ഇപ്പോൾ എനിക്കൊരു ജീവിതം വേണമെന്ന് തോന്നി ഞാനത് തിരഞ്ഞെടുത്തു അതിൽ എന്താണ് ഇത്ര തെറ്റ്, ഈ കുറ്റം പറയുന്നവരിൽ ആരെങ്കിലും എനിക്ക് ചിലവിന് കൊണ്ട് തരുവോ: തുറന്നടിച്ച് ദയാ അശ്വതി

196

മിനി സ്‌ക്രീനിലെ ഏറ്റവും വലിയ ഷോ ആയ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദയ അശ്വതി ബിഗ് ബോസിലെത്തിയത്. ദയയുടെ രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. മറ്റൊരു വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ദയ തന്നെ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി. ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്.

Advertisements

അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. ഇപ്പോളിതാ വിവാഹത്തപ്പറ്റി ഫേസ്ബുക്ക് ലൈവിലെത്തി തുറന്നുപറയുകയാണ് താരം.

ദയാ അശ്വതിയുടെ വാക്കുകൾ ഇങ്ങനെ:

കല്യാണ ഫോട്ടോസ് കണ്ടതോടെ മനസിന് വേദന ഉണ്ടാക്കുന്ന പല കമന്റുകളുമാണ് വരുന്നത്. മക്കളെ കുറിച്ചോർക്കണം, സ്വന്തം സുഖം തേടി പോവരുത് എന്നിങ്ങനെയൊക്കെ പറയുന്നവരുണ്ട്. ഈ പറയുന്നവരിൽ ആരെങ്കിലും എനിക്ക് ചിലവിന് കൊണ്ട് തരുന്നുണ്ടോ. എന്നെ വിഷമിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും. പക്ഷേ തളർത്താൻ പറ്റില്ല.

ആണിനായാലും പെണ്ണിനായാലും അവളുടെ സ്വതന്ത്ര്യമാണ് അവളുടെ ജീവിതം. 22 വയസ് മുതൽ ഞാൻ ഒറ്റയ്ക്ക് നിന്നാണ് ജീവിച്ചത്. ഇപ്പോൾ 37 വയസായി ഈ കാലയളവിൽ ഞാൻ ജീവിച്ചതൊക്കെ എങ്ങനെയാണെന്ന് എന്റെ സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു.

ഭർത്താവ് എന്നെ ഉപേക്ഷിച്ചു. അദ്ദേഹം വേറൊരു കല്യാണം കഴിച്ച് മക്കളെയും കൊണ്ട് ജീവിക്കുന്നു. ഇപ്പോൾ എനിക്കൊരു ജീവിതം വേണമെന്ന് തോന്നി ഞാനത് തിരഞ്ഞെടുത്തു. അതിൽ എന്താണ് ഇത്ര തെറ്റ്. പത്താം ക്ലാസ് തോറ്റ വ്യക്തിയാണ് ഞാൻ. കൊറോണ കാരണം വിസയും മറ്റുമൊക്കെ പ്രശ്നമായതോടെ എനിക്ക് പുറത്തേക്ക് പോവാൻ പോലും പറ്റാത്ത സാഹചര്യമാണ്. വീണ് കിടക്കുന്ന സമയത്താണ് ഒരാളുടെ തുണ ഉണ്ടാവേണ്ടതെന്നും ദയാ അശ്വതി പറയുന്നു.

നേരത്തെ ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നത് മുതലാണ് താൻ മറ്റൊരു പ്രണയത്തിലായിരുന്നു വെന്ന് ദയാ അശ്വതി പറഞ്ഞിരുന്നു. അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കും എന്ന തരത്തിൽ ആയിരുന്നു ദയ പറഞ്ഞത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ഫോട്ടോസും പങ്കുവെക്കാറുണ്ട്. ഉണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും നടി തന്നെ വ്യക്തമാക്കിയിരുന്നു.

Advertisement