേദനയോടെ ആരാധകര്‍

മൂന്ന് യുവതികളുടെ ജീവിതമാണ് ഇയാൾ ഇല്ലാതെ ആക്കിയതെന്നും ബന്ധു സങ്കടത്തോടെ കൂട്ടിച്ചേർത്തു. ദേവിക യുമായി ഒമ്പത് വർഷമായി പ്രണയത്തിലായിരുന്നു. ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ച് കൂടെ വരാൻ കാമുകി നിർബന്ധിച്ചു. തന്റെ ജീവിതത്തിന് ദേവിക തടസമാകുന്നതാണ് കൊലയ്ക്ക് കാരണമെന്ന് സതീഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു.

ബന്ധത്തെക്കുറിച്ച് ദേവിക സതീഷിന്റെ ഭാര്യയെ വിളിച്ചറിയിച്ചതാണ് കാര്യങ്ങൾ വഷളാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടാഴ്ചയായി ലോഡ്ജിൽ കഴിയുകയായിരുന്നു സതീഷ്. ഇന്നലെ രാവിലെ ദേവികയെ ഇവിടേക്ക് വിളിച്ചുവരുത്തിയാണ് കൃത്യം നടത്തിയത്.

Advertisement