വിവാഹ ശേഷം അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു പക്ഷേ: വെളിപ്പെടുത്തലുമായി നവ്യാ നായർ

165

മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമ യിലൂടെ യായിരുന്നു നവ്യാ നായർ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി ആയിരുന്നു നവ്യാ നായർ എത്തിയത്.

ഈ ചിത്രത്തിലേക്ക് നവ്യാ നായരെ തിരഞ്ഞെടുത്തത് മഞ്ജു വാര്യരായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇഷ്ട ത്തിലൂടെ തുടക്കം കുറിച്ച് മലയാളികളുടെ ഇഷ്ടനായികയായി മാറുകയായിരുന്നു നവ്യാ നായർ. തൊട്ടുപിന്നാലെ ഇറങ്ങിയ നന്ദനം എന്ന രഞ്ചിത് ചിത്രത്തിലെ ബാലമാണി എന്ന കഥാപാത്രം നവ്യയുടെ കരിയറിൽ വൻവഴിത്തിരിവായി.

Advertisements

Also Read
പൂജകൾ ചെയ്തിട്ട് ഒന്നും ഫലമുണ്ടായില്ല, പ്രശ്‌നങ്ങൾ ഒന്നും തീർന്നില്ലല്ല, രക്ഷകനായി ജീസസ് വന്നതോടെ പിരിയാൻ ഇരുന്ന ഭർത്താവിന്റെ വരെ മനം മാറി: ക്രിസ്ത്യാനി ആയതിനെ പറ്റി മോഹിനി

പിന്നീട് മലയാള സിനിമയിൽ താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഒക്കെ തന്റെ കഴിവു തെളിയിച്ച നവ്യാ നായർ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മുന്നേറുന്നതിന് ഇടയിലായിരുന്നു വിവാഹിതയായത്.

വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു നവ്യാ നായർ. സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ വിശേഷ ങ്ങളെല്ലാം ആരാധകർ അറിയുന്നുണ്ടായിരുന്നു. ഇടയ്ക്ക് റിയാലിറ്റി ഷോയിലും സ്റ്റേഡ് പരിപാടികളിലുമെല്ലാം താരം പങ്കെടുത്തിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനരംഗത്തേക്ക് തിരിച്ചെത്തിയത്.

ഈ സിനിമയെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം കേട്ട സ്‌ക്രിപ്റ്റിൽ എനിക്ക് ചെയ്യാൻ ആഗ്രഹം തോന്നിയ സിനിമ സീൻ ഒന്ന് നമ്മുടെ വീടാണ്. അത് വിജയിക്കാത്തതിനാൽ ബുദ്ധി മോശം കാണിച്ചു എന്ന് പറയാൻ കഴിയില്ല.

നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യ ദോഷം കൊണ്ട് ഓടിയില്ല. തിയേറ്ററിൽ വിജയിക്കാൻ സാധ്യത ഉള്ള ഒരു സിനിമ തന്നെ യായിരുന്നു അത്. സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള സിനിമ ആയിരുന്നു അതെന്നും നവ്യാ നായർ പറയുന്നു. ഫാമിലി പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്. കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂർവമായ തീരുമാനം തന്നെയായിരുന്നുവെന്നം നവ്യാ നായർ പറയുന്നു.

വൻ പ്രതീക്ഷയോടെയായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. പക്ഷേ, വിചാരിച്ചത്ര ശ്രദ്ധ നേടാതെ പോവുക യായിരുന്നു. മഞ്ജു എന്ന കഥാപാത്രത്തെയായിരുന്നു നവ്യാ നായർ അവതരിപ്പിച്ചത്. തിലകന്റെ അവസാന സിനിമകളി ലൊന്നായിരുന്നു ഇത്.

Also Read
അന്ന് ഇത്രയും ഇല്ലായിരുന്നു, ഇന്നെല്ലാം മാറി: സീരിയലുകൾ ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് നടൻ ജയകൃഷ്ണൻ

ലാലായിരുന്നു ചിത്രത്തിലെ നായകൻ. ഷൈജു അന്തിക്കാടായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
നാളുകൾക്ക് ശേഷമായി ഒരുത്തിയിലൂടെ താരമെത്തുന്നുണ്ട്. ലോക് ഡൗൺ ആയതോടെയായിരുന്നു സിനിമയുടെ റിലീസ് നീട്ടിവെച്ചത്. 8 വർഷത്തെ ഇടവേള അവസാനിപ്പിച്ചാണ് നവ്യ എത്തുന്നത്. തുടക്കം മുതലേ വാർത്തകളിൽ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്.

എറണാകുളം വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറായാണ് താരം ഈ ചിത്രത്തിൽ വേഷമിടുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടത്തിയത്. സൈജു കുറുപ്പ്, കെപിഎസി ലളിത, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

Advertisement