ഒടുവിൽ അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു: പറഞ്ഞറിയിക്കാനാവാത്ത സന്തോഷം പങ്കുവച്ച് കല്യാണി പ്രിയദർശൻ

17

ഇന്ത്യൻ സിനിമയിലെ തന്നെ ഹിറ്റ്‌മേക്കറായ സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദർശൻ അഭിനയ മേഖലയിൽ സജീവമാകുകയാണ്. തെലുങ്കിൽ സജീവമായ താരം മലയാള സിനിമയിലും അരങ്ങേറി. കല്യാണി അഭിനയിച്ച അനൂപ് സത്യൻ ചിത്രം ‘വരനെ ആവശ്യമുണ്ട്’ വൻ വിജയമാണ് നേടിയത്.

പിതാവ് പ്രിയദർശന്റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും സുപ്രധാന വേഷത്തിൽ കല്യാണി എത്തുന്നുണ്ട്. മരക്കാർ പൂർത്തിയാക്കിയതിന് പിന്നാലെയാണ് അനൂപ് സത്യൻ ചിത്രമായ വരനെ ആവശ്യമുണ്ട് സിനിമയിൽ കല്യാണി എത്തിയത്.

Advertisements

മറ്റുള്ളവരെല്ലാം തന്റെ അഭിനയത്തെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞപ്പോൾ അച്ഛൻ പ്രിയദർശൻ തന്റെ അഭിനയത്തെ കുറിച്ച് പറയുന്നത് കാത്തിരിക്കുകയായിരുന്നു കല്യാണി. എന്നാൽ മരക്കാർ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലായതിനാൽ പ്രിയദർശന് മകളുടെ ആദ്യ മലയാള ചിത്രം കാണാൻ സമയം കിട്ടിയില്ല.

ഒടുവിൽ പ്രിയദർശൻ ചിത്രം കണ്ടു, അതെക്കുറിച്ച് കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിയ്ക്കുകയും ചെയ്തു. അച്ഛൻ ഒടുവിൽ എന്റെ സിനിമ കണ്ടു. അദ്ദേഹം സംവിധായകനെയും മറ്റുള്ളവരെയും വിളിച്ച് പ്രശംസിക്കുന്നതിന്റെ തിരക്കിലാണ്. ഞാൻ ആകട്ടെ ആ കോൾ കട്ട് ചെയ്ത് എന്നെ പ്രശംസിക്കുന്നത് കേൾക്കാനുള്ള കാത്തിരിപ്പിലാണ്.

എനിക്കുള്ള ആലിംഗനം എപ്പോൾ ലഭിക്കും എന്നും കല്യാണി ഇൻസ്റ്റഗ്രാം കുറിച്ചു. പിന്നീട് കുറച്ച് മണിക്കൂറുകൾ കഴിഞ്ഞ് കല്യാണി വീണ്ടും കുറിപ്പുമായി ഇൻസ്റ്റാഗ്രാമിൽ എത്തി. ഒടുവിൽ എന്നെ അച്ഛൻ ആശ്ലേഷിച്ചു. സിനിമയും സിനിമയിലെ എന്റെ കഥാപാത്രത്തെയും അദ്ദേഹം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു എന്നായിരുന്നു കല്യാണി കുറിച്ചത്.

Advertisement