കേരളം വിടുന്നു, ടോപ്പ് സിംഗറില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മീനാക്ഷി അനൂപ്, വേദനയോടെ ആരാധകര്‍

1179

ബാലതാരമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികള്‍ക്ക് സ്വന്തം മീനൂട്ടിയാണ്.

Advertisements

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം യുട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

Also Read: ഹിറ്റ് സിനിമകള്‍ ഒരുക്കിയ നിര്‍മ്മാതാവ്, അവസാനകാലത്ത് ചികിത്സയ്ക്കുള്ള പണം പോലുമില്ലാതെ കഷ്ടപ്പെട്ടു, കൈത്താങ്ങായത് മോഹന്‍ലാല്‍

ഇപ്പോഴിതാ തന്റെ പുതിയ മൂവിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് കമ്പം, തേനി, പൊള്ളാച്ചി റൂട്ടിലാണെന്നും താരം പങ്കുവെച്ച പുതിയ വീഡിയോയില്‍ പറയുന്നു.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. മീനാക്ഷിയെ ടോപ്പ് സിംഗറില്‍ നിന്നും പുറത്താക്കി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മീനാക്ഷിയുടെ പുതിയ വീഡിയോ കണ്ടപ്പോള്‍ ആ സംശയം മാറിക്കിട്ടിയെന്ന് ആരാധകര്‍ പറയുന്നു.

Also Read: എന്റേത് സാധാരണ കുടുംബം, പ്രശസ്തി വലിയ സന്തോഷം തന്നിട്ടില്ല, ആകെയുണ്ടായ ഗുണം ഇതാണ്, തുറന്നുപറഞ്ഞ് പ്രിയ വാര്യര്‍

അതേസമയം, ടോപ്പ് സിംഗറിലേക്ക് പെട്ടെന്ന് വായോ എന്നും മീനൂട്ടിയെ മിസ് ചെയ്യുന്നുവെന്നും ചിലര്‍ പറഞ്ഞു. ഷൂട്ടിങ് ഒക്കെ അടിപൊളിയായി നടക്കട്ടെയെന്ന് മറ്റുചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.

Advertisement