Home Entertainment

അഞ്ചു ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം 125 കോടി രൂപ കളക്ഷൻ: കോവിഡിനോയും തോൽപ്പിച്ച് മാസ്റ്റർ തകർപ്പൻ വിജയത്തിലേക്ക്

70

ദളപതി വിജയിയും മക്കൾ ശെൽവൻ വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തിയ മാസ്റ്റർ ബോക്സോഫീസിൽ വമ്പൻ നേട്ടങ്ങൾ കൈവരിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 125 കോടി രൂപ മാസ്റ്റർ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷൻ മാസ് എന്റർടെയ്നറാണ്. ജനുവരി 13 മുതൽ 17 വരെയുള്ള പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച് തമിഴ്‌നാട്ടിൽനിന്ന് 81 കോടി, ടോളിവുഡിൽ നിന്ന് 20 കോടി, കർണാടകയിൽ നിന്ന് 14 കോടി, കേരളത്തിൽനിന്ന് 7.5 കോടി, ഹിന്ദി ഡബിഡ് പതിപ്പിന് 2.5 കോടി രൂപയും കളക്ഷൻ നേടാനായി.

Advertisements

ഏകദേശം 10 മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ 50 ശതമാനം കാണികളെ മാത്രമേ പ്രവേശിപ്പിച്ചിരുന്നു ഉള്ളൂ. എന്നിട്ടുപോലും വിജയ് ചിത്രത്തിന് വമ്പൻ നേട്ടങ്ങൾ കൈവരിക്കാനായി.
തമിഴിലെ രണ്ട് മുൻനിര താരങ്ങളായ വിജയിയും വിജയ് സേതുപതിയും തമ്മിലുള്ള ഏറ്റുമുട്ടൽ കൈയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.

അതേസമയം മാസ്റ്റർ ഹിന്ദിയിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ജനുവരി 14 നാണ് മാസ്റ്ററിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നത്. ‘മാസ്റ്ററി’ന്റെ കേരളത്തിലെ വിതരണാവകാശം ട്രാവൻകൂർ ഏരിയയിലെ വിതരണാവകാശം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനും കൊച്ചിൻ മലബാർ ഏരിയയുടെ വിതരണാവകാശം ഫോർച്യൂൺ സിനിമാസിനുമായിരുന്നു.

ബോക്സ് ഓഫീസിൽ വലിയ വിജയമായി തീർന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിൽ രവിചന്ദർ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനൻ, ആൻഡ്രിയ ജെറീമിയ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്.

Advertisement