അന്ന് ആദ്യം കണ്ടപ്പോൾ തന്നെ കെപിഎസി ലളിത എന്നെ റാഗ് ചെയ്തു കരയിപ്പിച്ചു; വെളിപ്പെടുത്തലുമായി നവ്യാ നായർ

7895

സിബി മലയിൽ മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി ഒരുക്കിയ ഇഷ്ടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിയ താരമാണ് നവ്യാ നായർ. പിന്നാലെ എത്തിയ നന്ദനത്തിലെ ബാലാമണിയ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതോടെ പിന്നീട് എക്കാലത്തേയും പ്രിയപ്പെട്ട താരമായി നവ്യാ നായർ മാറുകയായിരുന്നു.

തുടക്കത്തിൽ തന്നെഒരുപിടി മികച്ച കഥാപാത്രങ്ങളെ ആയിരുന്നു നവ്യാ നായർ മലയാളികൽക്ക് സമ്മാനിച്ചത്. പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ ആകമാനം തിളങ്ങിയ താരം വിവാഹ ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യാ നായർ മടങ്ങി എത്തിയിരുന്നു.

Advertisements

ഒരുത്തീയിൽ അടുത്തിടെ അന്തരിച്ച ഇതിഹാസ നടി കെപിഎസി ലളിതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നടി ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രമായിരുന്നു ഒരുത്തീ. കെപിഎസി ലളിതയെ കുറിച്ച് നവ്യാ നായർ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് കെപിഎസി ലളിതയ്ക്കൊപ്പമുള്ള ആദ്യകാലത്തെ അനുഭവമാണ് നടി പങ്കുവെയ്ക്കുന്നത്.

Also Read
വർഷങ്ങളായുള്ള പ്രണയം, നടി നിക്കി ഗൽറാണിയും തമിഴ് യുവ നടനും വിവാഹിതരകുന്നു

അതേ സമയം ആദ്യ കാലത്ത് തന്നെ കെപിഎസി ലളിത റാഗ് ചെയ്ത് കരയിപ്പിച്ചുിട്ടുണ്ടെന്നാണ് നവ്യാ നായർ പറയുന്നത്. നവ്യാ നായരുടെ വാക്കുകൾ ഇങ്ങനെ:

അമ്മക്കിളിക്കൂട് സെറ്റിൽ വെച്ചാണ് കെപിഎസി ലളിതാന്റിയെ ആദ്യമായി കാണുന്നത്. വെള്ളിത്തിരയും നന്ദനവും ചെയ്ത ശേഷമാണ് അമ്മക്കിളിക്കൂട് ചെയ്യുന്നത്. അപ്പോൾ പൊന്നമ്മാന്റിയും സുകുമാരി ആമ്മയുമായി ഞാൻ നല്ല കമ്പനിയിലാണ്. പൊന്നമ്മാന്റിയെ പൊന്നൂസേയെന്നും സുകുമാരിയമ്മയ സുകു എന്നുമാണ് ഞാൻ വിളിക്കുന്നത്.

Also Read
ഭീഷ്മപർവ്വം കാണാൻ സമയം കിട്ടിയില്ല, അതുകൊണ്ട് അത് ഞാൻ കേട്ടിട്ടുമില്ല: വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

സെറ്റിൽ ഇവരെ കണ്ടപ്പോഴേ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അപ്പോൾ അവിടെ അരികിലായി ലളിതാന്റിയും ഇരിപ്പുണ്ട്. ആദ്യമായി കാണുകയാണ്. കണ്ടപ്പോഴേ എന്നോട് ഇന്ന് കുളിച്ചില്ലേ എന്ന് ചോദിച്ചു. പക്ഷേ ഞാൻ കുളിച്ചിരുന്നു. ഇല്ല, നീ കുളിച്ചിട്ടില്ല, കള്ളം പറയുകയാണെന്ന് പറഞ്ഞു.

ആദ്യമായി കണ്ടപ്പോൾ റാഗ് ചെയ്യുന്നത് പോലെ ചുമ്മാ തമാശയ്ക്ക് ചെയ്തതാണ്. ഒടുവിൽ ഞാൻ കരഞ്ഞു പോയി. അപ്പോൾ അയ്യോ ഇത്രയേ ഉള്ളോ നീ എന്ന് ചോദിച്ച് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ലളിതാന്റി. അന്ന് മുതൽ ഞങ്ങൾ നല്ല കൂട്ടുകാരായി എന്നാണ് നവ്യാ നായർ പറയുന്നത്.

Advertisement