ഭീഷ്മപർവ്വം കാണാൻ സമയം കിട്ടിയില്ല, അതുകൊണ്ട് അത് ഞാൻ കേട്ടിട്ടുമില്ല: വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

266

വ്യത്യസ്തങ്ങളായ ഒന്നിനൊന്ന് മികച്ച അനേകം വേഷങ്ങൾ അവതരിപ്പിച്ച് നിരവധി സൂപ്പർഹിറ്റുകൽ സമ്മാനിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് മഞ്ജു വാര്യർ. 43ാം വയസ്സിലും 16 കാരികളെ തോൽപ്പിക്കുന്ന കിടിലൻ മേക്കോവറുകളും മറ്റുമായി ആരാധകരെ അമ്പരിപ്പിക്കുകയാണ് മലയാളികളുടെ ഈ പ്രിയതാരം.

തന്റെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ആണ് താരത്തിന്റെ പുതിയ ചിത്രം. ബിജു മേനോൻ ആണ് ഈ സിനിമയിൽ മഞ്ജു വാര്യരുടെ നായകൻ ആയി എത്തിത്. ഈ സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisements

Also Read
പിടിക്കും എന്ന ഘട്ടം വന്നപ്പോൾ ഞാൻ ചെയ്തത് ഇങ്ങനെ: വിഷ്ണുവുമായുള്ള പ്രണയകാലം പറഞ്ഞ് അനു സിത്താര

മെഗാസ്റ്റാ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങി തീയ്യറ്ററുകളിൽ നിന്ന് കോടികൾ വാരിക്കൂട്ടുന്ന ഭീഷ്മപർവ്വം സിനിമ കാണാൻ സമയം കിട്ടിയില്ലെന്ന് പറയുകയാണ് മഞ്ജു വാര്യർ. ഭീഷ്മ പർവ്വം സിനിമയിൽ കഞ്ഞി ഡയലോഗുമായി ബന്ധപ്പെട്ട മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിലെ കഞ്ഞിയെടുക്കെട്ടെ മാണിക്യാ എന്ന ഡയലോഗ് വെച്ചുണ്ടായ ട്രോളുകൾ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും ഭീഷ്മ പർവ്വം സിനിമയിൽ ‘കഞ്ഞി’ ഡയലോഗ് റീപ്ലേസ് ചെയ്തതിനെ കുറിച്ച് അറിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു.

അതുസംബന്ധിച്ച് എന്ത് ട്രോൾ എവിടെ കണ്ടാലും സുഹൃത്തുക്കൾ എനിക്ക് അയച്ചുതരും. എനിക്കത് ഇഷ്ടമാണെന്ന് അവർക്കറിയാം. ഗ്രൂപ്പിലൊക്കെ ഇടാൻ ഞാൻ തന്നെ അത് സ്റ്റിക്കറായി വെച്ചിട്ടുണ്ടായിരുന്നു. ഭീഷ്മപർവ്വം കാണാൻ സമയം കിട്ടിയില്ല. അതുകൊണ്ട്, അതിൽ പറയുന്ന കഞ്ഞി ഡയലോഗ് കേട്ടിട്ടില്ലെന്നും താരം പറഞ്ഞു.

Also Read
വർഷങ്ങളായി ടോയ്‌ലറ്റുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ആദിവാസി കുടുംബങ്ങൾക്ക് 9 ടോയ്ലറ്റുകൾ പണിതു നൽകി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മക്കളും

ലളിതം സുന്ദരം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച് എത്തിയപ്പോഴായിരുന്നു മഞ്ജു ഇക്കാര്യങ്ങൾ പറഞ്ഞത്. ലളിതം സുന്ദരം എന്നത് എന്റെ ആദ്യത്തെ ഒടിടി സിനിമയാണെന്നത് ഞാൻ ഇപ്പോഴാണ് ഓർക്കുന്നത്. ഇത് തീർച്ചയായും തിയേറ്ററിന് വേണ്ടി നിർമ്മിച്ച സിനിമയാണ്. ഇപ്പോഴത്തെ ഒരു സാഹചര്യം കാരണം ഒടിടിക്ക് നൽകിയതാണ്.

കൊവിഡ് അനിശ്ചിതാവസ്ഥയിലായ സമയത്താണ് സിനിമയുടെ റിലീസ് സംബന്ധമായ കാര്യങ്ങൾ നടന്നത്. തിയേറ്ററിൽ സിനിമ റിലീസ് ചെയ്യാൻ കഴിയാത്തതിൽ ചെറിയ വിഷമമുണ്ട്. എങ്കിലും, ഇപ്പോൾ മലയാളം സിനിമക്ക് ഒടിടിയിൽ ലഭിക്കുന്ന റീച്ച് കണക്കിലെടുത്ത് പ്രതീക്ഷയുണ്ട്. ലളിതം സുന്ദരം വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ആസ്വദിക്കാൻ പറ്റുന്ന സിനിമയാണെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.

Advertisement