ഭീഷ്മ പർവ്വം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടു, വിസിലടിക്കാൻ അറിയാത്തതു കൊണ്ട് മാത്രം അടിച്ചില്ല; നവ്യാ നായർ

53

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി നവ്യാ നായർ. ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി സിബിമലയിലിന്റെ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ഇഷ്ടത്തിന്റെ വിജയത്തിന് പിന്നാലെ എത്തിയ നന്ദനവും സൂപ്പർഹിറ്റ് ആയതിനെതുടർന്ന് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. അതിനിടെ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കലും ഇയട്ക്ക് ചില സിനിമകളിൽ നടി അഭിനയിച്ചിരുന്നു.

Advertisements

മലയാളികൾക്ക് ഇടയിൽ എന്നും സ്വന്തം വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യാ നായർക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

Also Read
ഭീഷ്മപർവ്വം കാണാൻ സമയം കിട്ടിയില്ല, അതുകൊണ്ട് അത് ഞാൻ കേട്ടിട്ടുമില്ല: വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

വിവാഹ ശേഷം നടി തിരികെ എത്തിയത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. പിന്നീട് ദൃശ്യം 2ന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. വികെ പ്രകാശ് ഒരുക്കിയ ഒരുത്തീ എന്ന സിനിമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ.

അതേ സമയം തിയറ്ററിൽ റിലീസ് ചെയ്യുന്ന ഒരുവിധം സിനിമകളും ആദ്യ ദിനം തന്നെ കാണുന്ന ആളാണ് താനെന്ന് പറയുകയാണ് നവ്യാ നായർ ഇപ്പോൾ. അടുത്തിടെ പുറത്ത് ഇറങ്ങിയ ഭീഷ്മ പർവ്വം, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളെല്ലാം താൻ തിയറ്ററിൽ പോയി കണ്ടെന്നും നവ്യാ നായർ പറയുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ് ആന്റ് സ്റ്റൈലിഷ് ചിത്രം ഭീഷ്മ പർവ്വം നല്ല രീതിയിൽ ആസ്വദിച്ചെന്നും നവ്യാ നായർ പറയുന്നു. ഭീഷ്മ പർവ്വം ആദ്യ ദിനം ആദ്യ ഷോ തന്നെ കണ്ടെന്നും നവ്യ വ്യക്തമാക്കി.

ഭീഷ്മ പർവ്വം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടു. ഭയങ്കര കയ്യടിയായിരുന്നു തിയറ്ററിൽ. വിസിലടിക്കാൻ അറിയാത്തതു കൊണ്ട് ഞാൻ വിസിലടിച്ചില്ല. സിനിമ കാണാൻ സൈഡിൽ മകനും ഉണ്ടായിരുന്നു. കോമഡി സീനൊക്കെ വരുമ്പോൾ അവന്റെ പുറത്ത് അടിക്കുമെന്നും നവ്യാ നായർ പറയുന്നു.

Also Read
പിടിക്കും എന്ന ഘട്ടം വന്നപ്പോൾ ഞാൻ ചെയ്തത് ഇങ്ങനെ: വിഷ്ണുവുമായുള്ള പ്രണയകാലം പറഞ്ഞ് അനു സിത്താര

അതേ സമയം അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഭീഷ്മ പർവ്വം മലയാള സിനിമയിലെ ഇന്നേവരെയുള്ള സകലറെക്കോർഡുകളും തകർത്ത് കൊണ്ടിരിക്കുതയാണ്. ഇതിനോടകം 75 കോടി കളക്ഷൻ നേി മുന്നേറുന്ന ഭീഷ്മ പർവ്വം 100 കോടി ക്ലബിലെത്തയെന്ന അപ്‌ഡേറ്റിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

Advertisement