അഭിനയിച്ച് കാണിച്ചു തന്ന് പഠിച്ചത് പൃഥ്വിരാജ്, വെളിപ്പെടുത്തലുമായി കുടുംബവിളക്കിലെ അനന്യ

209

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്നസസീരിയൽ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. സംഭവ ബഹുലമായ കഥാഗതിയിലൂടെയാണ് കുടുംബ വിളക്ക് സഞ്ചരിക്കുന്നത്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ്.

സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന സിനിമയിലൂടെ എത്തിയ പ്രശസ്ത ചലച്ചിത്ര നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. പരമ്പരിയിലെ മറ്റ് താരങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

Advertisements

കുടുംബ വിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് അതിര മാധവ്. സ്വന്തം പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ നടിയെ അറിയപ്പെടുന്നത് അനന്യ എന്ന പേരിലൂടെയാണ്. സീരിയലിൽ സുമിത്രയുടെ മരുമകളായ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

ആദ്യം വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും പിന്നീട് സുമിത്രയുടെ പാവം മരുമകളായി മാറുകയായിരുന്നു. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മോഹൻലാൽ പൃഥ്വിരാജ് ചിത്രമായ ലൂസിഫറിലും ഭാഗമായിരുന്നു. ചിത്രത്തിൽ ഒരു ചെറിയ വേഷമായിരുന്ന നടിയുടേത്. ഇപ്പോഴിത ലൂസിഫറിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

ഒരു പ്രൊഡക്ഷൻ കൺട്രോളർ വഴിയാണ് ചിത്രത്തിലെത്തുന്നത്. കനകക്കുന്നിൽ വെച്ചായിരുന്ന ചിത്രത്തിന്റെ ഷൂട്ട്. വളരെ ആകാംക്ഷയോടെയായിരുന്നു ലൊക്കേഷനിൽ എത്തിയത്. ടൊവിനൊയെ മേക്കോവർ ചെയ്യുന്ന ലേഡിയുടെ കഥാപാത്രമാണെന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നു. ഭയങ്കര ടെൻഷനോടെയാണ് ഉദയ സ്റ്റുഡിയോയിൽ എത്തുന്നത്.

പിന്നീടാണ് സംവിധായകൻ പൃഥ്വിരാജിനെ കാണുന്നത്. അദ്ദേഹം ആദ്യം എന്നെയൊന്ന് നോക്കി എന്നിട്ട് കോസ്റ്റ്യൂമറോട് എന്റെ വസ്ത്രത്തിനെ കുറിച്ച് പറഞ്ഞു. അതിന് ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അല്ലാതെ വേറെയൊന്നും എന്നോട് സംസാരിച്ചിരുന്നില്ല. ചിത്രത്തിൽ തനിക്ക് ലഭിച്ച സിജോയ് വർഗീസിന്റെ ചേട്ടന്റെ അസിസ്റ്റന്റ് ആയിട്ടായിരുന്നു.

ഫോർമൽ ആയിട്ടുള്ള വസ്ത്രമൊക്കെയായിരുന്നു കിട്ടിയത്. രാത്രി 9 മണിക്കാണ് ഫസ്റ്റ് ഷോട്ട് എടുക്കുന്നത്. അത് മെരിലാൻഡ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു. അവിടെ വെച്ച് നടൻ സായ് കുമാറിനെ കണ്ടു. അദ്ദേഹത്തിനോടൊപ്പം കുറച്ചു സമയം സംസാരിച്ചു. ആന്റണി പെരുമ്പാവൂരിനോടും സംസാരിക്കാൻ കഴിഞ്ഞു.

അല്ലാതെ മറ്റാരേയും കണ്ട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചും ആതിര അഭിമുഖത്തിൽ വാചാലയായി. എല്ലാ താരങ്ങൾക്ക് ഒരോ സീനുകളും അദ്ദേഹം അഭിനയിച്ചു കാണിച്ച് കൊടുക്കുകയായിരുന്നു. അത് തന്നെയായിരുന്നു ആ ചിത്രത്തിന്റെ വിജയവും. കമ്പ്യൂട്ടറിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന സീനായിരുന്നു എന്റേത്.

ബാക്കിയെല്ലാ ഷൂട്ടും കനകക്കുന്നിലായിരുന്നു. വിവേക് ഒബ്‌റോയെ കുറിച്ചും നടി വാചാലയായിരുന്നു. വളരെ നല്ല മനുഷ്യനാണ് അദ്ദഹം. ലൂസിഫറിന് ശേഷം ഏഷ്യനെറ്റ് ഫിലിം അവാർഡ് പുരസ്‌കാര വേദിയിൽ വെച്ച് കണാനും സാസാരിക്കാനും അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിനോട് ലൂസിഫറിനെ കുറിച്ച് സംസാരിച്ചിരുന്നു.

അദ്ദേഹത്തിന് തന്നെ മനസിലാവുകയും ചെയ്തിരുന്നുവെന്നും ആതിര ലൂസിഫറിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. കുടുംബ വിളക്ക് എന്ന പരമ്പരയെ കുറിച്ചും നടി സംസാരിച്ചിരുന്നു. സീരിയലിലൂടെ തനിക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യതയെ കുറിച്ചായിരുന്നു ആതിര മനസ് തുറന്നത്. ആതിര എന്ന സ്വന്തം പേരിനെ ക്കാളും അനു എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

കുടുംബ വിളക്കിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഈ കഥാപാത്രം ചെയ്തില്ലായിരുന്നുവെങ്കില് വലിയൊരു നഷ്ടമായിപ്പോയേനെയെന്നും നടി അഭിമുഖത്തിൽ പറയുന്നു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisement