12 കോടിയുടെ ക്രസ്മസ് ബംബർ ലോട്ടറി അടിച്ചത് എടുക്കാത്ത വ്യക്തിക്ക്, ഷറഫുദീന് ചില്ലറ ഭാഗ്യം ഒന്നും അല്ല മക്കളെ

307

തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറി വിജയിയെ കണ്ടെത്തി. ഈ വർഷത്തെ ക്രിസ്മസ് ന്യൂഇയർ ബംബർ ലോട്ടറി ജേതാവിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് വിറ്റ ലോട്ടറിക്ക് ആയിരുന്നു ഒന്നാം സമ്മാനം അടിച്ചത്.

12 കോടി രൂപയായിരുന്നു ലോട്ടറിയുടെ ഒന്നാം സമ്മാനം. എന്നാൽ ആർക്കാണ് ഈ 12 കോടിയുടെ ഭാഗ്യം അടിച്ചത് എന്ന് ആർക്കും അറിയില്ലായിരുന്നു. ലോട്ടറി റിസൾട്ട് വന്നതുമുതൽ നമ്മൾ ആ ഭാഗ്യവാനെ തിരയുകയായിരുന്നു. അങ്ങനെ ഒരു ദിവസത്തെ തിരച്ചിലിനു ശേഷം നമ്മൾ ആ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുന്നു.

Advertisements

തെങ്കാശി സ്വദേശി ഷറഫുദ്ദീൻ എന്ന വ്യക്തിയാണ് ഇപ്പോൾ കേരളത്തിലെ ഏറ്റവും പുതിയ കോടീശ്വരൻ. 12 കോടിയാണ് ഇയാൾ അടിച്ചെടുത്തത്. എന്നാൽ എടുത്ത ലോട്ടറിക്ക് അല്ല ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചത്. വിറ്റു പോകാതെ മാറ്റിവെച്ച ലോട്ടറിക്ക് ആണ് ഈ ഭാഗ്യമിപ്പോൾ കൈവന്നിരിക്കുന്നത്.

ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റിൽ നിന്നാണ് സമ്മാനം അടിച്ചത്. ഷറഫുദ്ദീന് ലോട്ടറി അടിച്ചതിൽ വളരെ സന്തോഷമെന്നാണ് അദ്ദേഹത്തിന് ലോട്ടറി വിൽക്കാനായി നൽകിയ ഭരണി ഏജൻസി ഉടമ പറഞ്ഞത്.

രണ്ടായിരത്തി പത്തിൽ രണ്ട് കോടി അടിച്ച ശേഷം ഏജൻസിയിൽ നിന്ന് ഇപ്പോഴാണ് ഇത്രയും വലിയ സമ്മാനം അടിക്കുന്നത്. കേരള സർക്കാരിനും ആര്യങ്കാവ് അയ്യപ്പനുമാണ് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറി ടിക്കറ്റുമായി ഷറഫുദ്ദീൻ സംസ്ഥാന ലോട്ടറി വകുപ്പിൽ എത്തിച്ചേർന്നിട്ടുണ്ട്.

തെങ്കാശി സ്വദേശിയാണെങ്കിലും മലയാളം നന്നായി സംസാരിക്കുന്ന ഷറഫുദ്ദീൻ ഏറെ കാലം പ്രവാസിയായിരുന്നു. സാമ്പത്തിക ബാദ്ധ്യതകളുളള അദ്ദേഹം അത് വീട്ടുന്നതിന് കൂടി വേണ്ടിയാണ് ലോട്ടറി കച്ചവടം നടത്തിയിരുന്നത്.

നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും അകറ്റുവാൻ ഒരു ലോട്ടറി അടിച്ചാൽ മതിയായിരുന്നു എന്ന് ആലോചിക്കാത്ത ദിവസം ഉണ്ടാവില്ല. അങ്ങനത്തെ പ്രതീക്ഷയിൽ നമ്മൾ ധാരാളം ലോട്ടറികൾ എടുത്തിട്ട് ഉണ്ടാകും.

പക്ഷേ ഒരെണ്ണം പോലും അടിച്ചു കാണില്ല. ലോട്ടറി അടിക്കാൻ എങ്കിൽ ചില്ലറ ഭാഗ്യം വേണം. എന്നാൽ ലോട്ടറി എടുക്കാതെ തന്നെ ലോട്ടറി അടിക്കണം എങ്കിൽ ചില്ലറ ഭാഗ്യം പോരായെന്നാണ് ഷറഫുദ്ദീന്റെ ഭാഗ്യത്തിൽ കൂടി വ്യക്തമാകുന്നത്.

Advertisement