Home Entertainment Celebrities

ചിലപ്പോൾ ഭദ്രകാളി തുള്ളിയൊക്കെ വരും, അപ്പോൾ ഒന്ന് താഴ്ന്ന് കൊടുത്താൽ മതി, പിന്നെ കുഴപ്പമില്ല: ഭാര്യയുമായി വഴക്കിടുന്നതിനെ കുറിച്ച് നവീൻ അറയ്ക്കൽ

172

ടെലിവിഷൻ സീരിയൽ ആരാധകരായ മലയാളി കുടുംബപ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നവീൻ അറക്കൽ. നിരവധി സീരിയലുകളിൽ വ്യത്യ്സ്തമായ വേഷങ്ങൾ ചെയ്ത നവീനിന് ആരാധകരും ഏറെയാണ്. മോഡലിങ് രംഗത്ത് നിന്നുമാണ് നവീൻ അറയ്ക്കൽ അഭിനയ രംഗത്തേക്ക് എത്തിയത്.

സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന നവീൻ ഫളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലും സജീവമായി പങ്കെടുക്കാറുണ്ട്.
മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് നവീൻ അറയ്ക്കൽ എന്ന പേരു കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുക സ്റ്റൈലിഷായ വില്ലന്റെ മുഖമാണ്.

Advertisements

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തെ പ്രശ്‌സതൻ ആക്കിയത് സീരിയലുകളാണ്. പ്രണയത്തിലെ പ്രകാശ് വർമ്മ എന്ന കഥാപാത്രം നവീനെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമാക്കി. ഇപ്പോൾ ഏഷ്യാനെറ്റില പാടാത്ത പൈങ്കിളി എന്ന സീരിയലിലും, സീകേരളത്തിലെ സത്യ എന്ന പെൺകുട്ടിയിലും ശ്രദ്ദേയമായ കഥാപാത്രം ചെയ്ത് തിളങ്ങി നിൽക്കുകയാണ് നവീൻ അറയ്ക്കൽ.

ബാങ്ക് ജോലി കളഞ്ഞാണ് നവീൻ അഭിനയത്തിനു പിറകേ പോയത്. ഫാഷൻ ഷോ യിൽ വെച്ചാമ് നവീൻ ഭാര്യ സിനിയെ കണ്ടുമുട്ടുന്നത്. മൂന്ന് വർഷത്തെ പ്രണയതിതനൊടുവിൽ വിവാഹിതരായി. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. സിനി അധ്യാപികയായാണ് ജോലി നോക്കുന്നത്.

അതേ സമയം മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായെത്തുന്ന പാടാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യയെ പേടി ഉണ്ടോ എന്നായിരുന്നു എംജി ശ്രികുമാർ ചോദിച്ചത്. പേടി എന്ന് ചോദിച്ചാൽ എന്താ പറയുക.

നമ്മൾ ആരോടും ഉടക്കാൻ നിൽക്കരുത്. ഉടക്കി കഴിഞ്ഞാൽ ഒരുപാട് പ്രശ്നങ്ങളുണ്ടാവും. ഭക്ഷണമടക്കം ഒന്നുമുണ്ടാവില്ല. അതൊക്കെ ഭയങ്കര ബുദ്ധിമുട്ടാവുമെന്ന് നവീൻ പറയുന്നു. ചിലപ്പോൾ ഈ ഭദ്രകാളി തുള്ളിയൊക്കെ വരും. അപ്പോൾ ഒന്ന് താഴ്ന്ന് കൊടുത്താൽ മതി, പിന്നെ കുഴപ്പമില്ല. നീ പറയുന്നതാണ് ശരിയെന്ന് പറഞ്ഞ് നമ്മളൊരു അഡ്ജസ്റ്റ്മെന്റിലൊക്കെ പോയാൽ വേറൊരു പ്രശ്നവുമില്ല.

എന്ത് വഴക്ക് ഉണ്ടാക്കിയാലും പന്ത്രണ്ട് മണി എന്ന് പറഞ്ഞൊരു സമയം കഴിഞ്ഞാൽ പിന്നെ ഓർക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം കഴിഞ്ഞാൽ പിറ്റേ ദിവസം അതിനെ കുറിച്ച് സംസാരിക്കരുത് എന്നൊക്കെ നിബന്ധനകളുണ്ടെന്ന് നവീൻ വെളിപ്പെടുത്തുന്നു.

Advertisement