നടൻ ബാലയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആദരം, താരത്തിന് ഡോക്ടറേറ്റ്, കൈയ്യടിച്ച് ആരാധകർ

106

തമിഴിൽ നിന്നും വന്ന് മലയാളത്തിന്റെ പ്രിയപ്പെട്ടതാരമായി മാറിയയാളാണ് നടൻ ബാല. ഇപ്പോഴിതാ ബാലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ്. റോയൽ അമേരിക്കൻ യൂണിവേഴ്സിറ്റിയാണ് താരത്തിന് ഹോണററി ഡോക്ടറേറ്റ് നൽകിയത്.

താരം ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് റോയൽ അമേരിക്കൻ യൂണിവേഴ്സിറ്റി ആദരം നൽകുന്നത്. പത്തൊൻപതാം തിയതി കോട്ടയത്തുവച്ചാണ് ബിരുദദാനച്ചടങ്ങ് നടക്കുന്നത്. കൊവിഡ് സാഹചര്യമായതിനാലാണ് അമേരിക്കയിൽ വച്ചു നടക്കേണ്ടുന്ന ചടങ്ങ് കോട്ടയത്തായത്.

Advertisements

അതേസമയം സൗത്ത് ഇന്ത്യയിൽ നിന്ന് ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന ആദ്യ സിനിമാതാരം കൂടിയാണ് ബല. ഡിസംബർ 28നായിരുന്നു ഹോണററി ഡോക്ടറേറ്റ് സംബന്ധിച്ച ഓദ്യോഗിക അറിയിപ്പ് ലഭിച്ചത്. ആക്ടർ ബാല ചാരിറ്റബിൾ ്ട്രസ്റ്റ് എന്നപേരിൽ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ താരം നടത്തുന്നുണ്ട്.

അതേ സമയം ഗായിക അമൃത സുരേഷ്മായുള്ള വിവാഹമോചനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചും മറ്റും നിരവധി അഭ്യൂഹങ്ങൾ ആണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബാല.

എറണാകുളം പ്രസ്‌ക്ലബ്ബിൽ എത്തിയപ്പോഴാണ് അദ്ദേഹം രണ്ടാം വിവാഹത്തെ കുറിച്ച് മാധ്യമങ്ങളോട് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹം ഉണ്ടായാൽ നിങ്ങളെ അറിയിച്ചിട്ടേ ചെയ്യുകയുള്ളൂ. പേടിക്കേണ്ടത് ഞാനാണ് എന്നും ബാല പറയുന്നു. കേരളത്തിൽ വെച്ചായിരിക്കുമോ വിവാഹം എന്ന ഒരു മാധ്യമപ്രവർത്തകൻറെ ചോദ്യം ബാല കേട്ടത് കെയർഫുള്ളായിട്ടായിരിക്കുമോ വിവാഹം എന്നാണ്.

കേരളത്തിലാണെങ്കിലും പുറത്താണെങ്കിലും എവിടെ വെച്ചായാലും കെയർഫുള്ളായിട്ടായിരിക്കും എന്ന് അദ്ദേഹം രസകരമായാണ് ഈ ചോദ്യത്തോട് പ്രതികരിച്ചത്. റോയൽ അമേരിക്കൻ യൂണിവേഴ്സിറ്റി തനിക്ക് ഹോണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിക്കുന്നതിനായാണ് അദ്ദേഹം എറണാകുളം പ്രസ് ക്ലബ്ബിൽ എത്തിയത്.

Advertisement