പിടിക്കപ്പെടും എന്ന ഘട്ടം വന്നപ്പോൾ ഞാൻ ചെയ്തത് ഇങ്ങനെ: വിഷ്ണുവുമായുള്ള പ്രണയത്തിൽ സംഭവിച്ചത് പറഞ്ഞ് അനു സിത്താര

538

സ്‌കൂൾ കലോൽസവ വേദികളിലെ നൃത്തരംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടിയായി മാറിയ താരമാണ് അനു സിത്താര. തന്റെ ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി.

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാമൊപ്പം ഇതിനോടകം തന്നെ അനു സിത്താര അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് നടി അഭിനയത്തിലേക്ക് കടന്നു വന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെയാണ് അനു സിത്താര വിവാഹം കഴിച്ചിരിക്കുന്നത്.

Advertisements

പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. കടുത്ത പ്രണയത്തിന് ഒടുവിൽ 2015 ൽ ആണ് അനു സിത്താരയും വിഷ്ണുവും വിവാഹിതരായത്. ഇപ്പോളിതാ പ്രണയം ആയിരുന്നെങ്കിലും വിഷ്ണുവുമായി ശരിയ്ക്കും സംസാരിച്ചത് കല്യാണത്തിന് ശേഷമാണ് എന്ന് വെളിപ്പെടുത്തുകയാണ് അനു സിത്താര.

നടിയുടെ വാക്കുകൾ ഇങ്ങനെ:

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ പ്രണയ ലേഖനം കിട്ടിയത്. അക്ബർ എന്നാണ് അവന്റെ പേര്. അവൻ അവന്റെ നോട്ടിൽ ഐ ലവ് യു’എന്ന് എഴുതി തന്നു. പക്ഷെ അതിൽ ലവ് എന്ന് എഴുതിയതിൽ തെറ്റുണ്ടായിരുന്നു. ഞാൻ വേഗം അത് ടീച്ചർക്ക് കൊണ്ട് കാണിച്ചു കൊടുത്തു.

Also Read
സിപിഎമ്മിനോടും സിപിഐയോടും അസൂയ തോന്നുന്നു, കോൺഗ്രസിനോട് നാണമില്ലേ എന്നു ചോദിക്കാൻ പോലും നാണമാകുന്നു: തേച്ചൊട്ടിച്ച് നിർമ്മാതാവ് ആന്റോ ജോസഫ്

നോക്ക് മിസ്സേ ലവ് എന്ന് എഴുതിയത് തെറ്റിച്ചിരിയ്ക്കുന്നു എന്ന് പറഞ്ഞു. വലുതായ ശേഷം അവനെ കണ്ടിരുന്നു, ഇപ്പോൾ എന്നെ കാണുമ്പോൾ അവന് നാണമാണ്.വിഷ്ണു ഏട്ടനും ഞാനും പ്രണയിച്ചത് കത്തിലൂടെയാണ്. എനിക്ക് ഫോൺ ഉണ്ടായിരുന്നില്ല. സംസാരിക്കാനുള്ള ആകെ ഒരു വഴി കത്തുകളാണ്.

എന്റെ വീടിന് കുറച്ച് അപ്പുറത്താണ് വിഷ്ണു ഏട്ടന്റെ വീട്. കത്ത് എഴുതി ഏതെങ്കിലും മതിലിലോ, പറമ്പിലോ. ചെടിയിലോ വെയ്ക്കും തിരിച്ചും അങ്ങനെ ചെയ്യും. ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. അപ്പോൾ ആരും കാണാതെ കൈയ്യിൽ കൊടുത്ത് ഒന്നും അറിയാത്ത ഭാവത്തിൽ നടക്കും.

എനിക്ക് വിഷ്ണു ഏട്ടൻ തന്ന കത്തുകൾ എല്ലാം, വീട്ടിൽ പിടിയ്ക്കും എന്ന ഘട്ടം എത്തിയപ്പോൾ ഞാൻ നശിപ്പിച്ചു. വിഷ്ണു ഏട്ടന് ഞാൻ കൊടുത്ത കത്തുകളിൽ ചിലത് ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും നടി പറയുന്നു.2013 ൽ പുറത്ത് ഇറങ്ങിയ പൊട്ടാസ് ബോബെന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ സ്വപ്ന സുന്ദരിയായി മാറിയ നടിയാണ് അനു സിത്താര.

കലോൽസവ വേദികളിൽ നിന്നുമാണ് മികച്ച ഒരു നർത്തകി കൂടിയായ അനു സിത്താര സിനിമയിലെത്തിയത്. ഇപ്പോൾ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുന്ന താരം കൂടിയാണ് അനു സിത്താര. ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു അനു സിത്താരയുടെ തുടക്കം. പൊട്ടാസ് ബോബിന് പിന്നാലെ ഇന്ത്യൻ പ്രണയ കഥ, അനാർക്കലി തുടങ്ങിയ സിനിമകളിലും നടി ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു.

2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡിങ്ങ് ആണ് നടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഈ ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. രമേട്ടന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി ചത്രങ്ങളിൽ അനു നായികയായി തിളങ്ങിയിരുന്നു.

Also Read
കുറേനാളായി ചെയ്യണമെന്ന് കരുതിയിരുന്ന കാര്യമായിരുന്നു, ഡോക്ടറെ കണ്ടപ്പോൾ ഇതാണ് കറക്റ്റ് സമയമെന്ന് പറഞ്ഞു: തുറന്നു പറഞ്ഞ് അമൃതാ നായർ

വ്യത്യസ്തമായ കഥാപാത്രങ്ങളായിട്ടാണ് നടി ഓരോ തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഇത് ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

Advertisement