അപ്സര ഗർഭിണിയാണോ? ആ ചിരി കണ്ടപ്പോൾ വിശേഷ വാർത്ത സത്യമാണോ എന്ന് ഞാനൊന്ന് സംശയിച്ചു ; താനും തന്റെ ഭാര്യയും അറിയുന്നതിന് മുൻപ് തങ്ങളുടെ വിശേഷ വാർത്ത അറിയിച്ചയാളെ ട്രോളി ആൽബി ഫ്രാൻസ്

94

സോഷ്യൽമീഡിയയും ഓൺലൈൻ മാധ്യമങ്ങളും ആഘോഷമാക്കിയ താര വിവാഹമായിരുന്നു നടി അപ്‌സര ആസര – ആൽബി ഫ്രാൻസി വിവാഹം. ഗോസിപ്പുകളുടെയും കെട്ടുകഥകളുടെയും മേലയായിരുന്നു അപ്സരയുടെയും ആൽബി ഫ്രാൻസിസിന്റെയും വിവാഹം.

വിവാഹ ശേഷവും ഇരുവരെയും വിടാൻ പാപ്പരാസികൾക്ക് താത്പര്യമില്ല. ഇപ്പോഴിതാ അപ്സര ഗർഭിണിയാണ് എന്ന് പറഞ്ഞ് കൊണ്ട് പുതിയ ഗോസിപ്പ്. ഗോസിപ്പ് വന്ന വാർത്ത സ്‌ക്രീൻ പ്രിന്റ് എടുത്ത് പ്രതികരണവുമായി വന്നിരിയ്ക്കുകയാണിപ്പോൾ ആൽബി ഫ്രാൻസിസ്. ഞാനും ഒന്ന് സംശയിച്ചു പോയി എന്ന് ആൽബി പറയുന്നു.

Advertisements

ALSO READ

ധ്യാൻ നിഷ്‌കളങ്കമായി സംസാരിച്ചതായി തോന്നി, അതിനേക്കാൾ എനിക്ക് ഇഷ്ടപെട്ടത് മറ്റൊരു കാര്യമാണ് ; വൈറൽ അഭിമുഖത്തെ കുറിച്ച് നവ്യ നായർ

”ഞാനല്ല, എന്റെ ഗർഭം ഇങ്ങനെയല്ല’ എന്ന ജഗതി ചേട്ടന്റെ വാക്കുകൾ കടമെടുക്കുകയാണ്. രാവിലെ എന്റെ ഭാര്യ ഈ വാർത്ത കണ്ട് ഞെട്ടുകയും, അത് എന്നെ കാണിച്ച് ചിരിക്കുകയും ചെയ്തു. ആ ചിരി കണ്ടപ്പോൾ ഈ വിശേഷ വാർത്ത സത്യമാണോ എന്ന് ഞാനൊന്ന് സംശയിച്ചു. പക്ഷെ അങ്ങനെയൊന്നും ഇല്ല.

താനും തന്റെ ഭാര്യയും അറിയുന്നതിന് മുൻപ് തങ്ങളുടെ വിശേഷ വാർത്ത അറിയിച്ച ആളെ നല്ല രീതിയിൽ ആൽബി ട്രോളുന്നുണ്ട്. വാർത്തയുടെ സ്‌ക്രീൻ പ്രിന്റ് സഹിതമാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്. ഞെട്ടാൻ ഒന്നും ഈ വാർത്തയിലില്ല എന്നും, തുറന്ന് സമയം കളയേണ്ട എന്നും ആൽബി പറയുന്നു.

ALSO READ

അതിനോടൊന്നും തീരെ താൽപര്യമില്ല, പ്രണയത്തെ കുറിച്ച് നടി കൃതിക പ്രദീപ് പറയുന്നു

അപ്സരയും ആൽബിയും വിവാഹിതരാകാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഇരുവരെയും സബന്ധിച്ചുള്ള ഗോസിപ്പുകൾ. അപ്സര നേരത്തെ വിവാഹിതയായതാണ്, ഒരു കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു ഗോസിപ്പുകൾ. അത്തരം ഗോസിപ്പുകളെ എല്ലാം കല്യാണം ദിവസം തന്നെ ആൽബി ട്രോളി ഒഴിവാക്കിയിരുന്നു.

കൈരളി ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറാണ് ആൽബി ഫ്രാൻസിസ്. ചാനലിൽ സെലിബ്രിറ്റി കിച്ചൺ മാജിക് എന്ന ഷോ അപ്സരയും ചെയ്യുന്നുണ്ട്. അതിന് മുൻപേയുള്ള പരിചയമാണ് ഇരുവരുടെയും പ്രണയത്തിലേക്ക് എത്തിച്ചത്. നിലവിൽ സാന്ത്വനം എന്ന സീരിയലിൽ ജയന്തി എന്ന കഥാപാത്രത്തെ ചെയ്തുകൊണ്ടിരിയ്ക്കുകയാണ് അപ്സര.

 

 

View this post on Instagram

 

A post shared by Alby Francis (@alby.francis)

Advertisement