ഭാര്യയ്ക്ക് സ്‌നേഹചുംബനം നൽകി ജഗതി ശ്രീകുമാർ, ചിത്രങ്ങൾ വൈറൽ, സന്തോഷത്തിൽ ആരാധകർ

311

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകമുമാർ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ ചൂടുപിടിക്കുമ്പോൾ അദ്ദേഹത്തെകുറിച്ച് ആശ്വാസജനകമായ കാര്യങ്ങളാണ് പുറത്ത് വരുന്നത്. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ഇപ്പോൾ പുറത്തു വരികയാണ്.

എണ്ണിയാൽ ഒടുങ്ങാത്ത അത്ര ഹാസ്യ നിമിഷങ്ങൾ മലയാളികൾക്ക് നൽകിയ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. അപകടം പറ്റി വീട്ടിൽ കഴിയുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

Advertisements

അടുത്തിടെയാണ് താരം എഴുപതാം ജന്മദിനം ആഘോഷിച്ചത്. ഇപ്പോളിതാ ഭാര്യയെ നെഞ്ചോട് ചേർത്ത് ചുംബിക്കുന്ന ചിത്രങ്ങൾ വൈറലാണ്. ഭാര്യയ്ക്കൊപ്പം നിൽക്കുന്ന ജഗതിയുടെ ചിത്രം പ്രത്യാശയും പ്രതീക്ഷയും നൽകുന്നു

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് 8 വർഷമായി സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന ജഗതി കഴിഞ്ഞ വർഷം രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചതോടെ അഭിനയരംഗത്തേക്കുള്ള മടങ്ങി വരവിന്റെ പാതയിലാണ്.

ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയിൽ സജീവമാകട്ടെ എന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ ഇപ്പോൾ ആശംസിക്കുന്നത്. അതേ സമയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്ത് ജഗതി അഭിനയിക്കുമെന്നാണ് അറിയുന്നത്.

എസ് എൻ സ്വാമിയുടെ രചനയിൽ കെ മധു സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ മുൻഭാഗങ്ങളിൽ ജഗതി ചെയ്ത ചാക്കോ എന്ന കഥാുപാത്രമായി തന്നെയാണ് താരം എത്തുന്നതെന്നും വാർത്തകൾ പുറത്തു വന്നിരുന്നു.

Advertisement