ധ്യാൻ നിഷ്‌കളങ്കമായി സംസാരിച്ചതായി തോന്നി, അതിനേക്കാൾ എനിക്ക് ഇഷ്ടപെട്ടത് മറ്റൊരു കാര്യമാണ് ; വൈറൽ അഭിമുഖത്തെ കുറിച്ച് നവ്യ നായർ

82

മലയാളികൾക്ക് തൊട്ടടുത്ത വീട്ടിലെ കുട്ടി എന്ന നിലയിൽ വളരെ ഇഷ്ടപ്പെട്ട നടിയാണ് നവ്യ നായർ. വലിയ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ച് വരവ് നടത്തിയിരിയ്ക്കുകയാണ് താരം. ഇപ്പോഴിതാ നടൻ ശ്രീനിവാസന്റെ കുടുംബത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

കൈരളി ടി.വിയിലെ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും പഴയ വൈറൽ അഭിമുഖം കണ്ടപ്പോൾ ധ്യാൻ ശ്രീനിവാസന്റെ നിഷ്‌കളങ്കതയേക്കാൾ ഇഷ്ടപെട്ടത് ശ്രീനിവാസനും ഭാര്യ വിമലയും മക്കൾക്ക് നൽകിയ സ്വാന്ത്ര്യത്തെക്കുറിച്ചോർത്താണെന്ന് നടി നവ്യ നായർ. ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നവ്യയുടെ പ്രതികരണം.

Advertisements

ALSO READ

അതിനോടൊന്നും തീരെ താൽപര്യമില്ല, പ്രണയത്തെ കുറിച്ച് നടി കൃതിക പ്രദീപ് പറയുന്നു

ധ്യാൻ നിഷ്‌കളങ്കമായി സംസാരിച്ചതായി തോന്നി. അതിനേക്കാൾ എനിക്കതിൽ സന്തോഷം തോന്നിയത്, ശ്രീനിവാസൻ അങ്കിളിന്റെയും ഭാര്യയുടെയും പാരന്റിങ്ങാണ്. ‘സ്വാതന്ത്ര്യ ബോധത്തോട് കൂടി മക്കളെ വളർത്തിയ അച്ഛനും അമ്മയും’, അതാണ് ആ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയതെന്ന് നവ്യ പറഞ്ഞു.

ഞാൻ എന്റെ അമ്മ ടീച്ചറായ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിൽ പോകുമ്പോൾ പ്രത്യേകം എന്നോട് അമ്മ പറയാറുണ്ട്, ആവശ്യമില്ലാത്ത കാര്യങ്ങളൊന്നു പറയരുതെന്ന്. മിണ്ടാതിരുന്നോളം, എന്നൊക്കെ പറഞ്ഞിട്ടാണ് എന്നെ സ്‌കൂളിൽ പറഞ്ഞയക്കാറ്. അങ്ങനെയൊന്നും ഇല്ലാതെ. ആ കുട്ടികൾ(വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും) അങ്ങന പറഞ്ഞത് വലിയ കാര്യമാണ്.

സിനിമാ നടി എന്നത് പ്രിവിലേജ്ഡ് ആണെന്നും ഒരു നടി എന്ന നിലയിൽ ഒരുപാട് പ്രിവിലേജ് അനുഭവിച്ചിട്ടുണ്ടെന്നും നവ്യ പറഞ്ഞു. ‘ഞാനേ കണ്ടുള്ളു’ എന്ന നന്ദനത്തിലെ ഡയലോഗുള്ള ട്രോൾ കണ്ടിട്ടുണ്ട്. ചിലർ ഓടാത്ത സിനിമയുടെ താഴെ വരെ ഇത് പറയാറുണ്ട്. ട്രോളൻമാരുടെ ക്രിയേറ്റിവിറ്റി ഒരു രക്ഷയുമില്ലാത്ത ഒന്നാണ്. ചിലതൊക്കെ കണ്ടാൽ ഞെട്ടി പോകുമെന്നും എങ്ങനെയാണ് ഇതൊക്കെ സാധിക്കുക എന്നൊക്കെ തോന്നാറുണ്ടെന്നും നവ്യ കൂട്ടിച്ചേർത്തു.

അതേസമയം, വിവാഹത്തിന് ശേഷം പത്ത് വർഷത്തോളം സിനിമയിൽ നിന്ന് മാറി നിന്ന നവ്യ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ചിത്രത്തിലെത്തുന്നത്. പെൺപോരാട്ടത്തിന്റെ കഥപറയുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ALSO READ

മീശമാധവനിലെ പട്ടാളം പുരുഷുവിനെ ഓർമ്മയില്ലേ, 30 വർഷം സിനിമയിൽ തിളങ്ങി നിന്ന താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

കുടുംബ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ കരിമുട്ടം, മനു രാജ്, മാളവിക മേനോൻ, ചാലി പാല എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

Advertisement