ഈ മനുഷ്യന് ഞാൻ അഡിക്ടഡ് ആയിപ്പോയി: ഭർത്താവ് അശ്വിനെ കുറിച്ച മിയ പറഞ്ഞത് കേട്ടോ

5213

മിനിസ്‌ക്രീനിലൂടെ എത്തി മലയാളികളുടെ പ്രായതാരമായി മാറിയ നടിയാണ് മിയാ ജോർജ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ട മിയയ്ക്ക് ആരാധകരും ഏറെയാണാ. നായികയെന്നോ സഹനടിയെന്നോ വ്യത്യാസമില്ലാതെ തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം മിയ ഭംഗിയാക്കിയിരുന്നു

കഴിഞ്ഞ വർഷം ലോക്ഡൗണിന് ഇടെയായിയരുന്നു മിയ വിവാഹിതായത്. എറണാകും സ്വദേശിയായ ബിസിനസ്സ് മാൻ അശ്വിൻ ഫിലിപ്പായിരുന്നു മിയയ്ക്ക് മിന്നു കെട്ടിയത്. അതേ സമയം സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു നടി വിവാഹശേഷം പതുക്കെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

Advertisements

ഇപ്പോഴിതാ ഭർത്താവ് അശ്വിനോടൊപ്പമുള്ള പുതിയൊരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയ. ഈ മനുഷ്യന് ഞാൻ അഡിക്ടഡ് ആയി പോയി എന്ന് കുറിച്ചുകൊണ്ടാണ് മിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അക്വാ മറൈൻ ബ്ലൂ നിറത്തിലുള്ള ചുരിദാറാണ് മിയ ധരിച്ചിരിക്കുന്നത്.

വെള്ള ഷർട്ടും ബ്ലൂ പാൻറ്‌സുമാണ് അശ്വിന്റെ വേഷം. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്. അമ്മയാണ് ചിത്രം പകർത്തിയതെന്നും മിയ കുറിച്ചിട്ടുണ്ട്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് ഒക്ടോബർ മാസം ആദ്യമായിരുന്നു വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ അശ്വിൻ മിയയെ വിവാഹം ചെയ്തത്.

സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും എന്ന് വിവാഹ ശേഷം മിയ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പുറത്ത് വന്ന വാർത്തയും മിയയുടെ പുതിയ സിനിമയെ ക്കുറിച്ചാണ്. ആദ്യമായി മിയ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രമാണ് സിഐഡി ഷീല. ചിത്രത്തിന്റെ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

എറണാകുളം ആലംപറമ്ബിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനായ അശ്വിൻ ആണ് മിയയെ വിവാഹം കഴിച്ചത്. മിയയുടെ യഥാർത്ഥ സ്വദേശം കോട്ടയം ജില്ലയിലെ പാല ആണ്. മനസമ്മത ചടങ്ങുകളെല്ലാം പാലയിൽ വച്ചാണ് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്നത്.

താരത്തിന്റെ വിവാഹ നിശ്ചയവും മനസമ്മതവുമെല്ലാം ആഗസ്റ്റിലാണ് നടത്തിയത്. വിവാഹത്തോട് അനുബന്ധിച്ചുളള സർപ്രൈസ് വിരുന്നുകളും താരത്തിന്റെ ബ്രൈഡൽ ചടങ്ങുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

വിവാഹശേഷം മിയ അഭിനയിച്ച ഗാർഡിയൻ എന്ന ചിത്രം അടുത്തിടെയാണ് ഒടിടി റിലീസായത്. സിഐഡി ഷീല എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ എത്താനിരിക്കുകയുമാണ് നടി. ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്.

Advertisement