അതിനോടൊന്നും തീരെ താൽപര്യമില്ല, പ്രണയത്തെ കുറിച്ച് നടി കൃതിക പ്രദീപ് പറയുന്നു

137

വളരെ ചുരുങ്ങിയ കാലം കൊണ്ടതന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് കൃതിക പ്രദീപ്. ആദി, ആമി, കുഞ്ഞെൽദോ, മന്ദാരം, കൂദാശ അടക്കം 15ൽ അധികം ചിത്രങ്ങളിൽ ഇതിനോടകം നടി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല ഗാന ആലാപനത്തിലും കഴിവ് തെളിയിച്ച താരമാണ് കൃതിക.

അതേ സമയം മലയാളത്തിന്റെ പ്രിയഗായകൻ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഭാവിവരനെ ക്കുറിച്ച് ചോദിച്ചുള്ള ചോദ്യങ്ങൾക്കുംകൃതിക കൃത്യമായ മറുപടി പറഞ്ഞിരുന്നു.

Advertisements

കൃതികയുടെ വാക്കുകൾ ഇങ്ങനെ:

എനിക്ക് പ്രണയമൊന്നുമില്ല, അതിനോടൊന്നും താൽപര്യമില്ല ഇപ്പോൾ. ഡോക്ടർ ആവണമെന്നായിരുന്നു ആദ്യം ആഗ്രഹിച്ചത്. പിന്നീടാണ് സൈക്കോളജിയിലേക്ക് തിരിഞ്ഞത്. ചേച്ചി കീർത്തനയാണ് നീ സൈക്കോളജിസ്റ്റ് ആയാൽ നന്നായിരിക്കുമെന്ന് പറഞ്ഞത്. നല്ലൊരു സിംഗറായാൽ നല്ലതാണെന്നും കൃതിക പറയുന്നു.

സൈക്കോളജിസ്റ്റ് ആയാൽ ഭാവിവരന് പ്രശ്‌നമാവുമോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പറഞ്ഞത്. 7ാമത്തെ വയസ്സിലാണ് സംഗീതം പഠിച്ച് തുടങ്ങിയത്. ഇടയ്ക്ക് ചെറിയ ഗ്യാപ്പൊക്കെ വന്നിരുന്നു. അമ്മയ്ക്ക് ആണ് ഞാൻ പാടണമെന്ന് ആഗ്രഹം. ആദ്യമൊക്കെ എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.

ഇവിടെയാണ് ജനിച്ചതെങ്കിലും ഞങ്ങൾ ദുബായിലേക്ക് പോയിരുന്നു. അച്ഛന്റെ വീട് ഗുരുവായൂരായിരുന്നു. പാട്ടിന് ചേർത്തു നോക്കൂയെന്നായിരുന്നു ആളുകൾ പറഞ്ഞത്. എന്നെ പാട്ടിന് ചേർത്ത് അമ്മ ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുമായിരുന്നു.

കൃതികയ്‌ക്കൊം സഹോദരി കീർത്തനയും ഷോയിൽ പങ്കെടുത്തിരുന്നു. എയറോനോട്ടിക്കൽ എഞ്ചീനിയറായി ജോലി ചെയ്ത് വരികയാണ് കീർത്തന. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു കീർത്തനയുടെ മറുപടി. വിളിച്ചിരുന്നു, എന്നിട്ട് പോയില്ലെന്നായിരുന്നു കൃതിക പറഞ്ഞത്.

എൻഗേജ്‌മെന്റ് കഴിഞ്ഞു, ഡിസംബറിലാണ് വിവാഹമെന്നും കീർത്തന പറഞ്ഞിരുന്നു. ചേച്ചിയുടെ എൻഗേജ്‌മെന്റ് കഴിഞ്ഞതാണ്. ആളിപ്പോൾ ബാംഗ്ലൂരില്ല, യുകെയിലാണ്. എങ്ങനെ കിടന്നുറങ്ങും എന്ന് ചോദിച്ചപ്പോൾ ഉറക്കമില്ലെന്നായിരുന്നു കൃതിക പറഞ്ഞത്. ഉറക്കമില്ല, ഭയങ്കര പതുക്കെയാണ് സംസാരിക്കുന്നത്. വർക്കുള്ളതിനാൽ പകൽ ഉറക്കം തൂങ്ങാൻ പറ്റില്ലെന്നായിരുന്നു കീർത്തനയുടെ മറുപടി.

Advertisement